സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ബിഎസ്പി നേതാവ് മായാവതിയുടെ അനന്തരവനെ പാർട്ടിയുടെ മുഖ്യ ദേശീയ കോർഡിനേറ്ററായി നിയമിച്ചു

ന്യൂഡൽഹി : ബിഎസ്പി മേധാവി മായാവതി തന്റെ അനന്തരവനായ ആകാശ് ആനന്ദിനെ പാർട്ടിയുടെ മുഖ്യ ദേശീയ കോർഡിനേറ്ററായി നിയമിച്ചു. ആകാശ് ആനന്ദിനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി മാസങ്ങൾക്ക് ശേഷം വീണ്ടും പദവി നൽകി നിയമിക്കുകയായിരുന്നു. ഇന്ന് ഡൽഹിയിലെ ലോധി റോഡിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽ നടന്ന ദേശീയതല യോഗത്തിലായിരുന്നു തീരുമാനം . നേരത്തെ, മാർച്ച് 3 ന്, മായാവതി ആകാശ് ആനന്ദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, വെറും നാൽപ്പത് ദിവസങ്ങൾക്ക് ശേഷം,അദ്ദേഹം പരസ്യമായി […]
Read more

യുകെയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത് ഹിന്ദുജ കുടുംബം

മുംബൈ:110വര്‍ഷത്തെ പാരമ്പര്യമുള്ളബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ഹിന്ദുജ ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗോപിചന്ദ് ഹിന്ദുജയുടെ നേതൃത്വത്തിലുള്ള ഹിന്ദുജ കുടുംബം35.3ബില്യണ്‍ പൗണ്ട് ആസ്തിയുമായി2025ലെ സണ്‍ഡേ ടൈംസ് സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഹിന്ദുജ കുടുംബം ഈ നേട്ടം കൈവരിക്കുന്നത്. യുകെയില്‍ താമസിക്കുന്ന ഏറ്റവും സമ്പന്നരായ വ്യക്തികളും കുടുംബങ്ങളും ആണ് സണ്‍ഡേ ടൈംസിന്റെ പട്ടികയിലുള്ളത്.2025പതിപ്പില്‍350എന്‍ട്രികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.ആഗോളതലത്തില്‍ പ്രതിസന്ധികളും നയമാറ്റങ്ങളും ഉണ്ടായിട്ടും,ഹിന്ദുജ കുടുംബം അസാധാരണമായ ബിസിനസ് കരുത്തും ആഗോള നേതൃത്വവും പ്രകടിപ്പിക്കുന്നതിനുള്ള സാക്ഷ്യപത്രമാണ് ഈ റാങ്കിങ്. യുകെ ആസ്ഥാനമായുള്ള കുടുംബത്തിന്റെ ജി. […]
Read more

ഓപ്പറേഷൻ സിന്ദൂരിനെതിരെ പരാമർശം; അശോകൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അറസ്റ്റിൽ

സോണിപത്: ഓപ്പറേഷൻ സിന്ദൂറിനെതിരെ സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയ അസോസിയേറ്റ് പ്രൊഫസറെ അറസ്റ്റ് ചെയ്തതായി പോലീസ്. ബിജെപി യുവമോർച്ച നേതാവിന്റെ പരാതിയിലാണ് അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെതിരെ നടപടി എടുത്തത്. ഡൽഹിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പരാമർശങ്ങൾക്കെതിരെ ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. ഇയാളുടെ പരാമർശങ്ങൾ ഇന്ത്യൻ സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥരെ ദുർബലപ്പെടുത്തുന്നതാണെന്നും വർഗീയ സംഘർഷം വളർത്തുന്നുണ്ടെന്നും കമ്മീഷൻ നോട്ടീസിൽ പറഞ്ഞു. […]
Read more

ഹൈദരാബാദ് തീപിടുത്തത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ചാർമിനാർ : ഹൈദരാബാദ് ചാർമിനാറിൽ ഗുൽസാർ ഹൗസിലെ ഒരു കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. കൂടാതെ .മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി മോദി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. “തെലങ്കാനയിലെ ഹൈദരാബാദിൽ ഉണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ […]
Read more

കോൺഗ്രസ് തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണോ’ ? : ഉത്തരവുമായി ശശി തരൂർ

ന്യൂഡൽഹി : ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കുന്നതിനായി വിദേശത്തേക്ക് പ്രതിനിധികളെ അയക്കാനൊരുങ്ങുകയാണ് കേന്ദ്രം. 52 എംപിമാർ അടങ്ങുന്ന 7 സംഘത്തെയാണ് കേന്ദ്രം ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഈ ഏഴ് സംഘങ്ങളിൽ ഒരു സംഘത്തെ നയിക്കുന്നത് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരാണ് . വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ മുൻകാല പരിചയം കണക്കിലെടുത്ത്, കേന്ദ്രമന്ത്രി കിരൺ റിജിജു അടുത്തിടെ പ്രതിനിധി സംഘത്തെ നയിക്കാൻ തന്നെ ഔദ്യോഗികമായി ക്ഷണിച്ചുവെന്നും താൻ ഉടൻ തന്നെ സമ്മതിച്ചു എന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ് തരൂർ ഇപ്പോൾ […]
Read more

ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ചു

ചാർമിനാർ : ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല എന്നാൽ ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം . രണ്ട് കുട്ടികൾ ഉൾപ്പെടെ സംഭവത്തിൽ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഒസ്മാനിയ, യശോദ , ഡിആർഡിഒ, അപ്പോളോ ആശുപത്രികളിൽ പ്രവേശിപ്പിചിരിക്കുകയാണ് . അതേസമയം ഇത്തരം സംഭവങ്ങൾ വളരെ ദുഃഖകരമാണെന്നും വിഷയത്തെ കുറിച്ച് കേന്ദ്ര സർക്കാരുമായും പ്രധാനമന്ത്രിയുമായും സംസാരിക്കുമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക […]
Read more

സിബിഎസ്ഇ സ്കൂളുകളിൽ ‘ഷുഗർ ബോർഡ്’ വരുന്നു

ന്യൂഡൽഹി: അമിതമായ പഞ്ചസാര ഉപയോഗത്തിന്റെ അപകടത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായും കുട്ടികളിൽ അമിതഭാരവും ടൈപ്പ് 2 പ്രമേഹവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും നിയന്ത്രണം കൊണ്ടുവരാൻ സിബിഎസ്ഇ. ഇതിന്റെ ഭാഗമായി ഇനി മുതൽ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും ഷുഗർ ബോർഡുക്കൾ സ്ഥാപിക്കാൻ നിർദേശവുമുണ്ട് . ഇതുമായി ബന്ധപ്പെട്ട് സ്കൂളുകൾ അവബോധക്ലാസുകളും സെമിനാറുകളും നടത്തും. നാലുമുതൽ പത്തുവരെ പ്രായമുള്ള കുട്ടികൾ ദിവസേന കഴിക്കുന്ന കാലറിയുടെ 13 ശതമാനവും പഞ്ചസാരയാണെന്ന് പഠനങ്ങൾ പറയുന്നു. 11-നും 18-നുമിടയിലുള്ള കുട്ടികളിൽ ഇത് 15 ശതമാനമാണ്. […]
Read more

അനധികൃത നിർമ്മാണം: മിഥുൻ ചക്രവർത്തിക്ക് മുംബൈ നഗരസഭ നോട്ടീസ്

മുംബൈ : അനധികൃത നിർമ്മാണത്തിന്റെ പേരിൽ മിഥുൻ ചക്രവർത്തിക്ക് മുംബൈ നഗരസഭയുടെ നോട്ടീസ്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത് . മലാഡിലെ എറംഗൽ ഗ്രാമത്തിലെ സ്ഥലത്ത് അനധികൃതമായി ഗ്രൗണ്ട് ഫ്ലോർ ഘടന നിർമ്മിച്ചതിനാണ് ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.മെയ് 10-ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം, അനധികൃത നിർമ്മാണത്തിന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ സെക്ഷൻ 475A പ്രകാരം പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് മുംബൈ മുനിസിപ്പൽ ബോഡി നടന് മുന്നറിയിപ്പ് […]
Read more

PSLV-C61 വിക്ഷേപണം പരാജയം: ഐഎസ്ആര്‍ഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യം

ശ്രീഹരിക്കോട്ട: എസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS- 09 ന് ഭ്രമണപഥത്തില്‍ എത്താന്‍ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു. പിഎസ്എല്‍വി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമാണ്. ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം. ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ […]
Read more

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ലോകത്തോട് പറയാൻ 59 നേതാക്കൾ

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ ഭീകരതയെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രത്തിന്റെ നയയതന്ത്ര ഇടപെടലിന്റെ ഭാഗമായി, 32 രാജ്യങ്ങളിലേക്കും ബ്രസ്സൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തേക്കും പോകുന്ന ഏഴ് പ്രതിനിധി സംഘങ്ങളിൽ 59 എംപിമാർ പങ്കെടുക്കും. പാർട്ടി വത്യാസമില്ലാതെയാണ് എല്ലാവരും പങ്കെടുക്കുക. കൂടാതെ മുൻ മന്ത്രിമാർ, രാഷ്ട്രീയക്കാർ എന്നിവർ പാർട്ടി യാത്രയിൽ പങ്കെടുക്കും. ഇവരെ സഹായിക്കാൻ സഹായിക്കാൻ മുൻ നയതന്ത്രജ്ഞരും ഉണ്ട്. 59 രാഷ്ട്രീയ നേതാക്കളിൽ 31 പേർ ഭരണകക്ഷിയായ എൻ‌ഡി‌എയുടെ ഭാഗമാണ്, […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.