സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ലഷ്‌കർ ബന്ധമുള്ള മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു

ജമ്മു കാശ്മീർ : ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്ത പോലീസ് .മുസമിൽ അഹമ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീർ അഹമ്മദ് എന്നീ ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഇവർ ഭീകര പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുകയും പ്രദേശവാസികളെ ഭീകരതയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം പോലീസ് ഇവരിൽ നിന്ന് പിസ്റ്റളും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൂടാതെ അറസ്റ്റിലായ ഭീകരർക്ക് 2020 ൽ പാകിസ്ഥാനിലേക്ക് കടക്കുകയും പിന്നീട് […]
Read more

ഇത് ട്രെയിലർ മാത്രം ; ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല : രാജ്നാഥ് സിങ്

ഗുജറാത്ത് : ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴത്തേത് ‘ട്രെയിലർ’ മാത്രമാണെന്നും ശരിയായ സമയം വരുമ്പോൾ ‘മുഴുവൻ സിനിമയും’ ലോകത്തിനു മുന്നിൽ കാണിക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പാക് ഭീകരവാദത്തെ തുടച്ചു നീക്കുമെന്നും ഗുജറാത്തിലെ ഭുജിൽ സൈനിക താവളം സന്ദർശിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു. കൂടാതെ “നമ്മുടെ വ്യോമസേനയ്ക്ക് പാകിസ്ഥാന്റെ എല്ലാ കോണുകളിലും എത്താൻ കഴിവുണ്ടെന്നും ഓപ്പറേഷൻ സിന്ദൂരിലൂടെ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 23 മിനിറ്റിനുള്ളിൽ പാക്ക് താവളങ്ങളെ നശിപ്പിച്ച വ്യോമസേനയെ രാജ്‍നാഥ് സിങ് അഭിനന്ദിച്ചു. ‘‘പാക്കിസ്ഥാന്റെ […]
Read more

പാകിസ്ഥാന്‍ പതാകകളും ഉല്‍പ്പന്നങ്ങളും വില്‍ക്കരുത്; ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും നിര്‍ദേശം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പതാകകള്‍, പാക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ ആമസോണ്‍ ഇന്ത്യ, ഫ്‌ളിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) നോട്ടീസ്.സിസിപിഎ എല്ലാ കമ്പനികള്‍ക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പാകിസ്ഥാന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് വിവിധ ഓണ്‍ലൈന്‍ വിപണന പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. ഇത്തരം വസ്തുക്കള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.‘പാകിസ്ഥാന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും […]
Read more

മോദിക്ക് മുന്നിൽ സൈന്യം തലകുനിക്കണമെന്ന് ബിജെപി നേതാവ്: കടുത്ത വിമർശനവുമായി കോൺഗ്രസ്

മധ്യപ്രദേശ്‌ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുമ്പിൽ സൈന്യം തലകുനിക്കണമെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയുടെ പരാമർശത്തിൽ കടുത്ത വിനർശനവുമായി കോൺഗ്രസ്. ഇദ്ദേഹത്തിന്റെ പരാമർശം ലജ്ജാകരമാണെന്ന് കോൺഗ്രസ് പാർട്ടി പറയുകയും സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ കോൺഗ്രസ് ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു. ദേവ്ദയുടെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു കോൺഗ്രസ് എത്തിയത് “രാജ്യത്തിന്റെ സൈന്യവും സൈനികരും പ്രധാനമന്ത്രി മോദിയുടെ കാൽക്കൽ വണങ്ങുന്നു.” മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയാണ് ഇത് പറഞ്ഞത്. ജഗദീഷ് […]
Read more

മംഗളൂരുവിലെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ വെട്ടിക്കൊന്ന കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍.ഹാസനില്‍ താമസിക്കുന്ന ബണ്ടാള്‍ ഫറങ്കിപേട്ട് സ്വദേശി നൗഷാദ് (വാമഞ്ചൂര്‍ നൗഷാദ്-39) കല്ലവരു ആശ്രയ കോളനിയിലെ അസ്ഹറുദ്ദീന്‍ (അജ്ജു-29), ഉഡുപ്പി കാപ്പു സ്വദേശി അബ്ദുള്‍ഖാദര്‍ (നൗഫല്‍-24) എന്നിവരാണ് മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സിസിബി) പോലീസിന്റെ പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. മേയ് ഒന്നിന് രാത്രി ബജ്‌പെ കിന്നിപദവ് ക്രോസിലാണ് എട്ടുപേര്‍ ചേര്‍ന്ന് സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയത്. വാമഞ്ചൂര്‍ നൗഷാദിന് […]
Read more

പഹല്‍ഗാം ഭീകരാക്രമണം: TRFനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് UN ഉപരോധ സമിതിയോട് ഇന്ത്യ

ന്യൂഡല്‍ഹി: പഹല്‍ ഗാം ഭീകരാക്രമണം നടത്തിയ ടിആര്‍എഫിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍. യുഎന്‍ ഉപരോധ കമ്മറ്റിയുമായി കൂടിക്കാഴ്ച നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ തെളിവുകളും കൈമാറി. ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ടിആര്‍എഫ് ആണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം രണ്ടുതവണ ടിആര്‍എഫ് ഏറ്റെടുത്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അന്താരാഷ്ട്രതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം. പാക് സമീപനം തുറന്നുകാട്ടാന്‍ വിദേശരാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ […]
Read more

തമിഴ്‌നാട്ടിൽ സർക്കാർ മദ്യവിതരണ കമ്പനിയായ ടാസ്മാകിൽ ഇഡി റെയ്ഡ്

ചെന്നൈ: തമിഴ്നാട്ടിൽ സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനായ ടാസ്മാകിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റെയ്ഡ്. 1,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. സർക്കാർ മദ്യ വിതരണ കമ്പനിയാണ് ടാസ്മാക്ക്.1988 ലെ അഴിമതി നിരോധന നിയമപ്രകാരം ഫയൽ ചെയ്ത നിരവധി എഫ്‌ഐആറുകളെ തുടർന്നാണ് ഇപ്പോൾ റെയ്ഡ് നടത്തിയത്. ടാസ്മാക്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ ഉൾപ്പെടെ 12 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. റീട്ടെയിൽ കടകളിൽ നിന്നും ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും മുതിർന്ന ടാസ്മാക് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് അന്വേഷണം […]
Read more

ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യം

ഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യത്തിൻ്റെ പ്രഖ്യാപനം. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്ന് സൈന്യം വ്യക്തമാക്കി. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നത്. 48 മണിക്കൂറില്‍ രണ്ട് ഓപ്പറേഷനുകള്‍ നടന്നു. ത്രാലില്‍ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൻ. ഏറ്റുമുട്ടലെങ്കില്‍ ഭീകരര്‍ വീടുകളില്‍ കയറി ഒളിച്ചു. അവിടെനിന്ന് അവരെ ഒഴിപ്പിച്ച ശേഷം ദൗത്യം വിജയകരമാക്കിയെന്നും സൈന്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read more

‘പാകിസ്ഥാനുള്ള വായ്പ ഐഎംഎഫ് പുനഃപരിശോധിക്കണം’: ഭീകരവാദ ധനസഹായത്തെക്കുറിച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : ഐഎംഎഫിൽ നിന്ന് പാകിസ്ഥാന് സാമ്പത്തിക സഹായം നൽകുന്നതിന് കടുത്ത വിമർശനവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് .ഐഎംഎഫിന്റെ സഹായം പാകിസ്ഥാന്റെ മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകുന്നതിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പും ഇദ്ദേഹം നൽകി.”ഐഎംഎഫ് സഹായം ഈ ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നതിനായിരിക്കും ഉപയോഗിക്കുക. പാകിസ്ഥാന് ഒരു സാമ്പത്തിക സഹായവും നൽകരുത്, അല്ലെങ്കിൽ അവർ ഭീകരതയ്ക്ക് ധനസഹായം നൽകും. ഐഎംഎഫ് വീണ്ടും ചിന്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണയ്ക്കുന്നതിനായി ആഗോള ധനസഹായം […]
Read more

ഓപ്പറേഷൻ കെല്ലർ & നാദർ’; 48 മണിക്കൂറിനിടെ സേന വധിച്ചത് 6 കൊടുംഭീകരരെ

ന്യൂഡൽഹി : 48 മണിക്കൂറിനിടെ ആറ് കൊടും ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം . ലഷ്‌കറെ തൊയ്‌ബ, ജയ്‌ഷെ മുഹമ്മദ്‌ ഭീകരരെയാണ്‌ രണ്ടു ദിവസത്തിനിടെ സൈന്യം വധിച്ചത്‌. അതേസമയം സൈന്യം വ്യാഴാഴ്ച ഓപ്പറേഷൻ നാദർ ദൗത്യത്തിൽ മൂന്ന് പേരെ കൊലപ്പെടുത്തി.ലഷ്കർ കമാൻഡർ ഷാഹിദ് കുട്ടെ, അദ്‌നാൻ ഷാഫി, എന്നിവരെയും കൂടാതെ മറ്റൊരാളെയും സൈന്യം വധിച്ചു . എന്നാൽ അയാളുടെ ഐഡന്റിറ്റി ഇതുവരെ സ്ഥിതിക്കരിച്ചിട്ടില്ല. ലഷ്കർ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡറാണ് ഷാഹിദ് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.