സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി : രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 41 രൂപയാണ് കുറിച്ചിരിക്കുന്നത് . നേരെത്തെ മാര്‍ച്ച് 1 ന് പ്രധാന നഗരങ്ങളില്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 6 രൂപ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ പുതുക്കിയ വില പ്രകാരം സിലിണ്ടറിന് 1,762 രൂപയാണ് വില. ഏപ്രിൽ ഒന്ന് മുതൽ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറയ്ക്കുന്നതായി എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. ആഗോള തലത്തിൽ അസംസ്‌കൃത എണ്ണ വിലയിലെ മാറ്റങ്ങളും മറ്റു പല ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് […]
Read more

“മോദി ജി ഞങ്ങളുടെ നേതാവാണ്” സഞ്ജയ് റാവത്തിന്റെ വാദം തള്ളി ദേവേന്ദ്ര ഫഡ്‌നാവിസ്

മഹാരാഷ്ട്ര: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വാദത്തെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . പ്രധാനമന്ത്രി നരേന്ദ്രമോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് വിരമിക്കൽ അറിയിക്കാനാണെന്നും ,പകരം മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാളാണ് നേതാവാകുക എന്നതായിരുന്നു റാവത്തിന്റെ വാദം . ഈ വാദത്തെ തള്ളിക്കൊണ്ടാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തിയിരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിനു ശേഷവും മോദി തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു . മോദി ഞങ്ങളുടെ നേതാവാണെന്നും മോദി ജി പ്രധാനമന്ത്രിയായി കാണാൻ […]
Read more

മോദി ആർഎസ്എസ് ആസ്ഥാനത്തു പോയത് വിരമിക്കൽ അറിയിക്കാൻ : സഞ്ജയ് റാവുത്ത്

നാഗ്പുർ : പ്രധാനമന്ത്രി നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് വിരമിക്കൽ അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. അടുത്തതെരഞ്ഞെടുപ്പിന് മുൻപ് മോദി വിരമിക്കുമെന്നും പകരം അടുത്ത നേതാവ് മഹാരാഷ്ട്രയിൽ നിന്നായിരിക്കും എന്ന കാര്യമാണ് തനിക്ക് അറിയാനായതെന്നും സഞ്ജയ് മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം നാഗ്പുർ സന്ദർശനത്തിന് ശേഷം മോദി ആര്‍എസ്എസിനെ ഇന്ത്യയുടെ അനശ്വര സംസ്‌കാരത്തിന്റെ ‘ആല്‍മരം’ എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരിക്കെ […]
Read more

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. കത്വയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. കാശ്മീരിൽ എത്തുന്ന അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു. ഒരുദിവസം നീണ്ടുനിന്ന വലിയ ഏറ്റുമുട്ടലാണ് ഉണ്ടായതെന്നും വലിയ രീതിയില്‍ വെടിവയ്പ്പും സ്ഫോടനങ്ങളും ഉണ്ടായതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Read more

ദേശവിരുദ്ധതയുടെ ശബ്ദമാണ് പ്രിത്വിരാജ് വീണ്ടും വിമർശനവുമായി ആർഎസ്എസ് മുഖപത്രം

ന്യൂഡൽഹി : എംമ്പുരാൻ വിവാദങ്ങൾ ഒരു വശത്ത് പുകയുമ്പോൾ വീണ്ടും നടനും ചിത്രത്തിന്റെ സംവിധായകനുമായ പ്രിത്വിരാജിനെതിരെ രംഗത്തെത്തി ആർഎസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സേവ് ലക്ഷ്വദ്വീപ് ക്യാംപയിനിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ് പൃഥ്വിരാജ് എന്നും ദേശവിരുദ്ധതയുടെ ശബ്ദമാണ് നാടാണെന്നുമാണ് ഓർഗനൈസറിനിന്റെ പുതിയ വിമർശനം. മുനമ്പത്തെ വഖഫ് വിഷയത്തിൽ ഇവര്‍ക്ക് മൗനത്തിലായിരുന്നു എന്നും ഓർഗനൈസർ വിമർശിച്ചു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചും പൃഥ്വിരാജ് ചിത്രങ്ങൾ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുകയാണ് എന്നും കാണിച്ച് കഴിഞ്ഞ ദിവസവും ഓർഗനൈസർ എത്തിയിരുന്നു. […]
Read more

മംഗളൂരുവിൽ മുത്തൂറ്റ് ഫിനാൻസിൽ കവർച്ചാ ശ്രമം; രണ്ട് മലയാളികൾ അറസ്റ്റിൽ

മംഗളൂരു: മുത്തൂറ്റ് ഫിനാൻസിൽ കവ‍‍ർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളികൾ പിടിയിൽ. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡെർലക്കട്ടെ ജംഗ്ഷന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസിൽ മാർച്ച് 29-ന് രാത്രിയാണ് കവർച്ചാ ശ്രമം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെ മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചിന്റെ വാതിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. മോഷ്ടാക്കൾ പൂട്ടുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ ധനകാര്യ […]
Read more

ഒഡിഷയിലെ കട്ടക്കില്‍ തീവണ്ടിയുടെ 11 കോച്ചുകള്‍ പാളം തെറ്റി

ഭുവനേശ്വര്‍: ഒഡിഷയിലെ കട്ടക്കില്‍ തീവണ്ടിയുടെ 11 കോച്ചുകള്‍ പാളം തെറ്റി. എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്. നിലവില്‍ ആളപായമൊന്നും ഇല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട്. യാത്രക്കാരെ മാറ്റാന്‍ ഒരു ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. എന്നാൽ അപകട കാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തെത്തുടര്‍ന്ന് മൂന്ന് തീവണ്ടി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
Read more

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ 10ൽ നിന്ന് അംബാനി പുറത്ത്

ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ നിന്ന് പുറത്തായി അംബാനി. കഴിഞ്ഞ ഒരു വർഷം കൊണ്ട് അംബാനിയുടെ ആസ്തിയിൽ 1 ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആസ്തിമൂല്യത്തിൽ ഇങ്ങനെ കുറവ് സംഭവിക്കാൻ പ്രധാന കാരണം കടബാധ്യതകൾ വർധിച്ചതാണ്. എന്നാൽ ഏറ്റവും പുതിയ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2025ൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന സ്ഥാനം നില നിർത്താൻ അംബാനിക്ക് സാധിച്ചിട്ടുണ്ട്. 100 ബില്യൺ ഡോളർ അഥവാ 8.6 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ […]
Read more

നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്

നാഗ്പുർ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യമായാണ് ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. തുടർന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി മോദി കൂടിക്കായഴ്ച നടത്തും. ആർഎസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയാണ് സന്ദർശനമെന്നാണ് വിലയിരുത്തൽ. കൂടിക്കാഴ്ചയ്ക്ക് ശേഷം ഹെഡ്‌ഗേവർ സ്മൃതി മന്ദിരവും ബി ആർ അംബ്ദേകർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും മോദി സന്ദർശിക്കും എന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെയാണ് മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് . അന്ന് മുഖ്യമന്ത്രിയായിരിക്കെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.