സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണ്ണം മോഷ്ടിക്കപ്പെട്ടു

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് നഷ്ടപെട്ടത്. അതി സുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ക്ഷേത്രത്തിലെ സിസിടിവി പരിശോധിച്ചു വരികയാണ്. സ്വർണം എടുക്കാൻ ആയി വന്നപ്പോഴാണ് സ്വർണ്ണം കാണാതായ വിവരം പുറത്തു വന്നത്.
Read more

9 ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ തീരുമാനമെടുത്ത് പഞ്ചാബ് ; 51.41 കോടി രൂപ അനുവദിച്ചു

പഞ്ചാബ്: പാക് ഇന്ത്യ സംഘർഷം രൂക്ഷമായതിന്റെ ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ തയ്യാറായി പഞ്ചാബ്. 9 ആന്റി ഡ്രോൺ സിസ്റ്റം വാങ്ങാൻ 51.41 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. സംസ്ഥാന സർക്കാരിന്റെ സ്വന്തം നിലയിൽ തന്നെ ആന്റി ഡ്രോൺ സിസ്റ്റം സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിലൊക്കെ സ്ഥാപിക്കാനുള്ള തീരുമാനമാണ് പഞ്ചാബ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. 532 കിലോമീറ്റർ വരുന്ന സംസ്ഥാന അതിർത്തിയിലാണ് ആന്റി ഡ്രോൺ സംവിധാനം സ്ഥാപിക്കുക എന്നും മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ […]
Read more

പാക് ഷെല്ലാക്രമണം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ‍്യാപിച്ചു.

ശ്രീനഗർ : പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മീർ സർക്കാർ. 10 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ന് പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ രജൗരിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്‍റ് കമ്മിഷണര്‍ രാജ് കുമാർ ഥാപ്പ ഉൾപ്പെടെയുള്ള 5 പേരായിരുന്നു കൊല്ലപ്പെട്ടത് . കൂടാതെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാജ് കുമാർ ഥാപ്പയുടെ വീടും തകർന്നിരുന്നു. അതേസമയം ഇന്ത്യ പാക് സംഘർഷം ശക്തമായതോടെ പഞ്ചാബിലും മുംബൈയിലും കടുത്ത ജാഗ്രത പുലർത്തണം എന്ന നിർദേശം പുറത്ത് […]
Read more

രാജസ്ഥാൻ അതിർത്തിയിൽ ഒന്നിലധികം സ്ഫോടനങ്ങൾ, ഡ്രോണുകൾ കണ്ടെത്തി

ജയ്പുർ: ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ അതിർത്തിയിൽ സംശയാസ്പദമായ നിലയിൽ ഡ്രോണുകൾ കണ്ടെത്തി. ജയ്സൽമീർ, ഫലോദി, പൊഖ്റാൻ മേഖലകളിൽ ശനിയാഴ്ച ഉച്ചയോടെ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പൊഖ്റാനിലും പരിസര പ്രദേശങ്ങളിലും സ്ഫോടന ശബ്ദം കേട്ടിരുന്നതായും പറയുന്നു. ഒന്നിലധികം സ്ഫോടനങ്ങൾ നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. അതിർത്തിപ്രദേശങ്ങൾക്ക് സമീപത്ത് സംഘർഷം നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളോട് സുരക്ഷിതസ്ഥാനങ്ങളിൽ തന്നെ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ബർബർ, ശ്രീ […]
Read more

‘ഓപ്പറേഷൻ സിന്ദൂർ’ ശക്തമായ പേര്: ശശി തരൂർ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകര കേന്ദ്രങ്ങൾക്കെതിരായ ഇന്ത്യൻ സെെന്യത്തിന്‍റെ തിരിച്ചടിക്ക് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് നൽകിയതിനെ അഭിനദിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂർ. ഈ പേര് നൽകാനുളള തീരുമാനമാണെന്ന് തരൂർ പറഞ്ഞു. സൗദി അറേബ്യൻ മാധ്യമമായ അൽ അറേബ്യയോടായിരുന്നു തരൂരിന്‍റെ പ്രതികരണം. ഇന്ത്യയുടെ നീക്കത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേര് എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു തരൂരിന്റെ മറുപടി. ഏറ്റവും ശക്തമായ തീരുമാനമെന്ന് സിന്ദൂരത്തിന്റെ നിറത്തിന് രക്തത്തിന്റെ നിറത്തില്‍ നിന്നും വലിയ […]
Read more

നിപ;രോഗലക്ഷണമുള്ളവരുടെ ഫലം നെഗറ്റീവ്, സമ്പർക്ക പട്ടികയിൽ 59 പേർ

മലപ്പുറം : വളാഞ്ചേരിയിൽ നിപ സ്ഥിതീകരിച്ച 42കാരിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല . ഇവർ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ തന്നെ തുടരുകയാണ്. അതേസമയം രോഗലക്ഷണമുള്ള ആറ് പേരുടെയും നിപ പരിശോധനാ ഫലം നെഗറ്റീവാണ്. 59 പേരാണ് ഇതുവരെ സബർക്കപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം എവിടെയാണ് എന്നത് കണ്ടെത്താൻ സാധിച്ചിട്ടില്ല . ഉറവിടം കണ്ടത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്. അതേസമയം വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ 4 തദ്ദേശ സ്ഥാപനങ്ങളിലെ 9 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ […]
Read more

ജയിഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധുക്കളടക്കമുള്ള 5 കൊടും ഭീകരരെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ട കൂടുതല്‍ ഭീകരരുടെ വിവരങ്ങള്‍ പുറത്ത്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ ഇ തൊയ്ബ തുടങ്ങിയ പാക് ഭീകരസംഘടനകളുടെ പ്രധാന ക്യാമ്പുകള്‍ക്ക് നേരേയായിരുന്നു ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുംഭീകരരായ ചിലരുടെ വിവരങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മുദസ്സര്‍ ഖദിയാന്‍ ഖാസ് എന്ന അബു ഝുന്‍ഡാല്‍, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസര്‍ എന്ന ഉസ്താദ് ജി, ഖാലിദ് […]
Read more

ഐഫോണിന്റെ ഡിമാന്റ് കൂടി ; ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ആപ്പിള്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ ആവശ്യക്കാര്‍ കൂടിയതോടെ ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് ആപ്പിള്‍ . ജൂണ്‍ മാസത്തോടെ 12 മുതല്‍ 14 ബില്യണ്‍ വരെ വിലമതിക്കുന്ന ഫോണുകള്‍ വിതരണം ചെയ്യാനാണ് കമ്പനി നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യു എസ്സിലേക്കുള്ള ഐ ഫോണുകളുടെ കയറ്റുമായി വര്‍ധിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 40 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഫോണുകള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആപ്പിളിന്റെ ആവശ്യം നിറവേറ്റി നിര്‍മ്മാണം വേഗത്തിലാക്കാന്‍ ഇന്ത്യന്‍ കമ്പനികളായ ടാറ്റ ഇലക്ട്രോണിക്സും, ഫോക്സ്‌കോണും ശ്രമം […]
Read more

അതിര്‍ത്തിയിലെ സംഘര്‍ഷം; പഞ്ചാബിലും മുംബൈയിലും ജാഗ്രത നിർദേശം

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ പഞ്ചാബിലും മുംബൈയിലും കൂടുതൽ ജാഗ്രത നിർദേശം നൽകി . ജനങ്ങൾ കൂട്ടം കൂടാൻ പാടില്ല ,തുറസ്സായ സ്ഥലങ്ങളിൽ പുറത്ത് ഇറങ്ങരുത്,കച്ചവട സ്ഥാപനങ്ങൾ അടച്ചിടണം, തുടങ്ങിയ മുന്നറിയിപ്പുകളാണ് ഭരണകൂടം ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നും നിർദേശം നൽകി. അതേസമയം പഞ്ചാബിലെ അമൃത്സറിൽ പാകിസ്ഥാൻ ആക്രമണത്തിനായി ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകൾ കണ്ടെത്തിയിരുന്നു. .ഇന്ന് പുലർച്ചെ 5 മണിക്കാണ് പ്രദേശത്ത് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണശ്രമം നടത്തിയത്. കൂടാതെ […]
Read more

ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് : മോഹൻ ഭഗവത്

ഇന്ത്യ പാക് സംഘർഷങ്ങൾ ശക്തമാകുന്നതിടെ ഓപ്പറേഷൻ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവത്. ‘പഹൽഗാമിൽ നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വപരമായ ആക്രമണത്തെത്തുടർന്ന് പാക് സ്പോൺസർ ചെയ്ത തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥയ്ക്കുമെതിരെ സ്വീകരിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന നിർണായക നടപടിക്ക് കേന്ദ്ര സർക്കാർ നേതൃത്വത്തെയും സായുധ സേനയെയും ഞങ്ങൾ അഭിനന്ദിക്കുന്നു എന്നായിരുന്നു മോഹൻ ഭാഗാവാട് പറഞ്ഞതാ . ദേശിയ മാധ്യമങ്ങൾ ഉൾപ്പടെ വിഷയം റിപ്പോർട്ട് ചെയുകയും ചെയ്തു . കൂടാതെ ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.