മഹാകുംഭമേള കുറച്ച് ദിവസം കൂടി നീട്ടണം; മുൻ വർഷങ്ങളിൽ 75 ദിവസമാണ് കുംഭമേള നടന്നിരുന്നത്: അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമെന്ന് വിശേഷിപ്പിക്കുന്ന മഹാകുംഭമേള കുറച്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിരവധി ആളുകളും കുംഭമേളയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം കാത്ത് പലയിടങ്ങളിലായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതെസമയം 75 ദിവസമാണ് മുന്‍വര്‍ഷങ്ങളില്‍ കുംഭമേള നടന്നിരുന്നതെന്നും അഖിലേഷ് യാദവ് ഓര്‍മപ്പെടുത്തി.കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി എത്തുന്ന ആളുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറയുന്നുണ്ട്. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്കുമൂലം പ്രയാഗ്‌രാജിലേക്കുള്ള റോഡില്‍ കിലോമീറ്ററുകളോളം […]
Read more

