Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

കുംഭമേളയിൽ പങ്കെടുത്ത് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുത്ത് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. മഹാ കുംഭമേളയിലൂടെ രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും നിലനിർത്താൻ സാധിച്ചുവെന്ന് അര്‍ലേക്കര്‍ പറഞ്ഞു. നല്ല രീതിയിൽ മഹാകുംഭമേള നടത്തുന്നതിന് യോഗി സര്‍ക്കാരിന് നന്ദി അറിയിക്കുന്നുവെന്നും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നതെന്നും രാജ്യത്തിന്റെ പുരോഗതിക്കും ഒരുമയ്ക്കുമായി താന്‍ ഗംഗാ ദേവിയോട് പ്രാര്‍ത്ഥിച്ചുവെന്നും അര്‍ലേക്കര്‍ പറഞ്ഞു.
Read more

ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം. വീഡിയോ നീക്കം ചെയ്യണമെന്ന് എക്സിനോട് റെയിൽവേ

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തത്തിന്റെ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ റെയിൽവേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിർദേശം നൽകി. 285 ലീങ്കുകൾ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി മറച്ചുവയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് റെയിൽവേ മന്ത്രാലയത്തിന്റെ നീക്കം. 36 മണിക്കൂറിനുള്ളിൽ വീഡിയോ ലിങ്കുകൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തിക്കും തിരക്കും ദുരന്തമായി മാറിയതിൽ റെയിൽവേയുടെ അനാസ്ഥ ചർച്ചചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളാണിവ.ഡിസംബറിൽ നേരിട്ട് ഉള്ളടക്കം നീക്കം ചെയ്യാനുള്ള അധികാരം ലഭിച്ചതിന് ശേഷം മന്ത്രാലയത്തിന്റെ ആദ്യത്തെ പ്രധാന […]
Read more

അശ്ലീല ഉള്ളടക്കം: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

അശ്ലീല ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്കും സാമൂഹികമാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രാലയം ആവശ്യപ്പെട്ടു. ഐ.ടി. നിയമത്തിലെ ധാര്‍മികചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദേശംനല്‍കി. പാര്‍ലമെന്റ് അംഗങ്ങളില്‍നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുപോലും ഇതുസംബന്ധിച്ച പരാതികള്‍ ലഭിക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നല്‍കരുത്, പ്രായത്തിന്റെ അിടസ്ഥാനത്തില്‍ വേര്‍തിരിച്ചുനല്‍കേണ്ടവ അങ്ങനെത്തന്നെ ചെയ്യണം, പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം അനുവദിനീയമായ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാവരുത് തുടങ്ങിയ കാര്യങ്ങളില്‍ പരമാവധി […]
Read more

മുതിര്‍ന്ന കോണ്‍ഗ്രസ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച തന്നെ ആശുപത്രി വിടാനാകുമെന്ന് ഗംഗാ റാം ആശുപത്രി ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ ഡോ. അജയ് സ്വരൂപ് പറഞ്ഞു.
Read more

ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിയോടെ ഡൽഹി രാംലീല മൈതാനത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കും.എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന്റെ ഭാഗമാകും.ഒരുലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് രാംലീല മൈതാനം സജ്ജീകരിച്ചിട്ടുള്ളത്. ഇന്നലെ നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമായിരുന്നു രേഖ ഗുപ്തയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. ഡൽഹിയിലെ നാലാമത് വനിതാ മുഖ്യമന്ത്രിയായ […]
Read more

ഡൽഹിയെ രേഖ ഗുപ്ത നയിക്കും; പർവേഷ് വർമ ഉപമുഖ്യമന്ത്രി

ന്യൂഡൽഹി: ഒടുവിൽ ഡൽഹിയിൽ വനിത മുഖ്യമന്ത്രി മതിയെന്ന് ബിജെപി ഉറപ്പിച്ചു. രാജ്യത്തിന് ആദ്യമായി, ഒരു വനിത മുഖ്യമന്ത്രിയെ നൽകിയ ഡൽഹി വീണ്ടും ആ അപൂർവതയ്ക്ക് സാക്ഷ്യം വഹിക്കുന്നു. സുഷമ സ്വരാജിനും, ഷീല ദീക്ഷിത്തിനും അതിഷിക്കും ശേഷം ഒരു വനിത കൂടി മുഖ്യമന്ത്രിയാകുന്നു, രേഖ ​ഗുപ്ത. രാജ്യത്തെ ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി കൂടിയാകും രേഖ ഗുപ്ത. എഎപിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള രേഖയുടെ കടന്നുവരവ്. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ ബിജെപിയുടെ ഉറച്ച […]
Read more

എഴുത്ത് പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാം

കൊച്ചി: എഴുത്തു പരീക്ഷയില്ലാതെ എസ്ബിഐയിൽ ജോലി നേടാൻ സുവർണാവസരം. കൺകറന്റ് ഓഡിറ്റർ ഒഴിവുകളിലേക്ക് എസ്ബിഐ അപേക്ഷ ക്ഷണിച്ചു. ആകെ 1194 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ മാത്രം 52 ഒഴിവുകളും ഉണ്ട്. താത്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 18 മുതൽ മാർച്ച് 15 വരെ അപേക്ഷ നൽകാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൺകറന്റ് ഓഡിറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ അതാത് സർക്കിൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ (സിഎഒ) നിയമിക്കും. 45,000 മുതൽ 65,000 രൂപ വരെയാണ് പ്രതിമാസ […]
Read more

മുഡ കേസില്‍ സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്

ബംഗാളൂരു: മൈസൂരു അ‍ർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ ക്ലീൻ ചിറ്റ്. തെളിവുകളുടെ അഭാവത്തെ തുടർന്നാണ് സിദ്ധരാമയ്യയ്ക്കും പങ്കാളി പാർവതി ബി.എമ്മിനും ലോകായുക്ത ക്ലീൻ ചിറ്റ് നല്‍കിയതെന്നാണ് റിപ്പോർട്ട്.കേസിൽ സമഗ്ര അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെ സമയം നൽകിയിരുന്നു. ബെംഗളൂരുവിലെ ആസ്ഥാനത്ത് ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് വിവരങ്ങൾ പുറത്തുവരുന്നത്. സിദ്ധരാമയ്യയും പങ്കാളുയും ഉൾപ്പെട്ട ഭൂമി കുംഭകോണക്കേസിൽ 138 ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് ലോകായുക്ത […]
Read more

അപേക്ഷിച്ചില്ലെങ്കിലും യോഗ്യരായവരുടെ ശിക്ഷാ ഇളവ് പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ജയിൽമോചനം നൽകുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് നയമുണ്ടെങ്കിൽ അപേക്ഷ നൽകാൻ കാത്തുനിൽക്കാതെ യോഗ്യരായവരെ തുല്യരായി പരിഗണിക്കണമെന്ന് സുപ്രീം കോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 432-ാം വകുപ്പോ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 473-ാം വകുപ്പോ പ്രകാരം ശിക്ഷയിളവ് നൽകുന്നതിന് തടവുകാരോ അവർക്കുവേണ്ടി മറ്റാരെങ്കിലുമോ അപേക്ഷ നൽകാൻ കാത്തിരിക്കരുതെന്ന് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശിക്ഷയിളവിനുള്ള മാനദണ്ഡങ്ങൾ വ്യക്തമായിരിക്കണം. ശിക്ഷയിളവിന് നയം തയ്യാറാക്കിക്കഴിഞ്ഞാൽ അപേക്ഷ നൽകുന്നവർക്ക് മാത്രം നൽകുന്നത് ഏകപക്ഷീയ നടപടിയാകും. […]
Read more

ഡൽഹി മുഖ്യമന്ത്രിയെ ഇന്നറിയാം; നിർണായക ബിജെപി യോഗം ഡൽഹിയിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് അറിയാം. രാത്രി ചേരുന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. തുടർന്ന് നാളെ രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. സത്യപ്രതിജ്ഞ ചടങ്ങിന്റെ ക്രമീകരണങ്ങൾക്കായി ബിജെപി ജനറൽ സെക്രട്ടറിമാരായ വിനോദ് തവ്‌ഡെ, തരുൺ ചുഗ് എന്നിവർക്കാണ് ചുമതല നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിലായതിനാലാണ് മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത്. ഒരു ലക്ഷം എൻഡിഎ പ്രവർത്തകർ രാംലീല മൈതാനത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, എൻഡിഎ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിൽ […]
Read more

Recent News

Advertisement
WhiteswanTV Footer