സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

സിഐടിയുവുമായി ചേര്‍ന്നുളള ദേശീയ പണിമുടക്കില്‍ നിന്ന് പിന്മാറി ഐഎന്‍ടിയുസി

തിരുവനന്തപുരം: മെയ് 20-ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കില്‍ നിന്ന് പിന്മാറി ഐഎന്‍ടിയുസി. ഇതുസംബന്ധിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു. കെപിസിസിയുടെ നിർദ്ദേശം അനുസരിച്ചാണ് ഐഎന്‍ടിയുസി സംയുക്ത സമരത്തില്‍ നിന്ന് പിന്മാറാനുളള തീരുമാനമെടുത്തത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേര്‍ന്നുളള സമരപ്രക്ഷോഭങ്ങള്‍ തത്കാലം നിർത്തിവെയ്ക്കുകയാണെന്നാണ് കത്തിൽ പറയുന്നത്. സംയുക്ത പ്രക്ഷോഭത്തില്‍ പങ്കെടുക്കില്ലെങ്കിലും യുഡിഎഫില്‍ ഉള്‍പ്പെട്ടിട്ടുളള ട്രേഡ് […]
Read more

സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നു ; വിദ്വേഷ പരാമർശവുമായി ബാബ രാംദേവ്

വിവാദ പരാമർശവുമായി പതഞ്ജലി സ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവ്. രാജ്യത്ത് സർബത്ത് വിൽക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്നും ഇത് സർബത്ത് ജിഹാദാണെന്നുമാണ് ബാബ രാംദേവ് ആരോപിക്കുന്നത് . ലവ് ജിഹാദ് പോലെ തന്നെയാണ് സർബത്ത് ജിഹാദെന്നും ഇതിൽ നിന്ന് ആളുകൾ സ്വയം സുരക്ഷിതരാകുക എന്നും രാംദേവ് ആവശ്യപ്പെട്ടു. സ്വന്തം ബ്രാൻഡായ പതഞ്ജലിയുടെ റോസ് സർബത്തിൻ്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ ഈ വിവാദ പരാമർശം. രാജ്യത്ത് ഒരു കമ്പനി സർബത്ത് […]
Read more

വഖഫ് ഭേദഗതി; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി . സ്ത്രീകൾ ഉൾപ്പടെ ഓരോ മണ്ഡലങ്ങളിലെ വീടുകൾ കയറിയിറങ്ങി പ്രചാരണത്തിനിറങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. കൂടാതെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതൽ തുടങ്ങും. കൂടാതെ ജില്ലാ തലങ്ങളിലും ശില്പശാല നടത്തും. രാധ മോഹനൻ അഗർവാൾ, അനിൽ ആൻ്റണി, അരവിന്ദ് മേനോൻ, ജമാൽ സിദ്ധിഖി എന്നിവർക്ക് ചുമതലയും […]
Read more

തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രാധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും. യുഎസില്‍ നിന്നുള്ള പ്രത്യേക വിമാനത്തിൽ റാണയെ ഉച്ചയോടെ ഡല്‍ഹിയില്‍ എത്തിക്കും. തിഹാര്‍ ജയിലിലാകും പാര്‍പ്പിക്കുക. റാണയെ ഇന്ന് ഡല്‍ഹിയിലെ പട്യാല ഹൗസ് പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. റാണയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഐഎ ആവശ്യപ്പെടും. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് റാണയെ ഇന്ത്യക്ക് കൈമാറിയത്. 2011ലാണ് […]
Read more

ബിഗ് ബോസിലേക്കുള്ള ക്ഷണത്തിന് മറുപടിയുമായി കുനാല്‍ കമ്ര

ശിവസേനെയുമായുള്ള വിവാദത്തിനിടെ സ്റ്റാൻഡ് അപ്പ് കൊമേഡിയനായ കുനാൽ കമ്രയ്ക്ക് ജനപ്രിയ പരമ്പരയായി ബിഗ്ഗ്‌ബോസിലേക്ക് ക്ഷണം. എന്നാൽ ഇപ്പോൾ ഈ ക്ഷണത്തിനുള്ള കമ്രയുടെ മറുപടിയാണ് വൈറൽ ആയിരിക്കുന്നത് . ‘ബിഗ് ബോസിന്റെ’ വരാനിരിക്കുന്ന സീസണില്‍ പങ്കെടുക്കാന്‍ തന്നെ സമീപിച്ചുവെന്നും എന്നാല്‍ താന്‍ ആ ഓഫര്‍ നിരസിച്ചുവെന്നും കുനാല്‍ കമ്ര ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത് . വലിയൊരു കൂട്ടം പ്രേക്ഷകരെ സ്വന്തമാക്കാനും നിങ്ങളുടെ യഥാര്‍ത്ഥ പ്രകടനങ്ങള്‍ പങ്കുവയ്ക്കാനും കഴിയുന്ന വേദിയാണ് ബിഗ്ഗ്‌ബോസ് എന്ന സന്ദേശമാണ് കമ്രയ്ക്ക് ലഭിച്ചിരിക്കുന്നത്. ‘ഷോയിൽ പോകുന്നതിലും […]
Read more

ഹൈദരാബാദ് സ്ഫോടനം: യാസീന്‍ ഭട്കല്‍ അടക്കമുള്ളവരുടെ വധശിക്ഷ ശരിവച്ച് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: ദില്‍സുഖ് നഗര്‍ സ്ഫോടന കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച് തെലങ്കാന ഹൈക്കോടതി. 2013-ല്‍ നടന്ന ദില്‍സുഖ് നഗര്‍ സ്ഫോടന കേസില്‍ എന്‍ഐഎ കോടതിയുടെ വിധി ശരിവച്ചുകൊണ്ടാണ് പ്രതികളുടെ അപ്പീലുകള്‍ തള്ളിയത്. യാസീന്‍ ഭട്കല്‍, സിയാവുര്‍ റഹ്‌മാന്‍, അസദുള്ള അക്തര്‍, തെഹ്സീന്‍ അക്തര്‍, ഐജാസ് ഷെയ്ഖ് എന്നിവരുടെ വധശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങളാണ് ഇവര്‍. 2013 ഫെബ്രുവരി 21-ന് സന്ധ്യക്കാണ് ദില്‍സുഖ് നഗറിലെ തിരക്കേറിയ ചായക്കടയിലും തൊട്ടടുത്ത സിനിമാ തിയേറ്ററിനടുത്തും നിമിഷങ്ങളുടെ […]
Read more

ബിജെപി വിജയിയച്ചത് വോട്ടുകൾ മറിച്ച് :രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം;മല്ലികാർജുൻ ഖാർഗെ

ഗുജറാത്ത് : ബിജെപി രാജ്യത്ത് വിജയം നേടിയത് വോട്ടുകൾ അട്ടിമറിച്ചാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും മാലികാർജ്ജുൻ ഖാർഗെ. കൂടാതെ രാജ്യം ബാലറ്റ് പേപ്പറിലേക്ക്  തിരിച്ചുപോകണമെന്നും ഖാർഗെ എഐസിസി സമ്മേളനത്തിൽ പറഞ്ഞു. സമീപകാലത്ത് ബിജെപി ജയിച്ച മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് അടക്കം ഇവിഎം തിരിമറി നടന്നെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചു. കൂടാതെ രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വഖഫ് ചര്‍ച്ച രാത്രിയും നീട്ടിക്കൊണ്ട് പോയത് ഈ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും ഖാർഗെ വിമര്‍ശിച്ചു . സർക്കാർ ജനാധിപത്യ […]
Read more

ദീദി നിങ്ങളെ സംരക്ഷിക്കും: വഖഫ് നിയമം ബംഗാളില്‍ നടപ്പാക്കില്ല; മമത ബാനര്‍ജി

പശ്ചിമബംഗാൾ : ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പുതിയ വഖഫ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭിന്നിപ്പിച്ച് ഭരിക്കാന്‍ കഴിയുന്ന ഒന്നും ബംഗാളില്‍ സംഭവിക്കില്ല. പലതരത്തില്‍ ആളുകള്‍ ഇളക്കി വിടാന്‍ വരും, എന്നാല്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം എന്നും കൊല്‍ക്കത്തയില്‍ നടന്ന ജൈനസമൂഹത്തിന്റെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ മമത ബാനർജി പറഞ്ഞു. സംസ്ഥാനത്ത് 33 ശതമാനം ന്യൂനപക്ഷങ്ങളുണ്ട് അവരെ എന്ത് ചെയ്യണമെന്നും മമത ചോദിച്ചു. രാഷ്ട്രീയ കെണിയിൽ വീഴരുതെന്നും പ്രകോപനങ്ങളിൽ വഞ്ചിതരാകരുതെന്നും ബാനർജി […]
Read more

പ്രണയ തകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തി കരീനകപൂര്‍

മുംബൈ:ബോളിവുഡ് ലോകം ഏറെ ആഘോഷിച്ച പ്രണയ ജോഡികളായിരുന്ന കരീനകപൂറും ഷാഹിദ് കപൂറും.പ്രണയബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണം തുറന്ന് പറഞ്ഞ് കരീന കപൂര്‍. സാധാരണ ഒരു പ്രണയം തകര്‍ന്നാല്‍ ഉയര്‍ന്നു വരുന്ന ഗോസിപ്പുകള്‍ ഇവിടെയും വന്നുകൊണ്ടിരുന്നു. എന്നാല്‍ പ്രണയതകര്‍ച്ചയെ കുറിച്ച് പ്രതികരിക്കാനോ അതിന്റെ പിറകെ പോകാനോ ഇരുവരും തയ്യാറായിരുന്നില്ല. മാത്രവുമല്ല ഉണ്ടായിരുന്ന സ്നേഹം അവസാനിപ്പിച്ചതോടെ തമ്മില്‍ കൃത്യമായ അകലംസൂക്ഷിക്കുകയും സ്വന്തം ജീവിതത്തിലേക്കും കരിയറിലേക്കും തിരിയുകയും ചെയ്തു ഇരുവരും ഇപ്പോളിതാ പ്രണയതകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കരീന കപൂര്‍. കഴിഞ്ഞ ദിവസം ഐഫ […]
Read more

പരാജയങ്ങള്‍ മറന്നേക്കൂ പുതിയ ചിത്രവുമായി അക്ഷയ്കുമാര്‍

മുംബൈ:കുറച്ചു കാലമായി ചെയ്യുന്ന പടങ്ങളൊന്നും വിജയിക്കാതെ ചിത്തപ്പേര് കേട്ടുകൊണ്ടിരിക്കുന്ന അക്ഷയ് കുമാര്‍ കരിയറില്‍ തിരിച്ചുവരവിനൊരുങ്ങുന്നു. വ്യത്യസ്ഥമായ കഥാപാത്രവുമായാണ് താരത്തിന്റെ തിരിച്ചുവരവ്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊല പ്രമേയമാക്കി കരണ്‍ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന കേസരി ചാപ്റ്റര്‍ 2 എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകര്‍ക്കുമുന്നിലെത്തുക. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്. ശങ്കരന്‍ നായരായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. 1919 ല്‍ ബ്രിട്ടീഷുകാര്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.