സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ശംഭു അതിർത്തിയിൽ വീണ്ടും കർഷക ആത്മഹത്യ

ശംഭു അതിർത്തിയിൽ പ്രതിഷേധം നടത്തുന്ന കർഷകരിൽ ഒരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ കർഷക ആത്മഹത്യ ആണ്. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ കർഷകനാണ് ആത്മഹത്യ ചെയ്തത്. പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിസംബർ 18 ന് ശംഭു അതിർത്തിയിൽ മറ്റൊരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ സമരത്തിലാണ്. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖനൗരി അതിർത്തിയിൽ നവംബർ 26 മുതൽ ദല്ലേവാൾ മരണം […]
Read more

ആം ആദ്മിക്ക് പിന്തുണയുമായി ‘ദീദി’

അടുത്തമാസം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയും ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതായും കെജ്രിവാൾ അറിയിച്ചു.മമതാ ദീദിയ്ക്ക് വ്യക്തിപരമായി താന്‍ നന്ദി പറയുന്നുവെന്നാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ സഖ്യത്തെ കുറിച്ച് പ്രഖ്യാപിച്ചു കൊണ്ട് കുറിച്ചത്. കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു കൊണ്ടാണ് അരവിന്ദ് കെജ്രിവാള്‍ മമതയുടേയും അഖിലേഷിന്റേയും പിന്തുണ വ്യക്തമാക്കിയത്.കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് […]
Read more

തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടവർക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്രാ സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ആന്ധ്രപ്രദേശ് റവന്യൂ മന്ത്രി അനഗനി സത്യ പ്രസാദ് പറഞ്ഞു. മന്ത്രിമാരുടെ സംഘം റൂയ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ക്ഷേത്രത്തിലുണ്ടായത് അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണെന്നും സുരക്ഷാ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കുമെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ […]
Read more

അഫ്​ഗാൻ മേഖലയിലെ സുരക്ഷ; താലിബാനുമായി സുപ്രധാന നയതന്ത്ര ചർച്ച

ദുബായ്: താലിബാനുമായി സുപ്രധാന നയതന്ത്ര ചർച്ച നടത്തി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ ആയിരുന്നു കൂടിക്കാഴ്ച. ഇന്നലെ ദുബായിൽ വെച്ച് നടന്ന കൂടിക്കാഴ്ച്ച, താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണ്. കൂടിക്കാഴ്ച്ചയിൽ സഹകരണം ശക്തിപ്പെടുത്തുന്നത് ഉൾപ്പടെ ഇരു രാജ്യങ്ങളെയും സംബന്ധിക്കുന്ന സുപ്രധാന വിഷയങ്ങൾ ചർച്ചയായി. അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് ഇന്ത്യ സഹായം നൽകുമെന്ന് ഉറപ്പു നല്കി. അഫ്ഗാനുമായി ആരോഗ്യം, കായികം […]
Read more

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ വീണ്ടും റിപ്പോര്‍ട്ട് തേടി കൊളീജിയം

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരെ വീണ്ടും റിപ്പോര്‍ട്ട് തേടി കൊളീജിയം. പ്രസംഗത്തില്‍ ജഡ്ജി ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനാലാണ് റിപ്പോര്‍ട്ട് തേടിയതെന്നാണ് പുറത്ത് വരുന്ന വിവരം. കൊളീജിയം വിളിച്ചുവരുത്തി ശാസിച്ച് ഒരു മാസം തികയുന്നതിന് മുന്നെയാണ് ജഡ്ജിക്കെതിരെ വീണ്ടും റിപ്പോര്‍ട്ട് തേടിയത്. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. പരാമര്‍ശത്തിന് […]
Read more

തിക്കിലും തിരക്കിലുംപ്പെട്ട് ആളുകൾ മരിച്ച സംഭവം; ചന്ദ്രബാബു നായിഡു തിരുപ്പതി ക്ഷേത്രം സന്ദർശിക്കും

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആളുകൾ മരിച്ച സംഭവത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് ക്ഷേത്രം സന്ദർശിക്കും. ക്ഷേത്രത്തിലുണ്ടായത് അങ്ങേയറ്റം ദൗർഭാ​ഗ്യകരമായ സംഭവമാണെന്നും സുരക്ഷാ പിഴവുകളുണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെയും ആശുപത്രിയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിക്കും. തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ ആറ് പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു . തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് ഇന്നലെ വൈകിട്ടോടെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ റൂയ […]
Read more

യൂണിയന്‍ ബജറ്റിന് ഇനി മൂന്നാഴ്ച; റവന്യൂ സെക്രട്ടറിയെ മാറ്റി കേന്ദസര്‍ക്കാര്‍

ന്യൂഡൽഹി: യൂണിയന്‍ ബജറ്റ് അവതരണത്തിന് മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ റവന്യൂ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണിഷ് ചൗളയെ റവന്യൂ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിപാം) മേധാവിയാക്കി. ഡിപാം സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെയെ പുതിയ റവന്യൂ സെക്രട്ടറിയായി ചൗളയ്ക്ക് പകരം നിയമിച്ചു. ധനകാര്യ സെക്രട്ടറി കൂടിയാണ് പാണ്ഡെ. ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പുതിയ നീക്കം. ബിഹാര്‍ കേഡറിലെ 1992 ബാച്ച് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് […]
Read more

സാങ്കേതിക തടസങ്ങള്‍; ഡോക്കിങ് ദൗത്യം വീണ്ടും മാറ്റി

ബെംഗളൂരു: സ്പാഡെക്സ് ദൗത്യം വീണ്ടും മാറ്റിവെച്ച് ഐ എസ് ആർ ഒ. ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതാണ് ഡോക്കിങ്. രണ്ടാംതവണയാണ് ഡോക്കിങ് പ്രക്രിയ മാറ്റിവെക്കുന്നത്. രാവിലെ എട്ടിനും 8.45 നും ഇടയില്‍ നടക്കേണ്ടിയിരുന്ന ഡോക്കിങ് തടസം ശ്രദ്ധയിൽ പെട്ടതോടെ അവസാനനിമിഷം വീണ്ടും മാറ്റുകയായിരുന്നു. പേടകങ്ങള്‍ തമ്മിലുള്ള ദൂരം 225 മീറ്ററായി കുറച്ചുകൊണ്ടുവരുന്നതിനിടെ ഉപഗ്രഹങ്ങളിലൊന്നിന്റെ പ്രവേഗം പ്രതീക്ഷിച്ചതുപോലെ ആകാത്തതിനാൽ പ്രക്രിയ മാറ്റിവെച്ചെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും വ്യക്തമാക്കി.
Read more

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് നാല് മരണം; നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ വൻ അപകടത്തിൽ നാല് മരണം. കൂടാതെ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് ഇന്ന് വൈകിട്ടോടെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശിപിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത് എന്നാണ് പുറത്ത് വരുന്ന വിവരം.കൂപ്പണ്‍ വിതരണ കൗണ്‍റിന് മുന്നിലേക്ക് ആളുകള്‍ ഉന്തിത്തള്ളി കയറിയതുമൂലം തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് അപകടമുണ്ടായത്. തിരക്കിൽ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് […]
Read more

മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളിൽ അസാധാരണ മുടികൊഴിച്ചിൽ; 50ൽപ്പരം പേർ നിരീക്ഷണത്തിൽ

മുംബൈ: ഒരാഴ്ചയ്ക്കിടെ അമ്പതോളം പേരില്‍ അസാധാരണ മുടികൊഴിച്ചിലുണ്ടായതോടെ മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളിലെ ജനങ്ങൾ നിരീക്ഷണത്തില്‍. ബുല്‍ധാന ജില്ലയിലെ ബൊര്‍ഗാവ്,ഹിങ്ക്‌ന, കല്‍വാദ് തുടങ്ങിയ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം കണ്ടുപിടിച്ചത്.കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താല്‍ ജലമലിനീകരണമുണ്ടായതാവാം പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. പ്രദേശത്തെ ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്.പെട്ടെന്ന് മുടികൊഴിയാന്‍ തുടങ്ങുകയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ മുടിയും പോയി കഷണ്ടിയാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്ന് ഗ്രാമീണര്‍ ആരോഗ്യവകുപ്പ് അധികരോട് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.