സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല കു​റ​ച്ചു

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപ കുറച്ച് 1797 രൂപയായി. ആറ് രൂപ കുറഞ്ഞ് 1809 രൂപയാണ് കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് വില കുറയ്ക്കുന്നത്. വാണിജ്യ എൽപിജിയുടെ വിലയിൽ അവസാനമായി കുറവ് വരുത്തിയത് ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു.ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഗാർഹിക പാചക […]
Read more

അണ്ടര്‍19 വനിതാ ടി20 ലോകകപ്പ്: ഇന്ത്യ ഫൈനലില്‍

ക്വാലാലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിന് തകർത്താണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റൺസ് നേടി. വിജയം തേടിയിറങ്ങിയ ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 117 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. 29 പന്തില്‍ 35 റണ്‍സ് നേടിയ ഗൊങ്കടി തൃഷയുടെ വിക്കറ്റ് […]
Read more

നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ജീവിതനിലവാരം താഴോട്ടെന്ന് സി-വോട്ടര്‍ ബജറ്റ് സര്‍വേ

നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ജീവിതനിലവാരത്തില്‍ മെച്ചം കാണാന്‍ പ്രതീക്ഷിക്കുന്നവരുടെ എണ്ണം കുറയുന്നതായി സര്‍വേ വ്യക്തമാക്കുന്നു. വരുമാനത്തിലെ കുറവും നിത്യ ചെലവിന്റെ വര്‍ധനയും കാരണം ആളുകള്‍ നിരാശരാകുന്നതായി ചൂണ്ടിക്കാട്ടുന്നുണ്ട്. കേന്ദ്ര ബജറ്റിന് മുന്നോടിയായി സി-വോട്ടര്‍ സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തല്‍. 37 ശതമാനം പേരാണ് അടുത്ത ഒരു വര്‍ഷത്തില്‍ അവരുടെ ജീവിതനിലവാരം കൂടുതല്‍ താഴ്ന്നിരിക്കും എന്നു കരുതുന്നത്. 2013നു ശേഷം നടത്തിയ സര്‍വേകളില്‍ ഇത്രയധികം നിരാശയായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇത് ആദ്യമായാണ്. 5269 പേരാണ് ഈ സര്‍വെയില്‍ പങ്കെടുത്തത്. ഇവരില്‍ […]
Read more

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ചരിത്രപരം’; രാഷ്‌ട്രപതി

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നയപ്രഖ്യാപന പ്രസംഗത്തിന് തുടക്കം കുറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളെണ്ണിപ്പറഞ്ഞും പദ്ധതികള്‍ എടുത്തുപറഞ്ഞുമായിരുന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വിവാദമായ വഖഫ് ബില്ലും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ചരിത്രപരമായ തീരുമാനമാണെനന്നും വഖഫ് ബില്‍ പുതിയ മുന്നേറ്റമെന്നും സര്‍ക്കാരിന്റെ പുരോഗമനപരമായ തീരുമാനമെന്നുമായിരുന്നു രാഷ്ട്രപതി പറഞ്ഞത്. ആ തീരുമാനവുമായി […]
Read more

വെറും 100 രൂപ കൊണ്ട് 3 ലക്ഷം നേടാം; അറിയാം പോസ്റ്റ് ഓഫീസിലെ കിടിലന്‍ പദ്ധതികള്‍

കൊച്ചി: ബാങ്കുകള്‍ മുന്നോട്ടുവെക്കുന്ന സമ്പാദ്യ പദ്ധതികള്‍ പോലെ തന്നെ പോസ്റ്റ് ഓഫീസും നിരവധി പദ്ധതികള്‍ നൽകുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ മറ്റ് നിക്ഷേപ രീതികളെ അപേക്ഷിച്ച് ഇവയ്ക്ക് അപകട സാധ്യത കുറവാണ്. പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയമായത് ആര്‍ഡികളാണ്. ഒട്ടും റിസ്‌ക്കെടുക്കാതെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പദ്ധതി വളരെ മികച്ചതാണ്.ആര്‍ഡിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായിട്ടും പോസ്റ്റ് ഓഫീസ് ആര്‍ഡിയുടെ ഭാഗമാകാവുന്നതാണ്. അഞ്ച് വര്‍ഷത്തേക്കായിരിക്കും നിക്ഷേപം നടത്തേണ്ടത്. […]
Read more

ബലാത്സംഗ കേസ്; കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ

ബലാത്സംഗ കേസിൽ സ്റ്റെർപ്രെദേശിൽ കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ .ഇതേ പരാതിയിൽ ജനുവരി 17 ന് രാകേഷ് റാത്തോഡിനെതിരെ കേസെടുത്തിരുന്നു. നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് രാകേഷ് റാത്തോഡിന്റെ അറസ്റ്റ്. വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം നയിക്കാമെന്നും വാഗ്ദാനം നൽകി കഴിഞ്ഞ നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തെളുവുകളായി കോൾ വിശദാംശങ്ങളും കോൾ റെക്കോർഡിംഗുകളും യുവതി പോലീസിന് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള […]
Read more

കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ മാലിന്യം തള്ളി എഎപി എംപി സ്വാതി മലിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ വീടിന് മുന്നില്‍ മാലിന്യം തള്ളി എഎപി എംപി സ്വാതി മലിവാള്‍. ഡല്‍ഹിയില്‍ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. അരവിന്ദ് കെജ്രിവാളുമായി സംസാരിക്കാനാണ് ഞാന്‍ വന്നത്. നിങ്ങള്‍ സ്വയം നന്നാവൂ അല്ലെങ്കില്‍ പൊതുജനം നിങ്ങളെ നന്നാക്കുമെന്നാണ് സ്വാതി പറഞ്ഞത്. സംഭവത്തില്‍ സ്വാതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘ഈ നഗരം മുഴുവന്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. ഡല്‍ഹിയുടെ എല്ലാ മൂലകളും വൃത്തികേടായിരിക്കുകയാണ്. റോഡുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നു, അഴുക്കുചാലുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. […]
Read more

പി.ടി.ഉഷയ്ക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്

കളരിപ്പയറ്റ് ഗെയിംസിൽ മത്സരയിനമാക്കണമെന്ന ഹർജിയിൽ പി.ടി.ഉഷയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി.രിയാന സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.കളരിപ്പയറ്റ് ഇത്തവണ പ്രദർശന ഇനം മാത്രമാണ്. കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. കഴിഞ്ഞതവണ ഗോവയിൽ 19 സ്വർണമടക്കം 22 മെഡലാണ്‌ കളരിപ്പയറ്റ്‌ സംഘം നേടിയത്‌. ഒളിമ്പിക് അസോസിയേഷനും, കേന്ദ്ര, ഉത്തരാഖണ്ഡ് സർക്കാരുകൾക്കും നോട്ടീസ് നൽകി.കളരിപ്പയറ്റ്‌ മത്സരയിനമാക്കാൻ കഴിയില്ലെന്ന്‌ ഒളിമ്പിക്‌ അസോസിയേഷൻ നിലപാടെടുത്തിരുന്നു. വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്ന നിബന്ധന പറയുന്നുണ്ടെന്നാണ് ഐഒഎ […]
Read more

ലിവ്-ഇൻ ബന്ധങ്ങൾ സര്‍ക്കാരില്‍ രജിസ്റ്റർ ചെയ്തിരിക്കണം: രാജസ്ഥാൻ ഹൈക്കോടതി

ജയ്പൂര്‍: ലിവ്-ഇന്‍ ബന്ധങ്ങള്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ലിവ്-ഇന്‍ ബന്ധങ്ങളെക്കുറിച്ചുള്ള നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജസ്റ്റിസ്സ് അനൂപ് കുമാര്‍ ദണ്ഡ കോടതിയില്‍ ഊന്നിപ്പറഞ്ഞു. ഇത്തരം ബന്ധങ്ങളിലെ പരാതികള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്തെ ഓരോ ജില്ലയിലും യോഗ്യതയുള്ള ഒരു അതോറിറ്റി സ്ഥാപിക്കണണം. അതിനായി ഒരു വെബ്സൈറ്റ് പോര്‍ട്ടല്‍ തുടങ്ങണമെന്നും കോടതി പറഞ്ഞു. മാര്‍ച്ച് 1നകം നിര്‍ദ്ദേശം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരാളുമായി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ഹരിയാനയിലെ ഫത്തേഹാബാദില്‍ നിന്നുള്ള വിവാഹിതയായ യുവതി സമര്‍പ്പിച്ച റിട്ട് […]
Read more

കുംഭമേളയിലെ അപകടം; ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

പ്രയാഗ് രാജ്: മഹാകുംഭമേളയിലെ തിരക്കില്‍പ്പെട്ട് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അപകടത്തില്‍ 30 പേര്‍ മരിച്ചതില്‍ പൊലീസിന്റെ വീഴ്ചകള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാരിക്കേഡ് തകര്‍ന്നതിന് […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.