സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

കത്തിപടരുന്ന അമർഷം: വഖഫിൽ താളം തെറ്റി ബം​ഗാൾ

ബംഗാൾ : വഖഫ് ഭേദ​ഗതി ബില്ല് ബംഗാളിലെ ക്രമാസമാധാനത്തിന്റെ ആകെ താളം തെറ്റിച്ചിരിക്കുകയാണ്. മമത സർക്കാർ ഇതിനെതിരെ അഭ്യർത്ഥനയുമായി മുന്നോട്ടു വന്നുവെങ്കിലും പല സ്ഥലങ്ങളിലും വീണ്ടും ആക്രമണങ്ങൾ ആളിപടരുകയാണ്. ഇന്നലെയും ആക്രമങ്ങൾ ബംഗാളിന്റെ പല സ്ഥലങ്ങളിൽ ഉണ്ടായിരുന്നു . ഇന്നും ബംഗാളിന്റെ പല ഭാഗത്ത് ആക്രമണങ്ങൾ തുടരുകയാണ് . സൗത്ത് 24 പര്‍ഗാനസിലെ ഭൻഗറില്‍ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . നിലവിൽ ബംഗാളിലെ പല സ്ഥലങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അതിനിടെ പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചതായി ഉദ്യോഗസ്ഥര്‍ […]
Read more

ബലാത്സംഗകേസിലെ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള പരാമര്‍ശം: അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

ഡല്‍ഹി: ബലാത്സംഗകേസുകളില്‍ ഇരയെ അധിക്ഷേപിച്ചുകൊണ്ടുളള അലഹബാദ് ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ സുപ്രീം കോടതി. കോടതി ഒരിക്കലും ഇത്തരം നിരീക്ഷണങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു. ഇര അപകടം ക്ഷണിച്ചുവരുത്തിയതാണെന്നും സംഭവിച്ചതിന് അവര്‍ കൂടി ഉത്തരവാദിയാണെന്നും ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്. വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതന് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവില്‍ സുപ്രീം കോടതി ഖേദം പ്രകടിപ്പിച്ചു.
Read more

സെയ്ഫ് അലിഖാനെ ആക്രമിച്ച കേസ്; വിരലടയാളങ്ങള്‍ പ്രതിയുടേതുമായി മാച്ച് ചെയ്യുന്നില്ല

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസില്‍ വഴിത്തിരിവ്. നടന്റെ മുംബൈയിലെ ഫ്ളാറ്റില്‍നിന്ന് ലഭിച്ച നിര്‍ണായക വിരലടയാളങ്ങള്‍ കേസിലെ പ്രതി ഷെരീഫുള്‍ ഇസ്ലാമിന്റേതുമായി പൊരുത്തമില്ലെന്നാണ് മുംബൈ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. സിഐഡിയുടെ ഫിംഗര്‍ പ്രിന്റ് ബ്യൂറോയിലേക്ക് അയച്ച 20 സാമ്പിളുകളില്‍ 19 എണ്ണത്തിനും പ്രതിയുടേതുമായി സാമ്യമില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.ബാത്റൂമിന്റെ വാതില്‍, കിടപ്പുമുറിയുടെ സ്ലൈഡിങ് ഡോര്‍, അലമാരയുടെ വാതില്‍ എന്നിവയില്‍നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ പ്രതിയുടേത് അല്ല. കെട്ടിടത്തിന്റെ എട്ടാംനിലയില്‍നിന്ന് ലഭിച്ച ഒരു സാമ്പിളിന് മാത്രമാണ് […]
Read more

ഹരിയാനയിലെ ഭൂമിയിടപാട് കേസ്; ഇഡിക്കു മുന്നില്‍ ഹാജരായി റോബര്‍ട്ട് വാദ്ര

ന്യൂഡൽഹി : വ്യവസായിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവുമായ റോബര്‍ട്ട് വാദ്ര ഹരിയാനയിലെ ഭൂമിയിടപാട് കേസിൽ ഇ ഡിക്കു മുമ്പിൽ ഹാജരായതായി റിപ്പോർട്ട്. ഇ ഡിയുടെ ഡല്‍ഹി ഓഫീസിലാണ് വാദ്ര ഹാജരായത് എന്നാണ് വിവരം. 2008 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് 3 ഏക്കര്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. […]
Read more

‘നവജാത ശിശുവിനെ കാണാതായാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണം : സുപ്രിം കോടതി

ന്യൂഡല്‍ഹി: ഒരു നവജാത ശിശുവിനെ ആശുപത്രിയില്‍നിന്നു കാണാതായാല്‍, ആദ്യം ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സുപ്രീം കോടതി. കുട്ടികളെ കടത്തുന്ന കേസുകളില്‍ ദുഃഖം പ്രകടിപ്പിച്ച കോടതി, ഈ കേസുകളില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ നടപടിയെയും കോടതി വിമര്‍ശിച്ചു. അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷകള്‍ ഉദാസീനമായി കൈകാര്യം […]
Read more

”മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവർ”: മോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: മുസ്‌ലിമുകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ഹരിയാനയിലെ ഹിസാറില്‍ നടന്ന പരിപാടിയിലാണ് മോദിയുടെ അധിക്ഷേപ പരാമർശം. വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്‌ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിവരില്ലായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മോദിയുടെ പരാമർശത്തിനെതിരെ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി രം​ഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്നാണ് അദ്ദേഹം വിമർശിച്ചത്. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ […]
Read more

അസാധാരണ മരണങ്ങൾ, കാരണം സ്ഥിരീകരിക്കേണ്ടതുണ്ട്‌’; അതിരപ്പിള്ളിയിലെ മരണങ്ങളിൽ മന്ത്രി എകെ ശശീന്ദ്രൻ

തൃശൂർ : അതിരപ്പള്ളിയിൽ നടന്ന കാട്ടാനാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മരണകാരണം സ്ഥിതികരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ . പോസ്റ്റ്‌മോർട്ടത്തിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും , മരണ കാരണങ്ങൾ സ്ഥിതിക്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ പറയുന്നു . കാട്ടാനയുടെ ആക്രമണത്തിൽ വാഴച്ചാൽ സ്വദേശികളായ അംബിക,സതീഷ് എന്നിവരാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ നാലംഗ സംഘത്തിൽ പെട്ടവരായിരുന്നു ഇവർ. കാട്ടാന വന്നപ്പോൾ സംഘം ചിതറിയോടിയെങ്കിലും അംബികയും സതീഷും കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ […]
Read more

കോൺഗ്രസിനെ നയിക്കാൻ റോബർട്ട് വാദ്ര…?

റോബർട്ട് വാദ്രയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മരുമകൻ ആണെങ്കിലും ഗാന്ധി കുടുംബത്തിലെ നിറസാന്നിധ്യമാണ് റോബർട്ട് വാദ്ര. രാജീവ് ഗാന്ധിയുടെ മകളും ഇന്ദിരാ ഗാന്ധിയുടെ ചെറുമകളുമായ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവാണ് അദ്ദേഹം. രാഷ്ട്രീയ മോഹം പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ടെലും വ്യാവസായരംഗത്തായിരുന്നു അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ. പ്രിയങ്കയ്ക്കു പിന്നാലെ ശരിയായ സമയത്ത് താന്‍ പാര്‍ലമെന്റില്‍ എത്തുമെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയങ്കയുമായുള്ള വിവാഹത്തിന് ശേഷം പലതവണ പാർട്ടി വേദികളിൽ അദ്ദേഹം എത്തിയിട്ടുണ്ട്. പ്രധാനമായും തെരഞ്ഞെടുപ്പ് വേളകളിലാണ് […]
Read more

സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് സ്റ്റാലിൻ

ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാൻ സമിതിയെ നിയോഗിച്ച് തമിഴ്നാട്‌ സർക്കാർ. ഇതിനായി സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയാണെന്ന് തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രഖ്യാപിച്ചു. 1969ൽ കരുണാനിധി സർക്കാർ രാജമണ്ണാർ സമിതിയെ നിയോഗിച്ചതിന്റെ ആവർത്തനമാണിത്. ഫെഡറൽ തത്വങ്ങളിൽ പുനഃപരിശോധന ആവശ്യമോ എന്നതടക്കം കമ്മീഷൻ്റെ പരിഗണന വിഷയങ്ങളാണ്. 2026 ജനുവരിയിൽ കമ്മീഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമ്പൂർണ റിപ്പോർട്ട് രണ്ട് വർഷത്തിനകം സമർപ്പിക്കണം. മുൻ ഐഎഎസ് ഓഫീസർ […]
Read more

ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍; വെടിവയ്പ്പില്‍ ഒരു സൈനികന് പരുക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിന് സമീപം സുരന്‍കോട്ടില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരന്‍കോട്ടിയലെ ലസാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു. ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് ‘ഓപ്പറേഷന്‍ നടത്തിയത്. ഇതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. സൈനികരും ഭീകരരും തമ്മില്‍ വെടിവയ്പ് നടന്നതായി സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്, ഭീകരവാദികള്‍ക്കായി സുരക്ഷാ സേന മേഖലയില്‍ ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.