സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ലോകത്തിലെ മൊത്തം സ്വർണ ശേഖരത്തിന്റെ 11 % ഇന്ത്യയിൽ; ഇന്ത്യയിലെ സ്വർണത്തിന്റെ 40% ദക്ഷിണേന്ത്യയിൽ: വേൾഡ് ഗോൾഡ് കൗൺസിലിൽ

കൊച്ചി: രാജ്യത്തെ സ്വർണത്തിന്റെ 40 ശതമാനം കൈവശം വെച്ചിരിക്കുന്നത് ദക്ഷിണേന്ത്യയിലെ സ്ത്രീകളാണ്. തമിഴ്നാട്ടിൽ മാത്രം 28 ശതമാനമാണ്. കൂടാതെ പ്രതിശീർഷ ഉപഭോഗത്തിൽ കേരളവും മുന്നിലാണ്. ലോകത്തിലെ മൊത്തം സ്വർണ ശേഖരത്തിന്റെ 11 ശതമാനം ഇന്ത്യൻ സ്ത്രീകളുടെ കൈകളിലാണ്. അതായത്, ഏകദേശം 24,000 ടൺ സ്വർണമാണ് ഇന്ത്യയിലെ സ്ത്രീകൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ തന്നെ 40 ശതമാനമാണ്‌ ദക്ഷിണേന്ത്യക്കാരുടെ കൈയിലുള്ളതെന്നും വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക്. 2020-21 സാമ്പത്തിക വർഷം ഇന്ത്യൻ കുടുംബങ്ങൾക്ക് 21,000-23,000 ടൺ സ്വർണം ഉണ്ടായിരുന്നു. ഇത് […]
Read more

മൂത്രമൊഴിക്കാന്‍ അങ്കണവാടിയുടെ പുറത്തേക്ക് പോയ 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ സിര്‍സിയില്‍ അങ്കണവാടിയില്‍ നിന്ന് മൂത്രമൊഴിക്കാന്‍ അങ്കണവാടിയുടെ പുറത്തേക്ക് പോയ 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. അഞ്ച് വയസ്സുള്ള മയൂരി സുരേഷ് കുമ്പളപ്പെനവര്‍ ആണ് മരിച്ചത്. സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ ഇന്നലെയാണ് സംഭവം. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു. കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റിവെനം നല്‍കാതെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. ഇതോടെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് […]
Read more

പുതുവർഷത്തിൽ അമൂലിൻ്റെ വ്യത്യസ്തമായ ഡൂഡിൽ

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ അമൂലിന്റെ വ്യത്യസ്തമായ ഡൂഡില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അമുല്‍ ഗേളിന്റെ ആനിമേറ്റഡ് ഡൂഡിലാണ് സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ച്പറ്റിയിരിക്കുന്നത്. ഗ്രാഫിക്കിനൊപ്പം ‘ഹിയര്‍ ഈസ് റ്റു മോര്‍ മസ്‌കരാഹത്ത്’ എന്ന ക്യാപഷനും ശ്രദ്ധേയമാണ്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. പുഞ്ചിരി എന്നര്‍ത്ഥം വരുന്ന മുസ്‌കുരാഹത്ത് എന്ന വാക്കിന്റെ ആദ്യ ഭാഗത്തുള്ള മുസ്‌കാ എന്നതാണ് മറ്റൊരു കളറിയാണ് എഴുതിയിരിക്കുന്നത്. മുസ്‌കാ എന്നതിന്റെ അര്‍ത്ഥം വെണ്ണയെന്നാണ്. പുഞ്ചിരിക്കായി എന്ന് അര്‍ത്ഥം വരുന്ന ക്യാപ്ഷനില്‍ മുസ്‌കുരാഹത്ത് […]
Read more

പ്രാർത്ഥനകൾ വിഫലം കു​ഴ​ൽ കി​ണ​റി​ൽ വീ​ണ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു

പ​ത്ത് ദി​വ​സം നീ​ണ്ട ര​ക്ഷാ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ കു​ഴ​ൽ കി​ണ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. ഡി​സം​ബ​ര്‍ 23നാ​ണ് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നാ​യാ​യ ചേ​ത്‌​ന എ​ന്ന കു​ട്ടി കു​ഴ​ൽ കി​ണ​റി​ൽ വീ​ണ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ നി​ന്നും ജ​യ്പൂ​രി​ൽ നി​ന്നു​മു​ള്ള വി​ദ​ഗ്ധ സം​ഘം കു​ഴ​ൽ​ക്കി​ണ​റി​നു സ​മാ​ന്ത​ര​മാ​യി കു​ഴി​യെ​ടു​ത്ത് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Read more

കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു

കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ (64) അന്തരിച്ചു. ഇരുപതു വർഷക്കാലമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു. കൂടാതെ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗമായിരുന്നു.ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിലവിലെ തന്ത്രിയും മുഖ്യ അർച്ചകനുമായ നിത്യാനന്ദ അഡിഗയുടെ പിതാവാണ്. കൊല്ലൂരിൽ എത്തുന്ന ആയിരക്കണക്കിന് മലയാളിഭക്തർക്ക് അടുത്ത ബന്ധമുള്ള തന്ത്രിയായിരുന്നു മഞ്ജുനാഥ അഡിഗ. അദ്ധേഹം പതിനായിരത്തിൽ പരം ചണ്ഡികാ യാഗങ്ങൾക്ക് കാർമ്മികത്വം വഹിച്ചിട്ടുണ്ട്. മംഗള ഗൗരിയാണ് ഭാര്യ. സംസ്കാരം ഉച്ചയോടെ […]
Read more

പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന 2026 വരെ നീട്ടി; 2024ല്‍ 4 കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയിലൂടെ 2024 ല്‍ നാലു കോടിയിലധികം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു.’പിഎം ഫസല്‍ ബീമാ യോജന 2026 വരെ നീട്ടുന്നതിന് ഇന്നുചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. വിത്ത് വിതയ്ക്കുന്നത് തുടങ്ങി വിള സംഭരണം വരെയായിരിക്കും ഇന്‍ഷുറന്‍സ് കവറേജ്. എട്ടു കോടിയിലധികം കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ […]
Read more

യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ച റെയിൽവേ ജീവനക്കാരൻ പിടിയിൽ

ചെന്നൈ: മധുരൈയിൽ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ പോലീസ് പിടിയിൽ. ഈറോഡ് സ്റ്റേഷനിലെ മെക്കാനിക്കൽ അസിസ്റ്റൻ്റ് സെന്തിൽ കുമാറാണ് പിടിയിലായത്. ഇരുന്നൂറിലധികം ബാഗുകൾ ഇയാളുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. മക്കളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതിന് ശേഷം കഴിഞ്ഞ ശനിയാഴ്ച മധുര സ്റ്റേഷനിൽ ട്രെയിനിറങ്ങിയ വയോധികയുടെ ബാഗാണ് ഇയ്യാൾ മോഷ്ടിച്ചത്. 2 ബാഗുകളുമായി പടികൾ കയറാൻ ബുദ്ധിമുട്ടിയ 75കാരിയെ ഇയ്യാൾ സഹായിക്കാൻ എന്ന വ്യാജേന എത്തുകയും ബാഗുകളിലൊന്നുമായി കടന്നുകയുകയുമായിരുന്നു. സെന്തിൽ കുമാറിൻ്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയപ്പോഴാണ് ശരിക്കും കണ്ണുതള്ളിയത്. […]
Read more

സ്വര്‍ണം കൊണ്ടുപോകാന്‍ ഇന്ന് മുതൽ ഇ-വേ ബില്‍ നിര്‍ബന്ധം

വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സ്വര്‍ണവും രത്നങ്ങളും കൊണ്ടുപോകാന്‍ ഇന്നുമുതല്‍ ഇ വേ ബില്‍ നിർബന്ധമാക്കി. സംസ്ഥാനത്തിനകത്തുള്ള സപ്ലൈയ്ക്കായാലും, സപ്ലൈ അല്ലാത്ത കാര്യങ്ങള്‍ക്കായാലും (എക്സിബിഷന്‍, ജോബ് വര്‍ക്ക്, ഹാള്‍മാര്‍കിങ് തുടങ്ങിയവ), രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് വാങ്ങുമ്പോഴായാലും, രജിസ്ട്രേഷനുള്ള വ്യക്തി അല്ലെങ്കില്‍ സ്ഥാപനമാണ് ചരക്ക് നീക്കം നടത്തുന്നതെങ്കിലും ഇ – വേ ബില്‍ നിര്‍ബന്ധമാണ്. ജിഎസ്ടി ബാധകമായ, 50,000 രൂപയ്ക്കുമേലുള്ള ചരക്കുകളുടെ സംസ്ഥാനാനന്തര നീക്കത്തിന് നിർബന്ധമായും വേണ്ട രേഖയാണ് ഇ-വേ ബില്‍. നേരത്തെ രണ്ടു […]
Read more

ബിജെപി നേതാവ് തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരാകുന്നു

ബിജെപി എംപി തേജസ്വി സൂര്യയും ക്ലാസിക്കല്‍ ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരാകന്‍ ഒരുങ്ങുന്നു. 2025 മാര്‍ച്ച് 4 ന് ബാംഗ്ലൂരില്‍ വച്ച് വിവാഹം നടക്കുമെന്നാണ് പുറത്തു വരുന്ന വിവരം. തേജസ്വി സൂര്യയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളുകയും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂര്‍ സൗത്തിനെ പ്രതിനിധീകരിക്കുന്ന തേജസ്വി സൂര്യ , തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നില്ല. ശിവശ്രീ സ്‌കന്ദപ്രസാദ് ശാസ്ത്ര സര്‍വകലാശാലയില്‍ നിന്ന് ബയോ എഞ്ചിനീയറിംഗില്‍ ബി.ടെക് […]
Read more

മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന ആവശ്യം; സിഖ് വോട്ടുകളില്‍ കണ്ണുവെയ്ക്കാനുള്ള കോൺഗ്രസ് തന്ത്രമെന്ന് ബിജെപി

ഹൈദരാബാദ്: അന്തരിച്ച മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് രാജ്യത്തെ ഏറ്റവും വലിയ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന ആവശ്യം ശക്തമാക്കി കോൺഗ്രസ്. ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് ഈ ആവശ്യം ശക്തമാക്കിയത്. തെലങ്കാന നിയമസഭയുടെ ഈ പ്രമേയത്തെ പിന്തുണയ്ക്കുന്നതായും പ്രമേയം അംഗീകരിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുന്നതായും രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ്ങിന് ഭാരത രത്‌ന നല്‍കണമെന്ന പ്രമേയം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.