സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

എല്ലാ ട്രെയിൻ സേവനങ്ങളും ഒറ്റ ആപ്പിൽ; ‘സ്വറെയിൽ’ അവതരിപ്പിച്ച് റെയിൽവേ മന്ത്രാലയം

എല്ലാ ട്രെയിൻ സേവനങ്ങളും ഇനി മുതൽ ഒറ്റ ആപ്പിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ‘സ്വറെയിൽ’ ആപ്പ് അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാർക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS)ആണ് ആപ്പ് വികസിപ്പിച്ചത്. നിലവിൽ പല ആപ്പുകൾ വഴിയാണ് റെയിൽവേ സേവനങ്ങൾ ലഭ്യമാകുന്നത്. ഇതിന് പരിഹാരമായാണ് എല്ലാ സേവനങ്ങളും ഒരു ആപ്പിന്റെ കീഴിൽ കൊണ്ടുവരുന്നത്. ആപ്പ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിളിന്‍റെ ആപ്പ് സ്റ്റോർ എന്നിവയിലൂടെ ബീറ്റ ടെസ്റ്റിംഗിനായി ലഭ്യമാണ്. […]
Read more

അണ്ടര്‍ 19 ലോകകപ്പ് വിജയം; ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ

ക്വലാലംപുര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ.ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയ കിരീടം ചൂടിയത്. ടീമിനെ അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ പ്രതിഫലനമാണ് ഈ വിജയമെന്നും ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി പറഞ്ഞു. അഭിമാനകരമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. ക്വലാലംപുരിലെ ബയൂമാസ് […]
Read more

കേന്ദ്ര ബജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം

കേന്ദ്ര ബഡ്ജറ്റിനെതിരെ ഇന്ന് പാര്‍ലമെന്‍റില്‍ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം. ബഡ്ജറ്റിൽ സംസ്ഥാനത്തിനോടുള്ള അവഗണനക്കെതിരെ കേരളാ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കും. മഹാകുംഭമേളയിലെ അപകടം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.അതേസമയം സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചെന്ന ആരോപണമാകും ഭരണപക്ഷം ഉയർത്തുക. അതേസമയം വഖഫ് ജെപിസി റിപ്പോര്‍ട്ടും ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും.
Read more

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ഡൽഹി നിയമസഭാ തെറിയഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി ,കോൺഗ്രസ് , ആം ആദ്മി എന്നെ മൂന്ന് മുന്നണികളും ശക്തമായ പോരാട്ടമാണ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഭരണ തുടർച്ചക്ക് ആം ആദ്മി പാർട്ടി ശ്രമിക്കുമ്പോൾ, ഒരു അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്. തിരഞ്ഞെടുപ്പിനെ തുടർന്ന് എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും , കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മണി വരെ അരമണിക്കൂർ ഇടവിട്ട് […]
Read more

കേന്ദ്ര ബജറ്റ് വിവേചനപരം, കർണാടകയ്ക്ക് ഒന്നും ലഭിച്ചില്ല; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിനെ ശക്തമായി വിമര്‍ശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇത് നിരാശാജനകമാണെന്നും കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കേന്ദ്ര ബജറ്റ് കർണാടകക്ക് ഒന്നും തന്നെ നൽകിയില്ലെന്നും അദ്ധഹം പറഞ്ഞു. ബജറ്റിന് മുന്നോടിയായി നടത്തിയ ചർച്ചയിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കാൻ സംസ്ഥാന റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയെ അയച്ചിരുന്നു, സംസ്ഥാനത്തിനു വേണ്ടി നിരവധി ആവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. എന്നാൽ ഒന്നുപോലും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും കൂടുതൽ നികുതി […]
Read more

ഗില്ലന്‍ബാരെ സിന്‍ഡ്രോം: മരണം അഞ്ചായി

മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരെ സിന്‍ഡ്രോം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ആയി. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച 60 വയസുകാരായ രണ്ട് പേരുടെ പരിശോധനാഫലം എത്തിയതോടെയാണിത്. രണ്ടുമരണവും ജി ബി മൂലമെന്ന് മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി സ്ഥരീകരിച്ചു. ഒരു ചാർട്ടേർഡ് അക്കൗണ്ടന്‍റായ യുവാവ് അടക്കം മൂന്നുപേര്‍ നേരത്തെ മരിച്ചിരുന്നു. രോഗികളുടെ എണ്ണവും കൂടുകയാണ്. നിലവില്‍ 149 പേരാണ് വിവിധ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്നത്. ഇതില്‍ 80 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം രോഗികളുള്ളത് പൂനൈ മുന്‍സിപ്പൽ കോര്‍പറേഷന്‍ പരിധിയിലാണ്. രോഗാണുക്കള്‍ […]
Read more

ദില്ലിയിൽ കടുത്ത മൂടൽ മഞ്ഞ്; വായു ഗുണനിലവാരവും ഏറ്റവും മോശം അവസ്ഥയിൽ

ദില്ലി: കാഴ്ചയെ മറക്കുന്ന രീതിയിൽ ദില്ലിയിൽ ഇന്നും കടുത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ തണുത്ത കാറ്റിനൊപ്പമാണ് മൂടൽ മഞ്ഞ് പരന്നത്. തലസ്ഥാനത്തെ ഇന്നത്തെ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മൂടൽ മഞ്ഞ് ഉണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 3-ന് ദില്ലിയിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മൂടൽ മഞ്ഞ് തുടരുന്നതിനാൽ ദില്ലി സർക്കാരും സാമൂഹിക സംഘടനകളും തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രികാല ഷെൽറ്ററുകൾ […]
Read more

ഗുജറാത്തിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴുപേർക്ക് ദാരുണാന്ത്യം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ സ്വകാര്യ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. നാസിക്-ഗുജറാത്ത് ഹൈവേയില്‍ സപുതര ഘട്ടിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. 200 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്. നാസിക്കില്‍ നിന്ന് തീര്‍ത്ഥാടനത്തിനായി ഗുജറാത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ ബസ് രണ്ടായി പിളര്‍ന്നതായാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. 15 പേരുടെ നില ഗുരുതരമാണ്.
Read more

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അന്തരിച്ചു

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു. ഇന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 2005 മുതൽ 2009 വരെ തിരഞ്ഞെടുപ്പു കമ്മിഷണറായും 2009 ഏപ്രിൽ മുതൽ 2010 ജൂലൈ വരെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായും നവീൻ ചൗള പ്രവർത്തിച്ചു .മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചൗള ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, യൂണിയൻ ടെറിട്ടറി കേഡറിലെ 1969-ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായി വിരമിച്ച അദ്ദേഹം 2005 മെയ് 16-ന് തിരഞ്ഞെടുപ്പ് കമ്മീഷണറായി […]
Read more

കോടികളുടെ പെർഫ്യൂം ബിസിനസ് ഉപേക്ഷിച്ച് ആത്മീയതയിലേക്ക്; മഹാ കുംഭമേളയിൽ സ്വാമി അനന്ത ഗിരി

പ്രയാഗ്‌രാജ്: ജീവിതത്തിൽ വലിയ വെല്ലുവിളികൾ നേരിട്ട ശേഷം ആത്മീയതയുടെ വഴിയിലേക്ക് തിരിഞ്ഞ സ്വാമി അനന്ത ഗിരി, മഹാ കുംഭമേളയിൽ പങ്കെടുത്തു. ഭർത്താവിന്റെ മയക്കുമരുന്ന് അടിമത്തത്തിന്റെ പശ്ചാത്തലത്തിൽ കോടികൾ വിലമതിക്കുന്ന പെർഫ്യൂം വ്യവസായം ഉപേക്ഷിച്ച്, മറ്റുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ, ലഹരിക്ക് അടിമയായ പതിനായിരത്തിലധികം യുവാക്കളുടെ ജീവിതം മാറ്റിമറിക്കുന്നതിൽ സ്വാമി അനന്ത ഗിരി നിർണായക പങ്കുവഹിച്ചു. സ്വാമി അനന്ത ഗിരിയുടെ മാർഗനിർദേശത്തിൽ, ഇന്ത്യയിലേക്കും കാനഡ, ന്യൂസിലാൻഡ് പോലുള്ള രാജ്യങ്ങളിലേക്കുമായി 200-ലധികം ചെറുപ്പക്കാർ വിജയകരമായ ബിസിനസുകൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.