സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഗുജറാത്ത് സന്ദർശിച്ച്‌ മോദി; വഡോദരയിൽ റോഡ് ഷോ നടത്തി

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തി. ദാഹോദ്, ഭുജ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും 82,950 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 10 മണിയോടെ വഡോദര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ബിജെപി പ്രവർത്തകർ സ്വീകരണം നൽകി. വ്യോമസേനാ സ്റ്റേഷൻ വരെ ഒരു കിലോമീറ്റർ റോഡ് ഷോയും നടത്തി. പ്രധാനമന്ത്രി ആദ്യം ദാഹോദ് സന്ദർശിക്കും, അവിടെ അദ്ദേഹം ലോക്കോ മാനുഫാക്ചറിംഗ് ഷോപ്പ്-റോളിംഗ് സ്റ്റോക്ക് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം, […]
Read more

ബെംഗളൂരുവിൽ പിറന്നാളാഘോഷത്തിനിടെ ലഹരി പാർട്ടി; 31 പേർക്കെതിരെ കേസ്

കർണാടക: ബെംഗളൂരുവിൽ പിറന്നാളാഘോഷത്തിനിടെ ലഹരിപ്പാർട്ടി. പാർട്ടിയിൽ നിന്ന് 3 ഗ്രാം കൊക്കെയ്ൻ, 5 ഗ്രാം ഹൈഡ്രോ-കഞ്ചാവ്, 60 ഗ്രാം ഹാഷിഷും പൊലീസ് കണ്ടെത്തി. സംഭവത്തിൽ 31 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിലെ ഓപ്പറേഷൻസ് മാനേജരായ മാസ ഷെരീഫിന്റെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു ലഹരി ഉപയോ​ഗിച്ചത്. പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് പുലർച്ചെ അഞ്ച് മണിക്കായിരുന്നു സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തിയത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരം […]
Read more

മഴ കനക്കുന്നു: മുംബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകും

മുംബൈ: കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി രാത്രി മുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മുംബൈ, താനേ, പാല്‍ഗര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മുംബൈയിലേക്കുള്ള വിമാനങ്ങള്‍ വൈകിയേക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.12 ദിവസം നേരത്തെയാണ് ഇത്തവണ മുംബൈയില്‍ കാലവര്‍ഷം എത്തിയത്. മുംബൈയില്‍ അപകടാവസ്ഥയിലുള്ള 96 കെട്ടിടങ്ങള്‍ കണ്ടെത്തിയെന്നും 3000ത്തിലേറെ ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. മുംബൈയില്‍ കോര്‍പ്പറേഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 […]
Read more

രാഹുല്‍ ഗാന്ധിക്കൊപ്പം ജ്യോതി മല്‍ഹോത്ര നില്‍ക്കുന്ന ചിത്രം വ്യാജം

ന്യൂഡല്‍ഹി: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയോടോപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നില്‍ക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. ജ്യോതി മല്‍ഹോത്രയുടേത് എന്ന പേരില്‍ പ്രചരിക്കുന്നത് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ചിത്രമാണ്. റായ്ബറേലിയില്‍ നിന്നുളള കോണ്‍ഗ്രസ് പ്രവര്‍ത്തകയായ അതിഥി സിംഗാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ചിത്രത്തിലുണ്ടായിരുന്നത്. വൈറലാകുന്ന ചിത്രത്തില്‍ ജ്യോതി മല്‍ഹോത്രയുടെ മുഖം ഫെയ്‌സ് സ്വാപ്പ് ചെയ്ത് മാറ്റം വരുത്തിയതാണ്. ഈ ചിത്രമാണ് ബിജെപി, സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ജ്യോതി […]
Read more

ഗുജറാത്തിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം

ഗുജറാത്ത് ദഹേജിലെ ഭാറുച്ചിൽ വൻ തീപിടിത്തം. ശ്വേതായൻ കെംടെക് കമ്പനിയിൽ പുലർച്ചെയോടെ ആണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ ജീവനക്കാർ കുറവായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. നാല് ജീവനക്കാരെ കെട്ടിടത്തിൽ നിന്ന് രക്ഷിച്ചു. മൂന്ന് പേർക്ക് സാരമായ പൊള്ളലേറ്റു. കെട്ടിടത്തിന്റെ താഴത്തെ നിലകൾ പൂർണമായും കത്തിനശിച്ച നിലയിലാണ്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് അഗ്നിരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുള്ളത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് അഗ്നിരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുള്ളത്. കെമിക്കൽ പ്ലാൻറിലെ മെറ്റീരിയൽ സ്റ്റോറേജ് മേഖലയിലാണ് അഗ്നി […]
Read more

ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ

ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ. ജപ്പാനെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം സ്വന്തമാക്കിയത്. 4 ട്രില്യൺ യു.എസ് ഡോളറിന്റെ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യ മാറിയത്. നിലവിൽ യു.എസ്, ചൈന, ജർമ്മനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അടുത്ത 2.5-3 വർഷത്തിനകം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥായായി ഇന്ത്യ മാറുമെന്നാണ് കണക്കുകൂട്ടൽ. നീതി ആയോഗ് സി.ഇ.ഒ ബി.വി.ആർ സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐ.എം.എഫിന്റെ വിവിധ ഡാറ്റകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഈ നേട്ടത്തെക്കുറിച്ച് […]
Read more

സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് പണം തിരികെ നൽകേണ്ടത് അന്വേഷണ ഏജൻസി: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സാമ്പത്തിക തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ എജന്‍സിയാണെന്ന് മദ്രാസ് ഹൈക്കോടതി. നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനംചെയ്ത് നിരവധിയാളുകളിൽനിന്നും കോടികള്‍ തട്ടിയെടുത്ത കമ്പനിയിലെ പണം തിരിച്ചുപിടിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയിലെ ഹേമലതയാണ് ഹര്‍ജി നല്‍കിയത്. ഈ കേസില്‍ വാദംകേള്‍ക്കവേയാണ് ജസ്റ്റിസ് ബി. പുകഴേന്തി നഷ്ടപ്പെട്ടപണം തിരിച്ചുപിടിച്ച് നല്‍കേണ്ടത് അന്വേഷണ എജന്‍സിയുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞത്. 2022-ല്‍ ഹേമലതയും മറ്റു ഒട്ടേറെപ്പേരും നിക്ഷേപത്തട്ടിപ്പിന് ഇരയായിരുന്നു. കേസ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ എജന്‍സിയാണ് അന്വേഷിച്ചത്. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്കം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും […]
Read more

പ്രണയം: മകന്‍ തേജ് പ്രതാപിനെ പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പട്‌ന:പാര്‍ട്ടിയില്‍നിന്നും കുടുംബത്തില്‍നിന്നും മകന്‍ തേജ് പ്രതാപിനെ പുറത്താക്കി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. താന്‍ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് തേജ് പ്രതാപ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ലാലു പ്രസാദ് യാദവിന്റെ നടപടി. ആറു വര്‍ഷത്തേക്കാണ് തേജ് പ്രതാപിനെ ആര്‍ജെഡിയില്‍നിന്നു പുറത്താക്കിയത്. വ്യക്തിപരമായ ജീവിതത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള കൂട്ടായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മകനെ പുറത്താക്കി കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു ‘മൂത്ത മകന്റെ പ്രവര്‍ത്തനങ്ങള്‍, പൊതു പെരുമാറ്റം, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ […]
Read more

ആ​ന്ധ്ര​യി​ൽ മൂ​ന്നു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്നു

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ പ​ഴം കാ​ട്ടി പ്രലോഭിപ്പിച്ച് മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി. 26 കാ​ര​നാ​യ പ്ര​തി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​താ​പി​താ​ക്ക​ളു​മാ​യി ഒ​രു ക​ല്യാ​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു മൂ​ന്ന് വ​യ​സു​കാ​രി. ക​ല്യാ​ണ വീ​ടി​ന് മു​ന്നി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് പ്ര​തി അ​ടു​ത്തേ​ക്ക് വ​ന്ന​ത്. കൈയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് കൂ​ട്ടി​ക്കൊ​ണ്ടു​പോ​വുകയായിരുന്നു. ശേ​ഷം തൊ​ട്ട​ടു​ത്തു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്ത് വ​ച്ച് പീ​ഡി​പ്പി​ച്ചു. പീ​ഡ​ന​ത്തി​നി​ടെ കു​ട്ടി മ​രി​ച്ചെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഇ​യാ​ൾ […]
Read more

ഡല്‍ഹിയില്‍ കനത്ത മഴ: എസിപി ഓഫീസിന്റെ മേല്‍ക്കൂര വീണ് പോലീസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: ശക്തമായ മഴയില്‍ ഡൽഹി ഗാസിയാബാദില്‍ അകുര്‍ വിഹാറിലെ എസിപി ഓഫീസിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വിരേന്ദ്ര മിശ്ര (58 ) യാണ് മരിച്ചത്. ശക്തമായ കാറ്റോട് കൂടിയ കനത്ത മഴയില്‍ ഡല്‍ഹിയിലും പരിസര പ്രദേശത്തും പലയിടങ്ങളിലും വെള്ളം കയറി. മോത്തി ബാഗ്, മിന്റോറോഡ്, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വണ്‍ എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടുകൂടി തുടങ്ങിയ മഴ വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായതോടെ നിരവധി റോഡുകളും അണ്ടര്‍പാസുകളും വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതം സ്തംഭിച്ചു. ഇടിമിന്നലുള്ളതിനാല്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.