സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

അതിഷിയുടെ സുരക്ഷ കുറയ്ക്കാൻ ആഭ്യന്തര വകുപ്പ് നിർദേശം

ന്യൂഡൽഹി : ഡൽഹി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷി മർലേനയുടെ സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കാൻ നിർദേശം. ഇതിന് പകരം വൈ കാറ്റഗറി സുരക്ഷ അനുവദിക്കാനാണ് നിർദേശം. വൈ കാറ്റഗറി സുരക്ഷയിലേക്ക് മാറുന്നതോടെ 2 കാമൻഡർമാർ അടക്കം 12 പൊലീസുകാരാവും അതിഷിയുടെ സുരക്ഷയ്ക്കായി ഉണ്ടാവുക. മാത്രമല്ല ഈ മാറ്റത്തിലൂടെ ചില പ്രത്യേക അവകാശങ്ങളും നീക്കം ചെയ്യപ്പെടും. അതിഷിക്കെതിരായ ഭീഷണിയെക്കുറിച്ച് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ആതിഷിക്ക് സെഡ് കാറ്റഗറി സുരക്ഷ ഒഴിവാക്കി പകരം […]
Read more

‘ഇനി ആവർത്തിക്കില്ല’;വീഡിയോ പിൻവലിക്കാൻ തയാറെന്ന് ബാബാ രാംദേവ്

ന്യൂഡൽഹി : ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ വിദ്വേഷ പരാമർശം നടത്തിയ വീഡിയോ നീക്കം ചെയ്യാമെന്ന് യോഗ ഗുരുവും പതഞ്‌ജലി ബ്രാൻഡിന്റെ സ്ഥാപകനുമായ ബാബാ രാംദേവ്. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ ആവർത്തിക്കില്ലെന്ന് സത്യവാങ്മൂലം നൽകുമെന്നും രാംദേവിന്റെ അഭിഭാഷകൻ അറിയിച്ചു. ഈ മാസം ആദ്യമായിരുന്നു രാംദേവ് വിദ്വേഷ പരാമർശം നടത്തിയത്. പതഞ്ജലിയുടെ റോസ് സർബത്ത് പുറത്തിറക്കിയപ്പോഴായിരുന്നു രാംദേവിന്‍റെ പരാമർശം.”നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്. അവർക്ക് അതിൽ നിന്നും ലഭിക്കുന്ന ലാഭം മുഴുവനും മദ്രസകൾ പണിയാനും പള്ളികൾ […]
Read more

‘രോഹിത് വെമുല’ നിയമത്തിൻ്റെ കരട് തയ്യാറാക്കി കര്‍ണാടക; ജാതിവിവേചനത്തിന് ഒരുവര്‍ഷം തടവും പിഴയും

ബെംഗളൂരു: ‘രോഹിത് വെമുല’ നിയമത്തിന്റെ കരട് തയ്യാറാക്കി കര്‍ണാടക. ജാതിവിവേചനത്തിന് പുതിയ ശിക്ഷയാണ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. ജാതി വിവേചനത്തിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പ്രതി പരാതിക്കാരന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ജാതിവിവേചനം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് നടക്കുന്നതെങ്കിൽ സ്ഥാപന മേധാവിമാരും ശിക്ഷിക്കപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുളള ഗ്രാന്റും സര്‍ക്കാര്‍ സഹായവും റദ്ദാക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് കരട് തയ്യാറാക്കിയത്. ജാതിവിവേചനമുണ്ടായാല്‍ദളിത്- പിന്നാക്ക- ആദിവാസി വിഭാഗങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുകയാണ് […]
Read more

അണ്ണാമലൈ രാജ്യസഭയിലേക്കോ? ആന്ധ്രയിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി നീക്കം

ആന്ധ്രാപ്രദേശ്‌ : തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വത്തിൻ്റെ നീക്കം. വൈ.എസ്.ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി രാജിവച്ച ഒഴിവിലാണ് അണ്ണാമലൈയെ മത്സരിപ്പിക്കാനുള്ള നീക്കം തുടങ്ങുന്നത്.സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവുമായി ബി.ജെ.പി നേതാക്കൾ ഇതു സംബന്ധിച്ച് ചർച്ച നടത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം അണ്ണാമലൈയുടെ സംഘാടന പാടവം ദേശീയ തലത്തിൽ ബിജെപി ഉപയോഗിക്കുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. കൂടാതെ അണ്ണാമലൈയെ യുവമോർച്ച […]
Read more

നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക് ; മൂന്നാം തവണ ഭരണത്തിലെത്തിയശേഷമുളള മോദിയുടെ ആദ്യ സന്ദര്‍ശനം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിക്കും. വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗണ്‍സില്‍ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നല്‍കും. ഊര്‍ജ്ജ, പ്രതിരോധ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച നടക്കും. സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നല്‍കണമെന്ന […]
Read more

ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനിലെ ജീവനക്കാർക്കെതിരെ പോക്സോ കേസ്

കോയമ്പത്തൂര്‍: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനെതിരെ പോക്സോ കേസ്. ഇഷാ ഫൗണ്ടേഷനിലെ ജീവനക്കാർക്കെതിരെയാണ് പോക്സോ കേസ് വന്നിരിക്കുന്നത്. ആന്ധ്ര സ്വദേശിയായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ നൽകിയ പരാതിയിൽ നടപടി. ഇഷ യോഗ ഹോം സ്കൂളിലെ നാല് ജീവനക്കാർക്കും മുൻ വിദ്യാർത്ഥിക്കുമെതിരെയാണ്‌ കേസെടുത്തത്. നവംബറിൽ വിദ്യാർത്ഥി നൽകിയ പരാതിയിഷൽ ജനുവരി 31ന് എഫ്ഐആര്‍ ഇട്ടു. എന്നാൽ കേസ് പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ടായിയെന്ന് പരാതിക്കാരി പറയുന്നു. സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്നാണ് ഇഷ ഫൗണ്ടേഷൻ്റെ […]
Read more

ഗവര്‍ണര്‍ക്കെതിരായ സംസ്ഥാന സര്‍ക്കരിന്റെ ഹര്‍ജി; ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനെതിരെയാണ് ഹര്‍ജി. സമാനമായ തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് സജീവ ചര്‍ച്ചയായി നില്‍ക്കുന്നതിനിടെയാണ് ഹര്‍ജി പരിഗണനക്കെത്തുന്നത്.ജസ്റ്റിസ്മാരായ പി എസ് നരസിംഹ, ജ്യോതിമാല ഭാഗ്ചി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.കഴിഞ്ഞ തവണ ഹര്‍ജി ഇതേ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണനയ്ക്ക് വന്നിരുന്നില്ല. തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് […]
Read more

ശിവാജി ഗണേശൻ്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു

ചെന്നൈ: നടികർ തിലകം ശിവാജി ഗണേശൻ്റെ വീട് കണ്ടുകെട്ടാനുള്ള ഉത്തരവ് പിൻവലിച്ച് മദ്രാസ് ഹൈക്കോടതി . നടൻ പ്രഭു സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ശിവാജി ഗണേശന്റെ കൊച്ചുമകൻ എടുത്ത വായ്പ തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ടാണ് വീട് കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത് . 9.39 കോടി രൂപയുടെ വായ്പയായിരുന്നു കൊച്ചുമകനായ ദുഷ്യന്ത് തിരിച്ചടക്കാതിരുന്നത്. അതേസമയം ശിവാജി ഗണേശൻ നിർമിച്ച അണ്ണൈ ഇല്ലത്തിന്റെ ഏക ഉടമ നടൻ പ്രഭുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.’ജഗജാല കില്ലാഡി’ എന്ന ചിത്രത്തിൻ്റെ നിർമാണത്തിന് വേണ്ടിയാണ് […]
Read more

ജാതി വിവേചനം ഇല്ലാതാക്കാൻ ആഹ്വാനം ചെയ്ത് ആർഎസ്എസ്

ഉത്തർപ്രദേശ് : ‘ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മാശാനം’ എന്ന തത്വം സ്വീകരിച്ച് സമൂഹിക ഐക്യത്തിനായി ഹിന്ദു വിഭാഗങ്ങള്‍ പരിശ്രമിക്കണമെന്നും ജാതി വിവേചനം അവസാനിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് ആർഎസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുസമൂഹത്തിന്റെ അടിത്തറയായി മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യവും അദ്ദേഹം സ്വയംസേവകിന്റെ രണ്ട് ശാഖകളിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു . ഇന്ത്യയ്ക്ക് ആഗോള ഉത്തരവാദിത്വം നിറവേറ്റുന്നതിന് യഥാര്‍ത്ഥ സാമൂഹിക ഐക്യം അനിവാര്യമാണെന്ന് ഊന്നി പറഞ്ഞ ഇദ്ദേഹം സാംസ്‌കാരിക മൂല്യങ്ങള്‍, ധാര്‍മിക തത്വങ്ങള്‍ എന്നിവയില്‍ വേരൂന്നിയ […]
Read more

അസമത്വത്തിനെതിരെ നിലകൊണ്ടു; മാർപാപ്പയുടെ വിയോഗത്തിൽ രാഹുൽ ഗാന്ധി

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം അദ്ദേഹം നിലകൊണ്ടെന്നും അസമത്വത്തിനെതിരെ നിര്‍ഭയം സംസാരിച്ചുവെന്നും രാഹുല്‍ കുറിച്ചു. സ്‌നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ ദശലക്ഷക്കണക്കിന് മനുഷ്യരെ അദ്ദേഹം പ്രചോദിപ്പിച്ചുവെന്നും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുവെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നെന്നും രാഹുൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.