സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

25കാരിയായ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി: സഹപ്രവര്‍ത്തകന്‍ പിടിയില്‍

ഗ്വാളിയോര്‍: മെഡിക്കല്‍ കോളേജില്‍ 25കാരിയായ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്‌തെന്ന് പരാതി. പ്രതി 25കാരനായ ജൂനിയര്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗജരാജ മെഡിക്കല്‍ കോളേജിലാണ് സംഭവം. സഹപ്രവര്‍ത്തകനായ ജൂനിയര്‍ ഡോക്ടര്‍ ആള്‍ത്താമസമില്ലാത്ത ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് 25കാരിയെ വിളിച്ചുവരുത്തി. ഇവിടെ വച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. വനിതാ ഡോക്ടര്‍ പിന്നീട് കാമ്പു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Read more

നേപ്പാൾ ഭൂചലനം: മരണ സംഖ്യ 50 ആയി

കാഠ്മണ്ഡു: ടിബറ്റ്-നേപ്പാൾ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ 50 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനയുടെ സ്റ്റേറ്റ് മീഡിയ. നേപ്പാൾ ടിബറ്റ് അതിർത്തിയിൽ രാവിലെ 6:35 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. ലോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കുണ്ടായ ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. പിന്നാലെ ഉത്തരേന്ത്യയിൽ ഡല്‍ഹിയിലെയും ബിഹാറിലെയും ചിലയിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
Read more

അംബേദ്കറെ അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മൈസൂരുവില്‍ ഇന്ന് ബന്ദ്

മൈസൂര്‍: ഡോ. ബി.ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മൈസൂരുവില്‍ ഇന്ന് ബന്ദ്. ഡോ.ബി.ആര്‍.അംബേദ്കര്‍ സമരസമിതിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. മൈസൂരിലെ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. ബന്ദിനോട് അനുബന്ധിച്ച് മൈസൂരു നഗര – ഗ്രാമ പ്രദേശങ്ങള്‍ പൂര്‍ണമായും സ്തംഭിപ്പിക്കുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കി. ദളിത് അനുകൂല സംഘടനകള്‍, കര്‍ഷക അനുകൂല സംഘടനകള്‍, മുസ്ലീം സംഘടനകള്‍, ഡ്രൈവര്‍മാരുടെ സംഘടനകള്‍, […]
Read more

ഡൽഹി പിടിക്കനാര് ? ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കും .എന്നാൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ തന്നെ ആംആദ്മി പാർട്ടിയും ബിജെപിയും കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് ആം ആദ്മി പാര്‍ട്ടി പ്രചരണ രംഗം കൊഴുപ്പിക്കുന്നത് . അതേസമയം ആം ആദ്മി പാര്‍ട്ടിയെയും കെജരിവാളിനെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം.പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനോടകം രണ്ടു പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു . കെജരിവാളിനെ ദുരന്തമെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രിക്ക് വികസന പദ്ധതികള്‍ നിരത്തിയാണ് കെജരിവാള്‍ മറുപടി നല്‍കിയത്. . […]
Read more

നേപ്പാളിലും ടിബറ്റിലും 7.1 തീവ്രതയുള്ള ഭൂചലനം

നേപ്പാളിലും ടിബറ്റിലും അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ സംബന്ധിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഭൂചലനം സ്ഥിരീകരിച്ചു. ബിഹാർ, ഡൽഹി, സിക്കിം എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാൾ അതിർത്തിയോട് ചേർന്ന് ടിബറ്റിലാണ് പ്രഭവ കേന്ദ്രം . ഇന്ന് രാവിലെ 6 :35നാണ് ചൈന – നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ഉണ്ടായത്.പരിഭ്രാന്തരായ ജനങ്ങൾ വീടിനു പുറത്തിറങ്ങി. ബിഹാറിലും ശക്തമായ ഭൂചലനം ഉണ്ടായി. […]
Read more

ഡിജിപിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

ലക്നൗ: വ‍ർഷങ്ങളായി ഡിജിപിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. 76,000 ഫോളോവർമാർ ഉണ്ടായിരുന്ന അക്കൗണ്ടിൽ സ്ഥിരമായി പോസ്റ്റുകൾ ഇടുന്നുണ്ടായിരുന്നു. കൂടുതൽ വിശ്വാസ്യതയ്ക്ക് വേണ്ടി വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള നീല ടിക്കും ഇയാൾ ഉണ്ടാക്കിയ അക്കൗണ്ടിനുണ്ടായിരുന്നു. ഒടുവിൽ അടുത്തിടെ കാണിച്ച ചെറിയൊരു പരിപാടിയിൽ പ്രതി പെട്ടുപോവുകയായിരുന്നു. ഉത്തർപ്രദേശ് ഡിജിപിയായ പ്രശാന്ത് കുമാറിന്റെ പേരിലാണ് സഹറാൻപൂർ സ്വദേശിയായ 43കാരൻ അമിത് കുമാർ 2022ൽ ഇൻസ്റ്റ അക്കൗണ്ട് ആരംഭിച്ചത്. ഡിജിപി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളൊക്കെ […]
Read more

അസമിൽ കൽക്കരി ഖനിയിൽ വെള്ളം കയറി 18 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഗുവാഹാട്ടി: കല്‍ക്കരി ഖനിക്കുള്ളില്‍ വെള്ളം കയറിയതിനെ തുടർന്ന് 18 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോയിലുള്ള ഖനിയിലാണ് അപകടം. ഏകദേശം മൂന്നുറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതെന്നും ഇതില്‍ നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.മോട്ടോറുകളുടെ സഹായത്താൽ ഖനിയില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാനാണ് നിലവില്‍ രക്ഷാപ്രവര്‍ത്തകരുടെ ശ്രമം. രക്ഷാപ്രവര്‍ത്തനത്തിനായി എസ്.ഡി.ആര്‍.ഫ്, എന്‍.ഡി.ആര്‍.ഫ്. സേനാംഗങ്ങളും അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അതെസമയം രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ സഹായം തേടിയതായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മ അറിയിച്ചു.മേഘാലയ […]
Read more

ചെന്നൈയിൽ എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു; മാസ്‌ക് ഉപയോഗിക്കണം, നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഇന്ത്യയിൽ ബെംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെ ചെന്നൈയിലും ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചു. അതെസമയം ഇന്ത്യയില്‍ എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൈനയില്‍ വൈറല്‍ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആയതിനാൽ ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് മന്ത്രി വ്യക്തമാക്കി.മന്ത്രി വീണാ ജോര്‍ജിന്റെ […]
Read more

രാജ്യത്ത് വീണ്ടും എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു

രാജ്യത്ത് വീണ്ടും എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിലും ഗുജറാത്തിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരിൽ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനും അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ ആശൂപത്രിയിൽ ചികിത്സയിലാണ് . രണ്ട് കുട്ടികൾക്കും വിദേശയാത്ര പശ്ചാത്തലമില്ല. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്. ചൈനയിൽ എച്ച്എംപിവി വൈറസ് ബാധ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചൈനയിൽ വ്യാപകമായ എച്ച്എംപിവി […]
Read more

നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറി രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുപ്പതി : തിരുപ്പതിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറി രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തിരുമല ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുകയായിരുന്ന ഭക്തർക്ക് നേരെയാണ് നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറിയത്. ചന്ദ്രഗിരി നരസിംഗപുരത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു . രാമസമുദ്രം ചമ്പലപ്പള്ളി സ്വദേശികളായ പെദ്ദ റെഡ്ഡമ്മ, ലക്ഷ്മമ്മ എന്നിവരാണ് മരിച്ചത്. പും​ഗാനൂരിൽ നിന്ന് തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു സംഘം. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.