സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്

ന്യൂഡൽഹി: വിരമിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇനി അധ്യാപനത്തിലേക്ക്. ദേശീയ നിയമ സര്‍വകലാശാലയില്‍ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്. ചന്ദ്രചൂഡ് അത്യാധുനിക ​ഗവേഷണങ്ങൾക്ക് നേതൃത്വം നൽകും. ചന്ദ്രചൂഡിന്റെ അനുഭവസമ്പത്ത് അക്കാദമിക രംഗത്ത് സമാനതകളില്ലാത്ത മികവുണ്ടാക്കുമെന്ന് സര്‍വകലാശാല വൈസ് ചാൻസലർ പ്രഫ. ജി.എസ്. ബാജ്‌പായ് പറഞ്ഞു. ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായിരുന്ന ഡിവൈ ചന്ദ്രചൂഡ് രണ്ടുവർഷത്തെ സേവനത്തിനുശേഷം 2024 നവംബറിലാണ് വിരമിച്ചത്.
Read more

48 മണിക്കൂറിനിടെ സൈന്യം വധിച്ചത് 6 കൊടുംഭീകരരെ

ശ്രീനഗർ: വ്യാഴാഴ്ച മൂന്നു ഭീകരർ കൊല്ലപ്പെട്ടതോടെ 48 മണിക്കൂറിൽ സൈന്യം വധിച്ചത്‌ ആറുപേരെ. ലഷ്‌കറെ തൊയ്‌ബ, ജയ്‌ഷെ മുഹമ്മദ്‌ ഭീകരരെയാണ്‌ രണ്ടുദിവസത്തിനിടെ വധിച്ചത്‌. ഓപ്പറേഷൻ കെല്ലർ ദൗത്യത്തിലാണ്‌ ലഷ്കർ കമാൻഡർ ഷാഹിദ് കുട്ടെ, അദ്‌നാൻ ഷാഫി, മറ്റൊരാൾ എന്നിവരെ സൈന്യം വധിച്ചത്. ‘ഓപ്പറേഷൻ നാദർ’ ദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു വ്യാഴാഴ്ചത്തെ തിരച്ചിൽ. തിരച്ചിൽ തുടങ്ങിയതോടെ ഭീകരർ സൈന്യത്തിനുനേരെ വെടിവെച്ചു. തുടർന്ന്‌ നടത്തിയ ഏറ്റുമുട്ടലിലാണ്‌ മൂന്നുപേരെയും വധിച്ചത്‌. ഇതിൽ ആസിഫ്‌ ഷെയ്‌ക്ക്‌ പഹൽഗാം ഭീകരാക്രമണത്തിലെ സഹായി ആയിരുന്നു. എകെ സീരീസ് […]
Read more

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ല: എസ് ജയശങ്കർ

ഇന്ത്യ-പാകിസ്ഥാന്‍ ചര്‍ച്ചയില്‍ മൂന്നാം കക്ഷിയില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-പാക് ചർച്ചയിൽ മൂന്നാം കക്ഷി ഉണ്ടെന്ന നിലപാടാണ് അമേരിക്ക നിലപാട് സ്വീകരിച്ചത്. ഭീകരതയെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചയുള്ളൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്നും ജയശങ്കർ പറഞ്ഞു. ഡൽഹിയിൽ ഹോണ്ടുറാസ് എംബസി ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യം നേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യൻ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിച്ചാൽ മാത്രമേ നദീജല കരാറിലെ […]
Read more

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജോൺ ബർള തൃണമൂൽ കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോൺ ബാർല തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2019-ൽ അലിപുർദുവാറിൽ നിന്ന് ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെടുകയും കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത ബാർല 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ബിജെപി പാർട്ടിയുമായി ഇദ്ദേഹം ഇടഞ്ഞു നിന്നത്. എന്നാൽ തന്നെ ഗോത്രവർഗ വിഭാഗത്തിന് വേണ്ടി പ്രവർത്തക്കാൻ ബിജെപി നേതൃത്വം അനുവദിച്ചിരുന്നില്ലെന്ന് ജോൺ ബർള പറഞ്ഞു. അതേസമയം മമത ബാനർജിയുടെ നേതൃത്വത്തിൽ ഗോത്ര ജനതക്ക് നിതി […]
Read more

ഹൈക്കമാന്‍ഡ് താക്കീത് ചെയ്ത വാർത്ത നിഷേധിച്ചു ശശി തരൂർ

തിരുവനന്തപുരം: തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്ന് ശശി തരൂർ എം പി. കോൺഗ്രസ് ഹൈക്കമാന്‍ഡ് തന്നെ താക്കീത് ചെയ്‌തെന്ന വാര്‍ത്ത പൂർണമായും നിഷേധിച്ചു. താക്കീത് സംബന്ധിച്ച് ഒരു വിവരവും തനിക്കറിയില്ല. വാക്കാലോ രേഖാമൂലമോ ഒരു താക്കീതും തന്നെ അറിയിച്ചിട്ടില്ല. എന്തുകൊണ്ട് തന്റെ പ്രസ്താവനകള്‍ മാത്രം വിവാദമാകുന്നു എന്ന് അറിയില്ല. ഡല്‍ഹിയില്‍ നടന്നത് പോസറ്റീവ് ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് താക്കീത് വാര്‍ത്ത താൻ അറിഞ്ഞതെന്നും ശശി തരൂർ പറഞ്ഞു. തന്നോട് ആരും ഒരു കാര്യവും പറഞ്ഞിട്ടില്ല. തെളിവ് […]
Read more

തടയാൻ പറ്റുമെങ്കിൽ തടയൂ’; ബിഹാർ പൊലീസ് തടഞ്ഞിട്ടും വേദയിലെത്തി രാഹുൽ ഗാന്ധി

ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കാൻ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെതടഞ്ഞ് ബിഹാർ പോലീസ്. അതേസമയം രാഹുലിനെ തടയാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം ദർഭംഗയിലെ വേദിയിലേക്ക് എത്തി. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു വിദ്യാർഥികളുമായിട്ടുള്ള സംവാദം. അതേസമയം സെക്ഷൻ 163 ലംഘിച്ചുവെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദർഭംഗ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു . ആദ്യമേ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ യൂണിവേഴ്സിറ്റി ഗേറ്റിന് സമീപം തടഞ്ഞു, പക്ഷേ അദ്ദേഹത്തിന്റെ അനുയായികളുടെ ശക്തമായ നിർബന്ധത്തെത്തുടർന്ന് ഗേറ്റ് തുറന്നു. […]
Read more

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; കുട്ടികളടക്കം 5 പേർക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്ത‍ർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പടെ അഞ്ച് പേർ മരിച്ചു. ബീഹാറിൽ നിന്ന് ഡൽഹിയിലേക്ക് സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. ബസിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ സാധിക്കാഞ്ഞതാണ് അപകടത്തിന്റെ ആഴം കൂട്ടിയത്. മരിച്ചവരിൽ സ്ത്രരീകളും കുട്ടികളുമുണ്ട്. ഇന്ന് പുല‍ർച്ചെ അ‍ഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. യാത്രാക്കാർ പുലർച്ചെ വണ്ടിയിൽ നിന്ന് പുക ഉയരുന്നത് കാണുകയും രക്ഷപ്പെടാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ബസിന് തീപിടിച്ച സമയം ബസിന്റെ ചില്ല് തകർത്ത് […]
Read more

സുപ്രീംകോടതിയോട് ചോദ്യങ്ങളുമായി രാഷ്ട്രപതി: ബിൽ പാസാക്കുന്നതിൽ 14 കാര്യങ്ങളിൽ വ്യക്തത തേടി

ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഭരണഘടനയിൽ ഇത്തരം ഒരു വ്യവസ്ഥ ഇല്ലാതിരിക്കെ കോടതിക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു വിധി പുറപ്പെടുവിക്കാൻ കഴിയുകയെന്ന് രാഷ്ട്രപതി ചോദിച്ചു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടി രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് സുപ്രീംകോടതിയോട് രാഷ്ട്രപതി ചോദ്യം ഉന്നയിച്ചത് ഗവർണർക്കും രാഷ്ട്രപതിക്കും ബാധകമായുള്ള ഭരണഘടനയുടെ […]
Read more

“വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചു, കണ്ണുകൾ മൂടിക്കെട്ടി” : അനുഭവം പങ്കുവെച്ച് ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷാ

ന്യൂഡൽഹി : കഴിഞ്ഞ മാസം 23 ന് പഞ്ചാബിലെ അതിർത്തിയിൽ വെച്ച് അറസ്റ്റിലായതിന് ശേഷം പാകിസ്ഥാൻ ഇന്ത്യൻ അധികാരികൾക്ക് കൈമാറിയ ബിഎസ്എഫ് ജവാനായ പൂർണം കുമാർ ഷായെ 21 ദിവസത്തിന് ശേഷം പാകിസ്ഥാൻ വിട്ടയച്ച വാർത്ത ഇന്നലെയായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ താൻ പാകിസ്ഥാന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ ഉള്ള അനുഭവമാണ് പങ്കുവെച്ചിരിക്കുകയാണ് ഇദ്ദേഹം. തന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും, തന്നെ പല്ല് തേക്കാൻ പോലും അനുവദിച്ചില്ലെന്നും ഇദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. ഏപ്രിൽ 23 ന് ഫിറോസ്പൂർ സെക്ടറിൽ […]
Read more

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം: മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി . “ഭരണഘടനാപരമായ ഒരു പദവി വഹിക്കുന്നതിനാൽ, രാജ്യം ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ, ഒരു പരിധിവരെ സംയമനം പാലിക്കേണ്ടതായിരുന്നു,” എന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് എ ജി മസിയും അടങ്ങുന്ന ബെഞ്ച് വിഷയത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം തനിക്കെതിരെയായ എഫ്‌ഐആർ സ്റ്റേ ചെയ്യണമെന്ന ഷായുടെ ഹർജി […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.