Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: ലോകകപ്പ് ഫൈനൽ പരാജയത്തിന് പകരംവീട്ടി ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിൽ . ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് ടോപ് സ്കോററായി. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ […]
Read more

പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ യുവാവിന്റെ ശ്രമം; ചായയില്‍ എലി വിഷം കലര്‍ത്തി നല്‍കി യുവതി

വില്ലുപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച കാമുകനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച് യുവതി. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച യുവാവിന് യുവതി ചായയിൽ വിഷം കലർത്തി നൽകുകയായിരുന്നു. യുവാവ് നിലവിൽ ഗുരുതരാവസ്ഥയി ചികിത്സയിലാണ്. കേസിലെ പ്രതിയായ രമ്യയും ജയസൂര്യയും അയൽവാസികളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അടുത്തിടെ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ അവർ ആവശ്യപ്പെട്ടു. ഇതോടെ ജയസൂര്യ രമ്യയെ പിന്നീട് വിളിച്ചില്ല. എന്നാൽ ബന്ധത്തിൽ നിന്ന് […]
Read more

ഹരിയാനയിലെ യൂത്ത് കോൺഗ്രസ്‌ വനിതാ നേതാവിന്റെ കൊലപാതകം; സുഹൃത്ത് പിടിയിൽ

ഛത്തീസ്ഗഡ്: ഹരിയാനയിലെ യൂത്ത്കോൺഗ്രസ്‌ നേതാവ് ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ ആൺ സുഹൃത്ത് പിടിയിൽ. ഫോണിന്റെ ചാർജർ കേബിള്‍ കൊണ്ട് കഴുത്തു ഞെരിച്ചാണ് ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത്.കൊലയ്ക്ക് ശേഷം ഹിമാനിയുടെ ആഭരണങ്ങളും പ്രതി സച്ചിൻ കവർന്നുവെന്ന് പൊലീസ് അറിയിച്ചു.അതേസമയം പ്രതി സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഒന്നര വർഷമായി ഹിമാനി നർവാളും സച്ചിനും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് 23 കാരിയായ ഹിമാനി നർവാളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.വെള്ളിയാഴ്‌ച […]
Read more

ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്‌കേസിൽ

കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. ഹരിയാന റോത്തഗ് ജില്ലയിൽ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. സോനപത്ത് ജില്ലയിൽ നിന്നുള്ള 22കാരിയായ ഹിമാനി നർവാളിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹിമാനി നർവാളിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്. ഹരിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിട്ടുള്ള നർവാൾ, റോഹ്തക് എംപി ദീപേന്ദർ ഹൂഡയുടേത് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
Read more

ആരെയും മുഖ്യമന്ത്രിയും നേതാവുമാക്കുന്നത് മാധ്യമങ്ങളല്ലെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മാധ്യമങ്ങളല്ല ആരെയും മുഖ്യമന്ത്രിയും നേതാവും ആക്കുന്നതെന്ന് രാഹുൽ ഗാന്ധി. മാധ്യമങ്ങൾ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആകാമെന്ന് ആരും ധരിക്കരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി ഇന്ദിരാഭവനില്‍ വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന കേരള നേതാക്കളുടെ യോഗത്തിലാണ് രാഹുലിന്റെ പരാമര്‍ശം. ശശി തരൂരിന്റെ വിവാദങ്ങളിൽ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനകളെക്കൂടെ മുൻനിർത്തിയാണ് രാഹുലിന്റെ പ്രതികരണം. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവന നടത്തുന്നത് നേരിട്ട് നിരീക്ഷിക്കുമെന്ന മുന്നറിയിപ്പും രാഹുൽ നൽകി. […]
Read more

എല്ലാവര്‍ക്കും കിട്ടും പെന്‍ഷന്‍; വമ്പന്‍ നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി: അസംഘടിത മേഖലയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി (യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സ്‌കീം) കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശമ്പള വരുമാനമുള്ളവരും, സ്വയം തൊഴില്‍ ചെയ്യുന്നവരും, അസംഘടിത മേഖലയിലുള്ളവരുമെല്ലാം ഉള്‍ക്കൊള്ളുന്ന പദ്ധതിയാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളത്. നിലവിലുള്ള എല്ലാ പെൻഷൻ പദ്ധതികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) സാർവത്രിക പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും, ഇത് പ്രാഥമിക ഘട്ടത്തിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് […]
Read more

അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി ആംആദ്മി

ന്യൂഡൽഹി: എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ രാജ്യസഭയിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കി ആംആദ്മി പാർട്ടി. കെജ്‌രിവാൾ രാജ്യസഭയിലേക്ക് പോകുന്നുവെന്ന ആഭ്യൂഹം ശക്തമായതോടെയാണ് നിലപാട് വ്ക്തമാക്കി ആം ആദ്മി പാർട്ടി എത്തുന്നത്. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാജ്യസഭ എം പി സഞ്ജീവ് അറോറയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതോടെയാണ് അഭ്യൂഹം ശക്തമായത്. കെജ്‌രിവാൾ പഞ്ചാബിൽ നിന്ന് രാജ്യസഭയിൽ എത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ നേതൃത്വം ഇത് തള്ളിയതായാണ് വ്യക്തമാക്കിയത്.
Read more

മഹാ കുംഭമേള ഇന്ന് അവസാനിക്കും

ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ചടങ്ങായ മഹാകുംഭമേളക്ക് ഇന്ന് പര്യവസാനം. മഹാ ശിവരാത്രി ദിനത്തിൽ പുണ്യസ്നാനത്തിന് ജനപ്രവാഹത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്. ഇത്തവണ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്തതത് 70 കോടിയോളം ഭക്തരാണെന്ന് യുപി സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. 45 ദിവസത്തെ മഹാകുംഭമേളയാണ് ഇന്ന് അവസാനിക്കുന്നത്. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണി സം​ഗമത്തിൽ സ്നാനം ചെയ്യുമ്പോൾ പാപങ്ങൾ അലിഞ്ഞില്ലാതാകുന്നുവെന്നാണ് വിശ്വാസം. സനാതന ധർമത്തിൽ പങ്കാളികളാകണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആഹ്വാനത്തോടെയായിരന്നു കുഭമേള ചടങ്ങുകൾക്ക് തുടക്കമായത്.
Read more

മുൻ കാമുകിക്ക് പുതിയ പ്രണയ ബന്ധം; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മുൻകാമുകനും സുഹൃത്തുക്കളും

മുംബൈ: മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം നടന്നതെന്നാണ് വിവരം. യുവതി പുതിയ പ്രണയബന്ധത്തിലേക്ക് പ്രവേശിച്ചതാണ് മുൻകാമുകനെ പ്രകോപിതനാക്കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ പീഡനത്തിനിരയായ യുവതി ഭിവണ്ടി പൊലീസിന് പരാതി നൽകുകയായിരുന്നു. ഇതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഭിവണ്ടി പോലീസ് സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു. എഫ്ഐആറിലെ വിവരങ്ങൾ അനുസരിച്ച് കുറ്റാരോപിതനായ യുവാവും 22കാരിയായ […]
Read more

ഡൽഹിയിലെ പ്രതിപക്ഷം അതിഷി നയിക്കും; ഈ പദവിയിലെത്തുന്ന ആദ്യ വനിത

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി മര്‍ലേന ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. ആദ്യമായാണ് ഡൽഹി സർക്കാരിന്റെ പ്രതിപക്ഷ സ്ഥാനത്ത് ഒരു വനിത എത്തുന്നത്. ബിജെപിയുടെ വനിതാ മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കെതിരെയുള്ള പ്രതിപക്ഷത്തെ അതിഷി മര്‍ലേന നയിക്കും. ഇന്ന് നടന്ന എഎപി എംഎൽഎമാരുടെ യോഗത്തിന്റേതാണ് തീരുമാനം. തന്നിൽ വിശ്വാസം അർപ്പിച്ചതിന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനും പാർട്ടിക്കും അതിഷി മര്‍ലേന നന്ദി അറിയിച്ചു. ജനങ്ങളുടെ ശബ്ദമാകാൻ ശക്തമായ പ്രതിപക്ഷമായി ഉണ്ടാകുമെന്നും അതിഷി […]
Read more

Recent News

Advertisement
WhiteswanTV Footer