Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

കർണാടകയിൽ ബിജെപിക്ക് എതിരെ കോൺഗ്രസിന്റെ രഹസ്യ ആയുധം

കർണാടക: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വിജയം കരസ്ഥമാക്കി അധികാരത്തിൽ വന്നത് കോൺഗ്രസായിരുന്നു. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക സ്ഥിരതയുള്ള ഭരണകൂടം സ്ഥാപിക്കുക തുടങ്ങിയ ഉത്തരവാദിത്വത്തോടെയായിരുന്നു പാർട്ടി നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. പാർട്ടിയിലെ ശക്തനായ മറ്റൊരു നേതാവായ ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി, കൂടാതെ പി.സി.സി അധ്യക്ഷന്റെ ചുമതലയും ഏറ്റെടുത്തു. അധികാരം കൈമാറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ, രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രിപദം ശിവകുമാറിന് ലഭിക്കുമെന്നൊരു ധാരണയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സർക്കാർ നവംബറിൽ രണ്ടര വർഷം പിന്നിടാനിരിക്കെ […]
Read more

ലഡാക്ക് വെടിവെപ്പ്; ജുഡീഷ്യൽ അന്വേഷണം ആവശ്യവുമായി സോനം വാങ്ചുക്ക്

ന്യൂഡൽഹി: ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് രംഗത്തെത്തി. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാലും താൻ ജയിലിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അദ്ദേഹത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദേശം പുറത്തുവന്നത്. അതേസമയം, ലഡാക്കിലെ വിവിധ സംഘടനകളെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരാൻ കേന്ദ്രം ശ്രമം തുടരുകയാണെങ്കിലും, സംഘടനകൾ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാട് ആവർത്തിച്ചു. ഇതിനിടെ, സോനം വാങ്ചുക്കിന്റെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് […]
Read more

ഡാർജിലിംഗിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ ആറ് പേർക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഡാർജിലിംഗ് ജില്ലയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ആറ് പേരുടെ ജീവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ദുരന്തത്തിന് കാരണം. കുർസിയോങ്ങിനടുത്തുള്ള ഹുസൈൻ ഖോളിലാണ് ഏറ്റവും വലിയ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തത്. മിറിക്, കുർസിയോങ്ങ് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദുഡിയയിലെ ഇരുമ്പുപാലം മണ്ണിടിച്ചിലിൽ തകർന്നു യാത്രാ ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. ഗ്രാമങ്ങൾ മുതൽ ദേശീയപാത 110 വരെ നിരവധി റോഡുകൾ മണ്ണിനടിയിലായി. ഡാർജിലിംഗ്, കലിംപോംഗ്, കൂച്ച് ബെഹാർ, ജൽപായ്‌ഗുരി, […]
Read more

വിമാനം ലാന്‍ഡിങ്ങിനിടെ സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം ബര്‍മിങ്ഹാമില്‍ അടിയന്തരമായി ഇറക്കി

ഡല്‍ഹി:സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. അമൃത്‌സറില്‍ നിന്ന് ബര്‍മിങ്ഹാമിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ബര്‍മിങ്ഹാമില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ബര്‍മിങ്ഹാമില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ലാന്‍ഡിങുള്ള ക്രമീകരണം നടത്തുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഇതേതുടര്‍ന്ന് ബര്‍മിങ്ഹാമില്‍ നിന്ന് ഇന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഇന്നലെയാണ് അമൃത്‌സറില്‍ […]
Read more

മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ചുമമരുന്ന് കഴിച്ച് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചു. വൈകീട്ടാണ് യോഗം ചേരുക. ചുമ മരുന്നുകള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് നേരത്തെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും പ്രചാരണം ശക്തമാക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. വിഷ മരുന്ന് കമ്പനിക്കെതിരെ കടുത്ത നടപടിയെടുക്കാനും സാധ്യതയുണ്ട്. ശ്രേഷന്‍ ഫാര്‍മക്കെതിരെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള്‍ ഓര്‍ഗനൈസേഷനാണ് തമിഴ്‌നാടിന് കത്ത് നല്‍കുക. അനുവദിനീയമായതിലും അധികം ഡിഇജി മരുന്നില്‍ അടങ്ങിയെന്ന് വ്യക്തമായ […]
Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറിന്റെ ഇന്ത്യ സന്ദര്‍ശനം ബുധനാഴ്ച

ഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമര്‍ ബുധനാഴ്ച ഇന്ത്യയിലെത്തും. ഒക്ടോബര്‍ 8, 9 തീയതികളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുക.് വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സ്റ്റാര്‍മറിന്റെ ഇന്ത്യാ സന്ദര്‍ശനം. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നിവയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റ് 2025-ലും ഇരു പ്രധാനമന്ത്രിമാരും […]
Read more

മുസ്ലിം പള്ളികൾ തുണി കൊണ്ട് മൂടി അധികൃതർ; സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയോടനുബന്ധിച്ച് ഹൈദരാബാദിലെ വിവിധ ഭാഗങ്ങളിലായി പള്ളികൾ വെള്ളത്തുണി കൊണ്ട് മറച്ച് സുരക്ഷാ മുൻകരുതലുകൾക്ക് ഉദ്യോഗസ്ഥർ നേതൃത്വം നൽകി. ഘോഷയാത്രയ്ക്കിടെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് ഈ നടപടിയെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. അഫ്സൽഗഞ്ച്, പത്തർഗട്ടി, സിദ്ദിയാംബർ ബസാർ, മൊഅസ്സം ജാഹി മാർക്കറ്റ് തുടങ്ങിയ പുരാതന നഗരമേഖലകളിലെ പള്ളികളിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ നടന്ന ഗണേശ വിഗ്രഹ നിമജ്ജനത്തിനും സമാനമായ രീതിയിൽ പള്ളികൾ മറച്ചിരുന്നു. ഘോഷയാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രധാന വഴികളിലായി പൊലീസ് […]
Read more

യുപിഐ ടോളടച്ചാൽ നവംബർ 15 മുതൽ ഇരട്ടി തുക വേണ്ട

ന്യൂഡൽഹി: രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ നൽകേണ്ട ടോൾ തുകയിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തി. നവംബർ 15 മുതൽ യുപിഐ വഴി ടോൾ അടക്കുന്ന വാഹനങ്ങൾക്ക് ഇരട്ടിവില വേണ്ടതില്ല. ടോൾ തുകയോടൊപ്പം നാല് ശതമാനം മാത്രമേ അധികമായി നൽകേണ്ടതുള്ളൂ. പണമായി ടോൾ അടക്കുന്നവർക്ക് ഇപ്പോഴും ഇരട്ടി തുക നൽകേണ്ടിവരും. ഉദാഹരണത്തിന്, ഫാസ്റ്റ്‌ടാഗ് ഉള്ള വാഹനം 100 രൂപ ടോൾ അടയ്ക്കുമ്പോൾ, യുപിഐ വഴി അടച്ചാൽ ടോൾ തുകയ്ക്ക് 25 രൂപ അധികം ചേർത്ത് 125 […]
Read more

കരൂർ ദുരന്തം; മരിച്ചവരുടെ ഭവനങ്ങൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ദുരന്തമുണ്ടായതിന് ശേഷം ആദ്യമായാണ് ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ വീടുകളിൽ എത്തുന്നത്. ടിവികെ കരൂർ ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. അപകടസ്ഥലത്തു നിന്നും വിജയ് മടങ്ങിയതിലും അപകടശേഷം വേണ്ട നിർദേശങ്ങൾ നൽകാതിരുന്നതിലും കരൂരിലെ പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ടെന്നാണ് റിപ്പോർട്ട്. വിജയ് ഉടൻ കരൂരിൽ എത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അപകടത്തിന്റെ ഇതുവരെയുള്ള അന്വേഷണറിപ്പോർട്ട് കരൂർ പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ടി വി കെ […]
Read more

വിജയ് ഈ ആഴ്ച്ച കരൂരിലേക്ക്

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഈയാഴ്ച കരൂരിൽ എത്തും. എന്നാല്‍ സന്ദര്‍ശനത്തിന് പൊലീസ് അനുമതി തേടിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. സമീപ കാലത്ത് സംഭവിച്ച ദുരന്തത്തെത്തുടര്‍ന്ന് വിജയ് ഉടന്‍ തന്നെ സ്ഥലത്തെത്തുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഇതുവരെ അനുമതിയോടോ നിയമ നടപടിയോടോ മുന്നോട്ടുപോയിട്ടില്ല. കരൂരില്‍ നടന്ന അപകടത്തിന് പിന്നാലെ വിജയ് ഒളിച്ചോടിയെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. പിന്നീട് പല രാഷ്ട്രീയ പാർട്ടികളുടേയും ദേശീയ നേതാക്കൾ ദുരന്തബാധിത പ്രദേശം സന്ദർശിച്ചെങ്കിലും വിജയ് തന്റെ നീലങ്കരയിലെ വീട്ടിലാണ് തുടരുന്നത്. ഇത് അദ്ദേഹത്തിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer