പത്തനംതിട്ട കൂട്ടബലാത്സംഗം; ദേശിയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ദില്ലി: പത്തനംതിട്ട കൂട്ടബലാൽസംഗ കേസിൽ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. രണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും ഇതിനോടകം നോട്ടീസ് നൽകി. കേസന്വേഷത്തിലെ നിലവിലെ സ്ഥിതി, പെൺകുട്ടിയുടെ ആരോഗ്യ സ്ഥിതി, ചികിത്സ, കൗൺസിലിംഗ്, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ചും വിവരങ്ങൾ കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്. മാധ്യമവാർത്തകൾ പരിഗണിച്ചാണ് നടപടി എടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ മാനുഷിക അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പത്തനംതിട്ടയിൽ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കായികതാരമായ ദളിത് പെൺകുട്ടി ശിശുക്ഷേമ […]
Read more

