സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിൽ വേലി നിര്‍മാണം; ആശങ്ക അറിയിച്ച് ബംഗ്ലാദേശ്

ദില്ലി: ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി നിര്‍മാണത്തിൽ ആശങ്ക അറിയിച്ച് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി. ധാക്കയിൽ വിദേശകാര്യ മന്ത്രാലയത്തിലെ കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ ആശങ്ക അറിയിച്ചത്. ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയെന്ന് ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയത്തിന്‍റെ കുറിപ്പിൽ വിളിച്ചുവരുത്തിയെന്ന് പറയുന്നില്ല. ഉഭയകക്ഷി കരാര്‍ ലംഘിച്ച് അതിര്‍ത്തിയിൽ വേലി കെട്ടാനുള്ള നീക്കം നടത്തിയെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം. സുരക്ഷയ്ക്കായി അതിര്‍ത്തിയിൽ വേലി കെട്ടുന്നതിൽ ധാരണയുണ്ടെന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷണർ വ്യക്തമാക്കിയത്. കൂടിക്കാഴ്ചയ്ക്കു ശേഷം ധാരണ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും […]
Read more

ആന്ധ്രയിൽ കോഴിപ്പോര് നിരീക്ഷിക്കാൻ 130 ഡ്രോണുകളുമായി പൊലീസ്

വിജയവാഡ: സംക്രാന്തി ദിനത്തോടനുബന്ധിച്ച് കോഴിപ്പോരിന് കുപ്രസിദ്ധമായ ഇടങ്ങളിൽ ഡ്രോൺ പ്രയോഗിക്കാൻ ഒരുങ്ങി ആന്ധ്ര പ്രദേശ് പൊലീസ്. പൊങ്കലും മകര സംക്രാന്തിയോടും അനുബന്ധിച്ച് കോഴിപ്പോര് നടത്തുന്നതിന് വിലക്കുണ്ടെങ്കിലും എൻടിആർ, കൃഷ്ണ, ഗോദാവരി, എലൂരു ജില്ലകളിൽ രഹസ്യമായി കോഴിപ്പോരുകൾ നടത്താറുണ്ട്. സംക്രാന്തി ആഘോഷങ്ങളുടെ പേരിലാണ് ഇവ നടത്തുന്നത്.പരിശോധനകൾ ശക്തമാക്കാനും നൂതന സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ച് ഇത്തരം പോരുകൾ തടയാനുമാണ് ഡിജിപി സി എച്ച് ദ്വാരക തിരുമല റാവു സംസ്ഥാന പൊലീസിന് നിർദ്ദേശം നൽകിയിട്ടുള്ളത്. പൊലീസ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത് ഹൈ […]
Read more

വാട്ടർ മെട്രോയെ രാജ്യമാകെ വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്രം

കൊച്ചി: വാട്ടർ മെട്രോ വിജയകരമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാൻ ഒരുങ്ങി കേന്ദ്ര ഗവണ്‍മെന്റ്. മെട്രോ ട്രയിനിലേതിന് സമാനമായ സൗകര്യങ്ങളുംമികച്ച യാത്രാനുഭവും, പൂര്‍ണമായും പരിസ്ഥിതി സൗഹൃദവുമായ കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ഇതേ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികൾക്കു തുടക്കമിടുന്നത്. കഴിഞ്ഞ നവംബറിലാണ് കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ജലഗതാഗത വകുപ്പ്, കൊച്ചി മെട്രോയോട് 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാധ്യതാ പഠനം നടത്താന്‍ […]
Read more

തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 പ്രഖ്യാപനവുമായി കോൺഗ്രസ്

ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ തൊഴിൽരഹിതരായ യുവാക്കൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 8,500 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. യുവ ഉഡാൻ യോജന എന്ന പേരിലാണ് സച്ചിന്റെ വാഗ്ദാനം.കേന്ദ്ര – സംസ്ഥാന സർക്കാരുകൾ യുവാക്കളെ കയ്യൊഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനം എത്തിച്ചത് കോൺഗ്രസ് ആണെന്നും കഴിഞ്ഞ പത്തുവർഷമായി നടക്കുന്നത് കുറ്റപ്പെടുത്തൽ മാത്രമാണെന്നും . ബിജെപിയും ആം ആദ്മി പാർട്ടിയും കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു എന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ഷീല ദീക്ഷിതിന്റെ കാലത്താണ് […]
Read more

മുംബൈ പൊലീസ് ചമഞ്ഞ് 1.35 കോടി തട്ടിയ കേസിൽ കര്‍ണാടക സ്വദേശി പിടിയിൽ

പാലക്കാട്‌: മുംബൈ പൊലീസ്‌ ചമഞ്ഞ്‌ 13,550000 രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശി പിടിയിൽ. കര്‍ണാടക ബീദര്‍ ജന്‍വാധ റോഡ്‌ നവാദ്‌ ഗിരി സച്ചിനെയാണ്(29) കര്‍ണാടക തെലങ്കാന അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് പാലക്കാട്‌ സൈബര്‍ ക്രൈം പൊലീസ്‌ കസ്‌റ്റഡിയില്‍ എടുത്ത്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. റിട്ടയേര്‍ഡ്‌ കേന്ദ്ര സര്‍ക്കാർ ഉദ്യോഗസ്‌ഥനില്‍ നിന്നാണ്‌ ഇയാൾ പണം തട്ടിയത്‌.ടെലികോം അധികൃതരെന്ന വ്യാജേനയാണ് ഇയാൾ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെടുകയും തട്ടിപ്പിന്‌ ഇരയാക്കുകയും ചെയ്തത്. മുംബൈ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ […]
Read more

ഇങ്ങനെ കാണേണ്ടി വരും എന്ന് കരുതിയിരുന്നില്ല:പ്രീതി സിന്റ

ലോസ് ആഞ്ജലിസില്‍ കാട്ടുതീ പടരുന്നതിനിടെ താനും കുടുംബവും സുരക്ഷിതരാണെന്ന് പങ്കു വെച്ച് ബോളിവുഡ് താരം പ്രീതി സിന്റ.എല്‍.എ.യിലെ ചുറ്റുമുള്ള പ്രദേശങ്ങള്‍ തീയില്‍പ്പെട്ട് നശിക്കുന്ന ഒരു ദിവസം കാണേണ്ടി വരുമെന്ന് കരുതിയിരുന്നില്ല എന്നാണ് നടി എക്‌സില്‍ കുറിച്ചിരിക്കുന്നത്. കൂടാതെ കുടുംബങ്ങളും സുഹൃത്തുക്കളും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകുകയും ആവശ്യമായ ജാഗ്രത പുലർത്തുകയും ചെയ്തിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. “കാറ്റ് ഉടന്‍ ശമിക്കുമെന്നും തീ നിയന്ത്രണവിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു” എന്നാണ് പ്രീതി എക്‌സില്‍ കുറിച്ചത്. അതേസമയം, കാട്ടുതീ ദുരന്തത്തില്‍പ്പെട്ട് 16 പേര്‍ക്ക് ജീവന്‍ […]
Read more

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു

രാജ്യതലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ് ജനജീവിതം ദുസഹമാക്കുന്നു. ഡല്‍ഹിയില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 17 ഡിഗ്രിയിലേക്ക് താഴ്ന്നു. കുറഞ്ഞ താപനില ഏഴ് ഡിഗ്രിയാണ്. തലസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നേരിയ മഴയും ശീതക്കാറ്റും തുടരുകയാണ്. ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശൈത്യം കനത്തതോടെ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമ, റെയില്‍ സര്‍വീസുകള്‍ വൈകുന്നു. യാത്രക്കാര്‍ എയര്‍ ലൈനുകളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഡല്‍ഹി […]
Read more

സിഎംആർഎൽ അനധികൃതമായി നൽകിയത് 185 കോടി

ന്യൂഡൽഹി: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) 185 കോടി രൂപ രാഷ്ട്രീയ നേതാക്കൾക്കും വിവിധ സ്ഥാപനങ്ങൾക്കും അനധികൃതമായി കൈമാറിയതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (SFIO) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. സിഎംആർ എല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സലോജിക് കമ്പനിയുമായുള്ള ഇടപാടിനെച്ചൊല്ലി എസ്എഫ്ഐഒ നടത്തുന്ന അന്വേഷണം ചോദ്യം ചെയ്യുന്ന ഹർജിയിലാണ് കോടതിയുടെ പരിഗണന. കേസ് വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്. ഇത്തരമൊരു അഴിമതി രാജ്യത്തിന്റെ […]
Read more

രമേഷ് ബിധുരിയായിരിക്കും ബി ജെ പി മുഖ്യമന്ത്രിസ്ഥാനാർഥിയെന്ന് കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ലോക്‌സഭാ മുന്‍ എം.പിയും മുതിര്‍ന്ന നേതാവുമായ രമേഷ് ബിധുരിയായിരിക്കുമെന്ന്അരവിന്ദ് കെജ്‌രിവാള്‍. കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്കു പിന്നാലെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തി.ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കെജ്‌രിവാളിന് എങ്ങനെ കഴിയുമെന്ന് അദ്ദേഹം. ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ ബി.ജെ.പി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ കുറിച്ചുള്ള പരാമര്‍ശം. ബി.ജെ.പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി രമേഷ് ബിധുരിയെ വരുന്ന ഒന്നോ രണ്ടോ ദിവസത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ബി.ജെ.പിയുടെ മുഖ്യമന്ത്രിമുഖമായതില്‍ അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു, കെജ്‌രിവാള്‍ […]
Read more

രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ ഡിജിറ്റലാകാനൊരുങ്ങുന്നു; ആധാർ അധിഷ്ഠിത ഇ-കെവൈസി സൗകര്യങ്ങളിലേക്ക് മാറ്റം

രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ ഡിജിറ്റലാകാനൊരുങ്ങുന്നു. സേവിംഗ്‌സ് അക്കൗണ്ട് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വഴി ഇനിമുതൽ തുറക്കാനാകും.അക്കൗണ്ട് ഉടമകളെ ഇ – കെവൈസിയുമായി ബന്ധിപ്പിക്കും. ഈ സൗകര്യം ആദ്യ ഘട്ടത്തില്‍, പോസ്റ്റ് ഓഫീസ് കൗണ്ടറുകളില്‍ മാത്രമേ ലഭ്യമാകൂ. ഇത് വഴി പുതിയ ഉപഭോക്താക്കളുടെ അക്കൗണ്ട് തുറക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനുമുള്ള സൗകര്യം ഒരുക്കും. നിലവിലുള്ള ഉപഭോക്താക്കളുടെ കെവൈസി, ഇ-കെവൈസി വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും.റെക്കറിംഗ് ഡെപ്പോസിറ്റ്, ടൈം ഡെപ്പോസിറ്റ്, മന്ത്‌ലി ഇന്‍കം സ്‌കീം തുടങ്ങിയവയ്ക്കുള്ള അക്കൗണ്ട് തുറക്കല്‍, പണമടയ്ക്കല്‍, ഇടപാടുകള്‍ തുടങ്ങിയ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.