സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ജമ്മു കശ്മീരില്‍ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരില്‍ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി സ്വദേശി മുരളി നായിക് (27)ആണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി ഉണ്ടായ വെടിവെയ്പില്‍ മുരളി നായിക്കിന് സാരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മരണം സംഭവിച്ചത്. ശ്രീ സത്യസായി ജില്ലയിലെ ഗോരാണ്ട്‌ല മണ്ഡലാണ് മുരളി നായികിൻ്റെ സ്വദേശം. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്കരികിലായാണ് മുരളിക്ക് പോസ്റ്റിങ് ലഭിച്ചത്. കർഷക കുടുംബമാണ് അദ്ദേഹത്തിൻ്റെത്മുരളി നായിക്കിന്റെ ഭൗതിക ശരീരം നാളെ സ്വദേശത്ത് എത്തിക്കും.
Read more

രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനം മാറ്റിവെച്ചു

ന്യൂ ഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റിവെച്ചു. രാഷ്ട്രപതിഭവൻ ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം മാറ്റിയത്. രാഷ്ട്രപതി എത്തുമെന്ന് പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും നേരത്തെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. മെയ് 18-ന് കേരളത്തിലെത്തുന്ന രാഷ്‌ട്രപതി പാല സെൻറ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിലും ശേഷം മെയ് 19 ന് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. ശബരിമല നട ഇടവ മാസ പൂജയ്ക്കായി തുറക്കുമ്പോൾ ദർശനം […]
Read more

വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മകുറ്റക്കാരനെന്ന് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ കുറ്റക്കാരനെന്ന്് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജി വയ്‌ക്കേണ്ടതായി വരും. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. മാര്‍ച്ച് 25ന് അന്വേഷണം ആരംഭിച്ച സമിതി മെയ് നാലിനാണ് ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.പഞ്ചാബ്, […]
Read more

പഞ്ചാബിൽ പാക് മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി

പഞ്ചാബ് : ഓപ്പറേഷൻ സിന്ദൂരിനുശേഷം വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, പാകിസ്ഥാൻ അയച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്ന് കണ്ടെത്തി. പാകിസ്ഥാൻ അയച്ച മിസൈൽ ഇന്നലെ പുലർച്ചെ ഇന്ത്യയുടെ മിസൈൽ വിരുദ്ധ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഹോഷിയാർപൂരിയിൽ കുന്നിൻ പ്രദേശത്തുനിന്നാണ് മിസൈൽ ഭാഗങ്ങൾ കണ്ടെത്തിയത്.കൂടാതെ പ്രേദേശത്തുള്ള ജനങ്ങളോട് വീടിനുള്ളി തന്നെ തുടരാൻ അധികൃതർ ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യയെ ഉന്നംവെച്ചുകൊണ്ട് പാകിസ്ഥാൻ നടത്തിയ ശ്രമങ്ങളെയെല്ലാം ഇന്നലെ രാത്രി സൈന്യം പരാജയപ്പെടുത്തിയിരുന്നു. മാത്രമല്ല ഇന്ത്യയുടെ നിരവധി സ്ഥലങ്ങളെ […]
Read more

ഇന്ത്യ – പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യ – പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ, ബിസിസിഐയോ ഐപിഎല്‍ ഭരണസമിതിയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ധരംശാലയില്‍ […]
Read more

സംഘർഷമേഖലയിൽ അകപ്പെട്ടവർക്ക് സഹായം; സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായങ്ങൾ ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂം നമ്പരില്‍ ബന്ധപ്പെടാം. സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),00918802012345 […]
Read more

ഇന്ത്യ-പാക് സംഘര്‍ഷം; രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ 24 വിമാനത്താവളങ്ങള്‍ അടച്ചു. ലുധിയാന, ഭന്തര്‍, കിഷന്‍ഗഡ്, പട്ട്യാല, ഷിംല, കന്‍ഗ്ര-ഗഗ്ഗാല്‍, ചണ്ഡിഗഡ്, ശ്രീനഗര്‍, അമൃത്‌സര്‍, ഭട്ടീന്ദ, ജയ്‌സാല്‍മര്‍, ജോദ്പുര്‍, ബിക്കാനെര്‍, ഹല്‍വാര, പത്താന്‍കോട്ട്, ജമ്മു, ലേഹ്, മുന്ദ്ര, ജാംനഗര്‍, ഹിരാസര്‍, പോര്‍ബന്ദര്‍, കേശോദ്, കാണ്ഡല, ഭൂജ് തുടങ്ങി 24 വിമാനത്താവളങ്ങളാണ് അടച്ചത്. നിലവിയെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് നടപടി. ചിലത് മെയ് പത്ത് വരെയും മറ്റുള്ളവ അനിശ്ചിത കാലത്തേയ്ക്കുമാണ് അടച്ചത്. പാക് അതിര്‍ത്തിയോട് ചേര്‍ന്നവയ്ക്ക് പുറമേ […]
Read more

പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി; സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ

ശ്രീനഗർ: പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡാമുകൾ തുറന്നു വിട്ട് ഇന്ത്യ. കശ്മീരിലെ റൈസി ജില്ലയിലെ സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകളാണ് ഇന്ത്യ നിലവിൽ തുറന്നിരിക്കുന്നത്. നേരത്തെ ഉറി ഡാമും ഇന്ത്യ തുറന്നുവിട്ടിരുന്നു. പ്രദേശത്ത് മഴ കനത്തതോടെയാണ് ഇന്ത്യയുടെ ഈ നീക്കം. പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്താന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമോ എന്ന ഭീതി നിലനിൽക്കുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലും മഴ ശക്തമായിരുന്നു.
Read more

ജമ്മുവിൽ നുഴഞ്ഞുകയറ്റശ്രമം; പാക് ഭീകരരെ വധിച്ച് ബിഎസ്എഫ്

ന്യൂഡൽഹി: ഇന്ത്യ പാക് സംഘർഷം തുടരുന്നതിനിടെ ജമ്മുവിൽ നുഴഞ്ഞുകേറാൻ ശ്രമിച്ച ഭീകരരെ വധിച്ച് ബിഎസ്എഫ് . പാകിസ്താന്റെ ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ത്യ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുമ്പോഴാണ് ഭീകരർ നുഴഞ്ഞുകേറാൻ ശ്രമിച്ചത് . ഇവരെ വധിച്ചതായും ബിഎസ്എഫ് സ്ഥിരീകരിച്ചു. സാംബ അതിര്‍ത്തിയില്‍ പാക് റേഞ്ചേഴ്‌സ് വെടിവെപ്പ് നടത്തിയെങ്കിലും അതിനെതിരെ ശക്തമായി ഇന്ത്യ തിരിച്ചടിച്ചിരുന്നു. അതേസമയം പാകിസ്ഥാനിൽ ഇന്ത്യയുടെ കനത്ത പ്രത്യാക്രമണം ഉണ്ടായതോടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ ഔദ്യോ​ഗിക വസതിയിൽ നിന്ന് മാറ്റിയതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട് . കൂടാതെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.