Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജിലെത്തും. മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാഷ്ട്രപതിയെ അനുഗമിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു പ്രയാഗ്‌രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വൻ സുരക്ഷാക്രമീകരണം ആണ് ഒരുക്കിയിരിക്കുന്നത്
Read more

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചുഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ നാളെ സഭയിൽ കോൺഗ്രസ് അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് ബിരേൻ സിങ് രാജിവെച്ചത്. ഇന്ന് രാവിലെ ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. വൈകുന്നേരം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. മന്ത്രിസഭാംഗങ്ങളും ബിരേനൊപ്പം രാജ്ഭവനിലെത്തിയിരുന്നു.
Read more

അതിഷി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചു; ഡല്‍ഹിയില്‍ ബിജെപിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഉടനില്ല

ന്യൂഡൽഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ച ബിജെപിയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ഉടൻ ഉണ്ടാവുകയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച യുഎസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കടക്കാമെന്നാണ് ബിജെപിയുടെ തീരുമാനം. മഹാരാഷ്ട്രയിലേത് പോലെ എന്‍ഡിഎ സഖ്യകക്ഷികളുടെ നേതാക്കളേയും മുഖ്യമന്ത്രിമാരേയുമെല്ലാം ക്ഷണിച്ച് വന്‍ ആഘോഷമാക്കി 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹി പിടിച്ചടക്കിയത് ആഘോഷമാക്കാനാണ് ബിജെപി നീക്കം. ഡല്‍ഹി ഫലം ഇന്നലെ പുറത്ത് വന്നതിന് പിന്നാലെ ഇന്ന് അതിഷി മുഖ്യമന്ത്രി […]
Read more

ഡൽഹി ബിജെപിയിൽ സജീവ ചർച്ച; ആരാകും അടുത്ത മുഖ്യമന്ത്രി?

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിൽ സജീവ ചർച്ചകൾ. ആരാകും അടുത്ത ഡൽഹി മുഖ്യമന്ത്രി? ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിലെ നേതാക്കളുമായി ഇന്നും ചർച്ച നടത്തും. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വെർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖാ റായ് എന്നീ പേരുകളും ചർച്ചയിൽ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ നേതാക്കൾ ഇക്കാര്യത്തിൽ പ്രതികരിച്ചത് ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്താണോ അത് അന്തിമ തീരുമാനം എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ […]
Read more

ഹരിയാനക്കും മഹാരാഷ്ട്രക്കും പിറകെ ദില്ലിയും താമര ചൂടുമ്പോൾ

പൊതു തെരഞ്ഞെടുപ്പിന് ശേഷം ഹരിയാനക്കും മഹാരാഷ്ട്രക്കും പിറകെ ദില്ലിയും ബിജെപി കൈപ്പിടിയിലൊതുക്കി. ഇന്ത്യയിൽ ഇപ്പോൾ ഗൃഹപാഠം ചെയ്യുകയും പാഠങ്ങൾ പഠിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ പാർട്ടിയേ ഉള്ളൂ. അത് ആർ എസ് എസ് നയിക്കുന്ന ബിജെപിയാണ്. ഏത് തന്ത്രവും അതിന് പയറ്റാൻ അവർ തയ്യാറാണ്. ആപ്പിന്റെ ജനപ്രിയ രാഷ്ട്രീയവും അപ്രസക്തമാക്കാൻ അവർക്ക് കഴിഞ്ഞു. ബിജെപി ഇതര കക്ഷികൾ തൊട്ടുമുമ്പുളള ഗോദയിലെ മൽപ്പിടുത്തത്തെക്കുറിച്ച് മാത്രം ആലോചിക്കുമ്പോൾ അടുത്ത പത്തോ അമ്പതോ വർഷമാണ് സംഘപരിവാറിന്റെ അജണ്ട.ലക്ഷണമൊത്ത മധ്യവർഗ്ഗ പാർട്ടിയായിരുന്നു കെജ് […]
Read more

ഡൽഹിയിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ പുറത്ത്

ന്യൂഡല്‍ഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ബിജെപിയും ആം ആദ്മിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. കോണ്‍ഗ്രസിന് ഒരു സീറ്റിലും മുന്നിട്ട് നില്‍ക്കാനായില്ല.ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന 70 സ്‌ട്രോംഗ് റൂമുകള്‍ക്ക് ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലസ്ഥാനത്ത് സുരക്ഷശക്തമാക്കി. ഡല്‍ഹിയിലുടനീളം 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഓരോ കേന്ദ്രത്തിലേക്കും എഡിസിപിമാരെ […]
Read more

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുണ്ടാർന്നപ്പോഴും ഇന്നലെ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകുകയായിരുന്നു തലസ്ഥാനം. ബിജെപിക്കെതിരെ ഓപ്പറേഷൻ താമര ആരോപണം ഉന്നയിച്ച അരവിന്ദ് കെജ്രിവാളിന്റെ മൊഴിയെടുക്കാൻ ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരെത്തി. എന്നാൽ, എഎപി സഹകരിക്കാത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. 16 എംഎൽഎമാർക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിൽ അന്വേഷണത്തിനാണ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ ഉദ്യോഗസ്ഥരെ കെജ്രിവാളിന്റെ വീടിനുമുന്നിൽ തടഞ്ഞു. അന്വേഷണം […]
Read more

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയാകുകയാണ് തലസ്ഥാനം. ബിജെപിക്കെതിരെ ഓപ്പറേഷൻ താമര ആരോപണം ഉന്നയിച്ച അരവിന്ദ് കെജ്രിവാളിന്റെ മൊഴിയെടുക്കാൻ ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരെത്തി. എന്നാൽ, എഎപി സഹകരിക്കാത്തതിനാൽ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. 16 എംഎൽഎമാർക്ക് ബിജെപി 15 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിൽ അന്വേഷണത്തിനാണ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ ഉദ്യോഗസ്ഥരെ കെജ്രിവാളിന്റെ വീടിനുമുന്നിൽ തടഞ്ഞു. അന്വേഷണം സംബന്ധിച്ച് […]
Read more

വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിൽ തന്നെ കേന്ദ്രസർക്കാർ. എ.എ. റഹീം എം.പി. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. കാട്ടുപന്നികൾക്കായുള്ള സംരക്ഷണം തുടരുമെന്നും ഷെഡ്യൂൾ ഒന്നിൽ തന്നെ കുരങ്ങുകളെ നിലനിർത്തുമെന്നും വ്യക്തമാക്കി. കേരളത്തിൽ 2011 മുതൽ 2025 വരെയുള്ള കാലയളവിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1523 പേരാണ്. ഇതുകൂടാതെ വന്യജീവികൾ നശിപ്പിക്കുന്ന കൃഷിയും വർദ്ധിച്ചുവരികയാണ്. കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്നും വന്യജീവി ആക്രമണങ്ങൾ നിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും […]
Read more

വിമർശനങ്ങൾ ഉയരുമ്പോൾ ‘വയനാട്ടുകാരി’ ആകാൻ പ്രിയങ്ക ഗാന്ധി

വയനാട് മണ്ഡലം പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കുന്നില്ലെന്ന പ്രചാരണം സിപിഎമ്മും ബിജെപിയും സമീപകാലത്ത് ശക്തമാക്കിയിരുന്നു. കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അത്തരത്തിൽ മുറുമുറുപ്പും അത്തരത്തിൽ ചില ഘട്ടങ്ങളിൽ ഉയർന്നിരുന്നു. അതിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വവും ഒടുവിൽ ചില മാറ്റങ്ങൾക്ക് തയ്യാറായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 8 മുതല്‍ 10 വരെ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer