സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

സഞ്ജയ് മൽഹോത്ര പുതിയ ആർ ബി ഐ ഗവർണ്ണർ

പുതിയ റിസർവ് ബാങ്ക് ഗവർണറായി സഞ്ജയ് മൽഹോത്രയെ നിയമിച്ചു. രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മൽഹോത്ര. ശക്തികാന്ത് ദാസിന്റെ കാലാവധി അവസാനിച്ചതിനാൽ മൂന്ന് വർഷത്തേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആണ് സഞ്ജയ് മൽഹോത്രയെ പുതിയ ഗവർണറായി നിയമിച്ചത്. മൽഹോത്ര നിലവിൽ ധനമന്ത്രാലയത്തിൽ (MOF) റവന്യൂ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥനാണ്. മൂന്ന് പതിറ്റാണ്ടിലേറെ ധനകാര്യ സേവന വകുപ്പിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച മൽഹോത്ര, വൈദ്യുതി, ധനകാര്യം, നികുതി, വിവരസാങ്കേതികവിദ്യ, ഖനികൾ എന്നിവയുൾപ്പെടെയുള്ള […]
Read more

മണിപ്പൂര്‍ കലാപം: നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി

ഡല്‍ഹി: മണിപ്പൂര്‍ കലാപത്തിലുണ്ടായ നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതും കൈയേറ്റം ചെയ്യപ്പെട്ടതുമായ സ്വത്തുക്കളുടെ വിവരം മുദ്രവച്ച കവറില്‍ നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പൂര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം കേസുകളില്‍ പ്രതികള്‍ക്കെതിരെ എടുത്ത നടപടികള്‍ വിശദീകരിക്കാനും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി 20 ന് കേസ് വീണ്ടും പരിഗണിക്കും. അതിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൂര്‍ണമായും ഭാഗികമായും കത്തിനശിച്ച കെട്ടിടങ്ങള്‍, കൊള്ളയടിക്കപ്പെട്ട വീടുകള്‍, കൈയേറിയതും അതിക്രമിച്ച് കയറിയതുമായ […]
Read more

ബെല്ലാരിയില്‍ പ്രസവ വാര്‍ഡിലെ അഞ്ച് സ്ത്രീകളുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് കര്‍ണാടക സര്‍ക്കാര്‍

ബെഗംളൂരു: ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വാര്‍ഡില്‍ സിസേറിയന് വിധേയമായ അഞ്ച് സ്ത്രീകള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് കര്‍ണാടക സര്‍ക്കാര്‍. ബംഗാളിലെ ഫാര്‍മ കമ്പനിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവത്തിനോട് അനുബന്ധിച്ച് നല്‍കിയ മരുന്നാണ് മരണകാരണം എന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ മരുന്ന് സംഭരണ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുകയാണ്. കഴിഞ്ഞ മാസം നാല് പേരാണ് ഇത്തരത്തില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചത്. നന്ദിനി, റോജമ്മ, മഹാലക്ഷ്മി, മുസ്‌കാന്‍, ലളിതാമ്മ തുടങ്ങിയവരാണ് മരിച്ചത്. ഇവരുടെ […]
Read more

‘രാജ്യം ഭൂരിപക്ഷ താല്പര്യത്തിന് മുന്നോട്ട് പോകും’: വിവാദ പരാമര്‍ശവുമായി ഹൈക്കോടതി ജഡ്ജി

ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുസ്ഥാനാണെന്നും രാജ്യം ഭൂരിപക്ഷ ജനതയുടെ താത്പര്യത്തിന് അനുസരിച്ച് മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ജഡ്ജി. അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവാണ് വിവാദപരാമര്‍ശം നടത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വിശ്വഹിന്ദു പരിഷത്ത് ഏകീകൃത സിവില്‍ കോഡ് എന്ന വിഷയത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തായിരുന്നു ജഡ്ജി പരാമര്‍ശം നടത്തിയത്.ബഹുഭാര്യാത്വം, മുത്തലാഖ്, ഹലാല്‍ എന്നിവ അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം സമുദായത്തിന്റെ പേര് പരാമര്‍ശിക്കാതെ ജഡ്ജി ശേഖര്‍ കുമാര്‍ പറഞ്ഞു. വ്യക്തിനിയമം ഇതൊക്കെ അനുവദിക്കുന്നുണ്ടെന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് […]
Read more

ഡൽഹിയിൽ നാല്പത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ഡൽഹി : ഡൽഹിയിൽ നാല്പത് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഡിപിഎസ് ആർകെ പുരം,പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്കൂൾ എന്നിവയുൾപ്പെടെ 40 സ്കൂളുകൾക്കാണ് ഭീഷണി നേരിട്ടിരിക്കുന്നത്. സ്കൂളിന്റെ വിവിധഭാഗങ്ങളിലായി ബോംബുകൾ വെച്ചിട്ടുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു . ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പൊലീസ് പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ്, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷൻ ടീം, ലോക്കൽ പൊലീസ് എന്നിവരടക്കം സ്‌കൂളിലെത്തി […]
Read more

ഇന്ത്യാ മുന്നണിയെ നയിക്കാമെന്ന് മമത; സഖ്യകക്ഷികള്‍ കൈവിടുന്നോ?

ഇന്ത്യാ സഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തയല്ലെന്നും മുന്നണിയെ നയിക്കാന്‍ സന്നദ്ധയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സഖ്യത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താനെന്നും അവസരം ലഭിച്ചാല്‍ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയുമെന്നും മമത അഭിമുഖത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മമതയുടെ അഭിപ്രായത്തോട് മുഖം തിരിക്കുന്നെങ്കിലും സഖ്യകക്ഷികള്‍ പലരും തൃണമൂല്‍ നേതാവിന് പിന്തുണ നല്‍കുന്നുണ്ട്. മമതയുടെ അഭിപ്രായം ചര്‍ച്ച ചെയ്യണമെന്നും മമതയ്ക്ക് 100 ശതമാനം പിന്തുണ നല്‍കുമെന്നും സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കി. മമത അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചാല്‍ […]
Read more

സിറിയ വിട്ട് പോകാൻ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം

അക്രമം വർധിക്കുന്ന സാഹചര്യത്തിൽ ഇനിയൊരു നിർദ്ദേശം ഉണ്ടാകുന്നത് വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാനും ഉടൻ രാജ്യം വിടാനും ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഏകദേശം 90 ഇന്ത്യൻ പൗരന്മാർ നിലവിൽ സിറിയയിലുണ്ട്. തഹ്‌രീർ അൽഷാമിന്റെ നേതൃത്വത്തിലുള്ള വിമതർ സിറിയയിലെ പ്രധാന നഗരങ്ങൾ പിടിച്ചടക്കിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സിറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഹോംസിൽ വിമത ഭീകരര്‍ ആക്രമണം നടത്തുകയാണ്. അലപ്പോ, ഹാമ തുടങ്ങിയ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ആക്രമണം. നിലവിൽ സിറിയയിലുള്ള ഇന്ത്യക്കാർക്ക് കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ […]
Read more

ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിക്ക് സുപ്രീം കോടതി പ്രത്യേക ബെഞ്ച്

ഡല്‍ഹി: 1991 ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെവി വിശ്വനാഥന്‍ എന്നിവരാണ് മറ്റംഗങ്ങള്‍. ഹര്‍ജിയില്‍ ഈ മാസം 12 മുതല്‍ വാദം കേള്‍ക്കും. ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒപ്പം ചില ഹിന്ദു സംഘടനകളും […]
Read more

ദേശീയപാത വികസനം; മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി

കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-ടുറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്ഗരിയുമായി കൂടിക്കാഴ്ച്ച നടത്തി. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ന്റെ പ്രവര്‍ത്തനപുരോഗതി കൂടിക്കാഴ്ച്ചയില്‍ വിശദമായി ചര്‍ച്ചചെയ്തു. ആറുവരിയില്‍ 45 മീറ്ററിലാണ് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2025 ഡിസംബറില്‍ ഈ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് […]
Read more

ഡൽഹിയിൽ കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

ഡൽഹി : കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ശംഭു അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്ക് നടത്തിയ മാർച്ചിൽ കർഷകർക്ക് നേരെ പൊലീസുകാർ കണ്ണീർ വാതകപ്രയോഗം നടത്തി. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ബാരിക്കേഡുകൾ തകർത്തു. പഞ്ചാബിൽ നിന്നാണ് കർഷകർ ഡൽഹിയിലെ പാർലമെൻ്റിലേക്ക് മാർച്ച് നടത്തുന്നത്. ഈ കർഷകരെ ശംഭു അതിർത്തിയിൽ തടഞ്ഞു. ശംഭു അതിർത്തിയിൽ കനത്ത പൊലീസ് സന്നാഹമാണ് ഉള്ളത്. പ്രതിഷേധത്തിനിടെ ഒരു കർഷകനെ തടഞ്ഞുവച്ചു. ഹരിയാനയിലെ അംബാലയിലേക്കാണ് ഇവർ പോകുന്നത്,എന്നാൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണിത്. കിസാൻ മസ്ദൂർ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.