സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധിയിൽ പുനപരിശോധനയില്ല

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അനുമതി നിഷേധിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രിംകോടതി. 2023 ല്‍ പുറപ്പെടുവിച്ച വിധിയിൽ പിഴവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ വിധി പുനപരിശോധിക്കേണ്ടതില്ലെന്നും സുപ്രിംകോടതി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, സൂര്യകാന്ത്, ബിവി നാഗരത്ന, പിഎസ് നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പുനപരിശോധന ഹര്‍ജികള്‍ പരിശോധിച്ച് തിരുത്തല്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി.
Read more

സ്ത്രീ സുരക്ഷാ ബിൽ അവതരിപ്പിച്ച് തമിഴ് നാട്; പൊലീസുകാർക്ക് പരമാവധി ശിക്ഷ 20 വർഷം

സ്ത്രീശാക്തീകരണം ഉറപ്പാക്കാനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ നിയന്ത്രിക്കാനും കുറ്റകൃത്യങ്ങളിൽ ശിക്ഷ കൂടുതൽ കഠിനമാക്കാനും ഒരുങ്ങി തമിഴ്നാട്. സ്ത്രീ സുരക്ഷാ ബിൽ അവതരിപ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭേദഗതി ബില്ല് പ്രകാരം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും. വിവേചനം കൂടാതെ നടപടിയെടുക്കും. സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്താൽ 5 വർഷം വരെ ജാമ്യമില്ലാതെ തടവ്, സ്ഥിരം ലൈംഗികാതിത്രമക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ എന്നീ നിലയിൽ ശിക്ഷകൾ കടുപ്പിക്കും. ലൈംഗികാതിക്രമത്തിന്റെ പരമാവധി ശിക്ഷ […]
Read more

വിഭവ സമൃദ്ധമായ ഊണിന് വെറും ഒന്‍പത് രൂപ; പദ്ധതിയുമായി യോഗി ആദിത്യനാഥ്

‘മാ കി രസോയി’ കമ്മ്യൂണിറ്റി കിച്ചന്‍ ഉദ്ഘാടനം ചെയ്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേളയ്ക്ക് മുന്നോടിയായി കമ്മ്യൂണിറ്റി കിച്ചൻ ഉദ്ഘാടനം ചെയ്തത് . പരിപ്പ്, നാല് റൊട്ടി, പച്ചക്കറികള്‍, അരി, സാലഡ്, ഒരു മധുരപലഹാരം എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് വെറുംഒന്‍പത് രൂപയ്ക്ക് ഇവിടെ നിന്ന് ലഭിക്കുന്നത് .ഇന്ന് കമ്യൂണിറ്റി കിച്ചനിലെത്തിയ മുഖ്യമന്ത്രി അവിടെയെത്തിയവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തു. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം മറ്റ് ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി നോക്കുകയും ചെയ്തു. എസ്ആര്‍എന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് […]
Read more

യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എകെപിസിടിഎ

ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എകെപിസിടിഎ. സർവ്വകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറൽ തത്വങ്ങളെയും സ്വയംഭരണാവകാശത്തെയും ഇല്ലാതാക്കുന്ന തരത്തിലാണ് യുജിസി മാർഗനിർദ്ദേശങ്ങളുടെ കരട് പുറപ്പെടുവിച്ചിരിക്കുന്നത്. വൈസ് ചാൻസലറിന്റെ നിയമനം മുതൽ അധ്യാപക നിയമനം വരെ സ്വീകരിച്ചിരിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോട് മാത്രംപ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ ഭരണത്തിന്‍ മേല്‍ കടന്ന് കയറാനുള്ള കേന്ദ്രസർക്കാരിന്റെ കുറുക്കുവഴിയാണ് ഈ മാർഗ നിർദ്ദേശങ്ങൾ. വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. […]
Read more

മോദിയുടെ കോലം കത്തിച്ച് കർഷകരുടെ പ്രതിഷേധം

മോദിയുടെ കോലം കത്തിച്ച് കർഷകർ പ്രതിഷേധിച്ചു . പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് കർഷർ കോലം കത്തിച്ച് പ്രതിഷേധിച്ചത്. കർഷകരുടെ ആവശ്യങ്ങളോടും ദല്ലേവാളിന്റെ നിരാഹാരസമരത്തോടും കേന്ദ്രം മുഖം തിരിക്കുന്നുവെന്നും ആരോപിച്ചാണ് കർഷകർ ഇത്തരത്തിൽ ഒരു പ്രതിഷേധത്തിലേക്ക് കടന്നത്. ഇന്നലെ ശംഭു അതിർത്തിയിൽ പ്രതിഷേധം നടത്തുന്ന കർഷകരിൽ ഒരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ കർഷകനാണ് ആത്മഹത്യ ചെയ്യുന്നത്. താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ സമരത്തിലാണ്. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖനൗരി […]
Read more

ജമ്മുവിനെ കശ്മീരുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് സർവീസ് ഉടൻ ആരംഭിക്കും

ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന എട്ട് കോച്ചുള്ള പ്രത്യേക വന്ദേഭാരത് തീവണ്ടി സജ്ജമായി. ജമ്മു-ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഉടന്‍ കത്ര-ശ്രീനഗര്‍ ഇടയില്‍ സര്‍വീസ് ആരംഭിക്കും. കശ്മീര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ നീളമുള്ള കത്ര-ബനിഹാല്‍ ട്രാക്കില്‍ അന്തിമ പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര പദ്ധതി പൂര്‍ത്തിയാക്കുന്നതിന്റെ നിര്‍ണായക ഘട്ടമാണിത്. ഇതിനായുള്ള അന്‍ജി കേബിള്‍ പാലത്തില്‍ ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയാക്കുകയും, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചെനാബ് ആര്‍ച്ച് പാലം സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. പാളങ്ങളില്‍ മഞ്ഞുവീഴ്ച ഒഴിവാക്കുന്നതിനായി പ്രത്യേക […]
Read more

മഹാകുംഭ മേളയ്ക്ക് മുന്നോടിയായി ഒരുക്കങ്ങൾ തുടങ്ങി യു പി

മഹാകുംഭ മേളയ്ക്ക് സുരക്ഷാ ശക്തമാക്കി യു പി സർക്കാർ .സംഗമത്തില്‍ വാച്ച് ടവര്‍ നിര്‍മ്മിക്കുകയും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. സുരക്ഷാ ക്രമീകരണങ്ങളോടെ സംഗമത്തിന്റെ 12 കിലോമീറ്റര്‍ ദൂരത്തില്‍ സ്‌നാനത്തിനായി ഘാട്ടുകള്‍ ഒരുങ്ങി. ബോട്ടുകളില്‍ സുരക്ഷിതമായ യാത്രയ്ക്ക് ലൈസന്‍സ് നമ്പര്‍ നല്‍കുകയും സീറ്റ് കപ്പാസിറ്റി പ്രദര്‍ശിപ്പിക്കുകയും ചെയ്യും.12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാനഘട്ടങ്ങള്‍ നിര്‍മ്മിച്ച സംഗമ തീരത്ത് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രയാഗ്രാജ് സന്ദര്‍ശനത്തിന് മുന്നോടിയായി എല്ലാ ഘട്ടങ്ങളിലും ലൈറ്റിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.കൂടാതെ സ്ത്രീകള്‍ക്ക് […]
Read more

തലസ്ഥാനത്ത് ‘കോണ്‍ഗ്രസ് മുക്ത’ ഇന്ത്യ മുന്നണി

രാജ്യ തലസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. ബിജെപിയും ആം ആദ്മിയും കോൺഗ്രസും അന്തിമ സ്ഥാനാർത്ഥി പട്ടികകൾ പോലും പ്രഖ്യാപിച്ച് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ആം ആദ്മിയെ സംബന്ധിച്ച് ഡൽഹി നിലനിർത്തുകയെന്നത് അത്യന്താപേക്ഷികമാണ്. ഏതു വിധേനയും രാജ്യ തലസ്ഥാനം പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എങ്ങനെയോ കൈമോശം വന്ന ഡൽഹിയെ തിരികെ തങ്ങളിലേക്ക് അടുപ്പിക്കുകയാണ് കോൺഗ്രസിന്റെ ഉദ്ദേശ്യം. ബിജെപിയെ രാജ്യത്തുനിന്ന് തുരത്തുവാൻ തുടക്കം കുറിച്ച ഇന്ത്യ സഖ്യം ഡൽഹി തെരഞ്ഞെടുപ്പിൽ പുതിയ സമവാക്യങ്ങൾ ആണ് കുറിച്ചിടുന്നത്. ബിജെപിയുടെ ലക്ഷ്യമാണ് കോൺഗ്രസ് […]
Read more

കർഷക സമരവേദിയിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ മരിച്ചു

ദില്ലി: കർഷക സമരവേദിയിൽ വീണ്ടും വിഷം കഴിച്ച് കർഷകൻ ആത്മഹത്യ ചെയ്തു. തരൺ താരൺ സ്വദേശി രേഷം സിം​ഗാണ് (54) ശംഭു അതിർത്തിയിൽ ആത്മഹത്യ ചെയ്തത്. മോദി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. അതെസമയം പ്രധാനമന്ത്രി കർഷകരുടെ ആവശ്യങ്ങൾ കേൾക്കുന്നില്ലെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രേഷം സിംഗ് പറഞ്ഞിരുന്നു. കേന്ദ്ര – സംസ്ഥാന സർക്കാറുകളെ ഉണർത്താൻ ജീവത്യാ​ഗം ചെയ്യേണ്ട സാഹചര്യമാണെന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. പാട്യാല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രേഷം സിംഗ് മരിച്ചത്.സർക്കാർ […]
Read more

ഇന്ധിരാഗാന്ധി ദുർബലയായ സ്ത്രീ: ബിജെപി എംപി കങ്കണ റണൗട്ട്‌

മുംബൈ: മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ശക്തയായ സ്ത്രീ അല്ലായിരുന്നെന്ന് ബിജെപി എംപി കങ്കണ റണൗട്ട്‌. ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിനായുള്ള പഠനങ്ങൾ നടത്തിയപ്പോൾ താൻ കരുതിയിരുന്നത് ഇന്ദിര ഗാന്ധി ശക്തയായ ഒരു സ്ത്രീ ആയിരുന്നെന്നും എന്നാൽ പിന്നീടാണ് അവര്‍ ദുര്‍ബലയാണെന്ന് മനസിലായതെന്നും കങ്കണ പറഞ്ഞു. മറ്റുള്ളവരെ നിരന്തരം ആശ്രയിക്കുന്ന വ്യക്തിയായിരുന്നെന്നും സ്വന്തം കഴിവില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും കങ്കണ പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുകയോ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയല്ല എമര്‍ജന്‍സി എന്ന സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും അതിനാല്‍ സെന്‍സറിങ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.