Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ധുരന്ധർ 2’ മൂന്നു ദിവസത്തിനുള്ളിൽ 500 കോടി ക്ലബ്ബിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് സ്പൈ ത്രില്ലർ ചിത്രം ധുരന്ധർ: ദി റിവഞ്ച് (ധുരന്ധർ 2) ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തുകൊണ്ട് മുന്നേറുന്നു. റിലീസ് ചെയ്ത് വെറും മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 500 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി.
2025ലെ സൂപ്പർഹിറ്റ് ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗമായ ഈ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ ശനിയാഴ്ച മാത്രം 113 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ദിവസത്തെ ഇന്ത്യയിലെ ആകെ കളക്ഷൻ 339.37 കോടി രൂപയായി ഉയർന്നു.

വിദേശ രാജ്യങ്ങളിലെ കളക്ഷൻ കൂടി ചേർത്തപ്പോൾ ആകെ വരുമാനം 500 കോടിക്ക് മുകളിലായി. ചില റിപ്പോർട്ടുകൾ പ്രകാരം ഇത് 545 കോടി രൂപ വരെ എത്തിയിട്ടുണ്ട്. ഈ നേട്ടത്തോടെ വാർ, ടൈഗർ 3, ഡങ്കി തുടങ്ങിയ വലിയ സിനിമകളുടെ ആകെ കളക്ഷൻ ‘ധുരന്ധർ 2’ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മറികടന്നു. 2026ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായും ഇത് മാറി.

ചിത്രത്തിൽ രൺവീർ സിംഗ്, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. യാമി ഗൗതമിന്റെ അതിഥി വേഷവും ശ്രദ്ധേയമാണ്. ഒരു ഇന്ത്യൻ ചാരന്റെ രഹസ്യ ദൗത്യവും അതിനുശേഷമുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ കഥ. ഹിന്ദിക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. കേരളത്തിൽ മലയാളം പതിപ്പിന് ശനിയാഴ്ച നാല് ലക്ഷം രൂപയാണ് ലഭിച്ചത്. ചിത്രം ഒരാഴ്ചയ്ക്കുള്ളിൽ 700 കോടി രൂപ പിന്നിടുമെന്നാണ് പ്രതീക്ഷ.

Recent News

Advertisement
WhiteswanTV Footer