സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

പഹൽഗാം മുഖ്യ സൂത്രധാരൻ ഷെയ്ഖ് സജ്ജാദ് ഗുൽ പഠിച്ചത് കേരളത്തിൽ

ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായ ദി റസിഡന്റ് ഫ്രണ്ടിന്റെ തലവന്‍ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ പഠിച്ചിരുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ എംബിഎ പഠനത്തിന് ശേഷം കേരളത്തിൽ എത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കി.പഠനത്തിന് വേണ്ടിയാണ് ഷെയ്ഖ് സജാദ് ​ഗുൽ കേരളത്തിലെത്തിയത്. ശ്രീനഗറിൽ ലാബ് നടത്തുന്നതിനിടെയാണ് ലഷ്കറിന്‍റെ കീഴിലുള്ള ടിആർഎഫിൽ സജീവമായത്. മറ്റ് നിരവധി ഭീകരാക്രണങ്ങളിലും സജാദ് ഗുല്ലിന് പങ്കെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. 2022 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) തീവ്രവാദിയായി പ്രഖ്യാപിച്ച ഗുലിന് 10 […]
Read more

ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ

ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇപ്പോൾത്തന്നെ ദുർബലമായ സുരക്ഷാ അന്തരീക്ഷത്തെ കൂടുതൽ ദുർബലപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്നും നയതന്ത്ര തലത്തിൽ പ്രശ്നത്തിന് പരിഹാരം കാണണമെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ശക്തമായത്. 26 വിനോദസഞ്ചാരികളെയാണ് തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനു പകരമായി ഇന്ത്യ ഇന്നലെ തിരിച്ചടിച്ചു. […]
Read more

പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു

ന്യൂഡല്‍ഹി: പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്‍. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 15 പേരാണ് കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം നാളെ പല്‍വാളിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ […]
Read more

‘പാകിസ്താനുള്ള തിരിച്ചടി അവസാനിച്ചിട്ടില്ല ഇനിയും ബാക്കി…’; മുന്നറിയിപ്പുമായി മുന്‍ കരസേന മേധാവി

ന്യൂഡല്‍ഹി: പാകിസ്താനെതിരെയുള്ള തിരിച്ചടി ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി മുന്‍ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെ. പാകിസ്താനിലെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്നും പടം ഇനിയും ബാക്കിയാണെന്നുള്ള അര്‍ത്ഥത്തിലാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. പുലർച്ചെ 1.44 ഓടെയായിരുന്നു ഇന്ത്യൻ സൈന്യം പാകിസ്താന് തിരിച്ചടി നൽകിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തിൽ ലഷ്കർ, ജെയ്ഷ താവളങ്ങൾ തകർത്തിരുന്നു. പാക് മേഖലകളിലെ ഒമ്പതിടങ്ങളിലായിരുന്നു സൈന്യം തിരിച്ചടി നൽകിയത്. കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക […]
Read more

ആരാണ് മസൂദ് അസർ?; മസൂദ് അസർ എങ്ങനെയാണ് ഇന്ത്യയ്ക്ക് ഭീഷണിയായത്?

പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പ്രത്യാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന് തിരിച്ചടി. മൂത്ത സഹോദരി അടക്കം 10 കുടുംബാംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മസൂദ് അസര്‍ സ്ഥിരീകരിച്ചു. അസറിന്റെ അടുത്ത അനുയായികളായ നാലുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ സംസ്‌കാരം വൈകീട്ട് നാലിന് ബഹവല്‍പൂരില്‍ നടക്കുമെന്ന് മസൂദ് അസര്‍ വ്യക്തമാക്കി. മസൂദ് അസറിന്‍റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും മറ്റൊരു അനന്തരവനും അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു എന്നാണ് […]
Read more

ഇന്ത്യൻ അതിർത്തി ​ഗ്രാമങ്ങളിൽ പാകിസ്ഥാന്റെ ഷെല്ലാക്രമണം; പൂഞ്ചിൽ 10 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഷെല്ലാക്രമണം നടത്തി പാകിസ്ഥാൻ സൈന്യം . പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ 10 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം തിരിച്ചറഞ്ഞിട്ടുണ്ട് . കൊല്ലപ്പെട്ടവരെല്ലാം പൂഞ്ച് ജില്ലയിലെ അതേസമയം പൂഞ്ചിലും രജൗറിയിലും ഇന്ത്യയുടെ തിരിച്ചടിയിൽ പാക് സൈനിക പോസ്റ്റുകൾക്ക് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് പൂഞ്ച് ജില്ലയിലാണ്. അതേസമയം, പാകിസ്ഥാന്റെ ഒൻപത് ലക്ഷ്യകേന്ദ്രങ്ങളാണ് ഓപ്പറേഷൻ […]
Read more

ഓപ്പറേഷന്‍ സിന്ദൂര്‍: അഭിമാന നിമിഷമെന്ന് മോദി, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഒപ്പേറഷൻ സിന്ദൂറിന്റെ ഭാഗമായ സേനകളെയും സൈനികരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി സേനയെയും സൈനികരെയും അഭിനന്ദിച്ചത്. അതേസമയം പ്രധാനമന്ത്രി രാഷ്ട്രപതിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ കുറിച്ചും മോദി രാഷ്ട്രപതിയോട് വിശദീകരിച്ചു. പാകിസ്ഥാനിലെ ഒൻപത് ഭീകരപരിശീലന ക്യാംപുകളെയാണ് ഇന്ന് പുലർച്ചെ നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ആക്രമിച്ചത്. മുൻകൂട്ടി തയാറാക്കിയ തയാറെടുപ്പുകൾ കർശനമായി […]
Read more

ഓപ്പറേഷൻ സിന്ദൂർ: സിക്ക് തീർത്ഥാടന കേന്ദ്രമായ കർത്താർപൂർ ഇടനാഴി അടച്ചു

ന്യൂഡൽഹി: ഇന്ത്യാ-പാക് അതിര്‍ത്തിയിലെ കർത്താർപൂർ ഇടനാഴി അടച്ചു. സിഖ് തീർത്ഥാടന കേന്ദ്രമായ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇന്ത്യ-പാക്ക് ഇടനാഴിയാണ് താൽക്കാലികമായി അടച്ചത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിലാണ് പൂട്ടിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ ഇടനാഴി അടച്ചെങ്കിലും നിരവധി തീർത്ഥാടകർ രാവിലെ എത്തിയിരുന്നു. ഇവരെ അധികൃതർ തിരിച്ചയക്കുകയായിരുന്നു. പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽ നിന്ന് നാലു കിലോമീറ്റർ അകലെ പാകിസ്താനിലെ നരോവൽ ജില്ലയിലെ കര്‍താര്‍പുര്‍ […]
Read more

‘ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പരിഹാരത്തിന് പാകിസ്ഥാൻ തയ്യാർ’; പാക് പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരമായി സംസാരിച്ച പാക് പ്രതിരോധ മന്ത്രി നിലപാട് മാറ്റി. ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് നേരത്തെ പറഞ്ഞ ക്വാജ ആസിഫ്, ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പ്രശ്ന പരിഹാരത്തിന് തയ്യാറാണെന്ന് പറയുന്നു. ഇന്ത്യയുടെ തുടർ നീക്കങ്ങൾ അവസാനിപ്പിച്ചാൽ സൈനിക നടപടി നിർത്തിവെക്കാമെന്നാണ് ക്വാജ ആസിഫ് പറഞ്ഞു. പാകിസ്ഥാനിലും പാക് അധീന കശ്മീരിലും ഇന്ത്യ, ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. അതേസമയം പാകിസ്താനിലെ സാധാരണക്കാർക്ക് ജീവഹാനി ഉണ്ടാകാതിരിക്കാൻ സൈന്യം […]
Read more

മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍നിന്ന് വിളിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്ന ഷാനിബ് ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്നാണ് വീട്ടിൽ നിന്നും ലഭിക്കുന്ന വിവരം.പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. ഷാനിബ് എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.