Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം നീതിപൂർവമാകണം: എം വി ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: നവീൻ ബാബു കേസിൽ സിബിഐ അന്വേഷണം സംബന്ധിച്ച് വിവിധ രാഷ്ട്രീയ പ്രതികരണങ്ങൾ തുടരുന്നു. അന്വേഷണം നീതിപൂർവമായിരിക്കണമെന്നും അത് രാഷ്ട്രീയ വേട്ടയ്ക്കുള്ള ഉപകരണമായി മാറരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. വി. ജയരാജൻ പറഞ്ഞു. നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി കോടതി തള്ളിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏത് അന്വേഷണവും നീതിപൂർവമായിരിക്കണം, സിബിഐ അവസാന വാക്കല്ലെന്നും ജയരാജൻ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സിപിഐഎമ്മിനെ വേട്ടയാടുന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് വിമർശിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും കുടുംബത്തിന്റെ ആവശ്യം നേരത്തെ തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നവീൻ ബാബുവിന്റെ കുടുംബം സിബിഐ അന്വേഷണത്തിൽ ആശ്വാസം പ്രകടിപ്പിച്ചു. നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ അന്വേഷണം ആവശ്യപ്പെട്ടതാണെന്ന് സഹോദരൻ പ്രവീൺ ബാബു വ്യക്തമാക്കി. ചില രേഖകളും വിവരങ്ങളും ഇപ്പോഴും വ്യക്തമല്ലെന്നും, സിബിഐ അന്വേഷണം അതെല്ലാം വ്യക്തമാക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയ സാഹചര്യത്തിൽ രാഷ്ട്രീയ രംഗത്ത് ചർച്ചകൾ കൂടുതൽ ശക്തമായിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer