സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

സംഭാൽ സർവേ : തുടർ നടപടികൾ സ്വീകരിക്കുന്നത് സുപ്രീം കോടതി വിലക്കി

ഉത്തർപ്രദേശിലെ സംഭാലിൽ പള്ളിയുടെ സർവേ സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിൽ സംഭാൽ കോടതിയെ സുപ്രീം കോടതി വിലക്കി. സമാധാനവും ഐക്യവും ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശവും നൽകി. മസ്ജിദ് അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവിട്ട വിചാരണക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സംഭാൽ ഷാഹി ജുമാമസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിലാണ്‌ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. സർവേ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിയോട് കോടതി ഇന്ന് നിർദേശിച്ചു. […]
Read more

”ഫെങ്കല്‍” ചുഴലിക്കാറ്റ് : തമിഴ്‌നാട്ടില്‍ ജാഗ്രത

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ”ഫെങ്കല്‍” ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറും. കാരൈക്കല്‍ – മഹാബലിപുരം മേഖലയിലൂടെ ചുഴലിക്കാറ്റ് കര തൊടും എന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും തമിഴ്നാട്ടില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 55 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
Read more

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

റാഞ്ചി: ജാര്‍ഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ഡികെ ശിവകുമാര്‍, മമത ബാനര്‍ജി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഉദയനിധി സ്റ്റാലിന്‍ തുടങ്ങിയ ഇന്ത്യാസഖ്യ നേതാക്കള്‍ നിറഞ്ഞ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുന്നത്. സ്വന്തം മണ്ഡലമായ ബര്‍ഹെയ്ത്തില്‍ 39,790 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു ഇത്തവണ സോറന്റെ […]
Read more

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം, ആളപായമില്ല

ഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. പിവിആര്‍ സിനിമ ഹാളിന് സമീപത്തായി രാവിലെ 11.48 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു പാര്‍ക്കിന്റെ മതിലിനോട് ചേര്‍ന്നാണ് സ്‌ഫോടനം ഉണ്ടായത്. സ്ഥലത്ത് നിന്നും അന്വേഷണസംഘത്തിന് വെളുത്ത പൊടിപോലെയുള്ള പദാര്‍ത്ഥം ലഭിച്ചിട്ടുണ്ട്. 11.48 ഓടെ വന്ന ഫോണ്‍കോളിലൂടെയാണ് സ്‌ഫോടനത്തെ കുറിച്ച് അറിഞ്ഞതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ […]
Read more

മഹാരാഷ്ട്ര മന്ത്രിസഭ: ഷിന്‍ഡെ വിഭാഗത്തിന് സുപ്രധാന വകുപ്പുകള്‍ നല്‍കിയേക്കും

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍. മുഖ്യമന്ത്രി പദം ഏറ്റെടുത്ത ബിജെപി സഖ്യകക്ഷികളായി ഷിന്‍ഡെ വിഭാഗം ശിവസേന, അജിത് പവാര്‍ വിഭാഗം എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും. ഷിന്‍ഡെ വിഭാഗത്തിന് മൂന്ന് സുപ്രധാന വകുപ്പുകള്‍ ഉള്‍പ്പെടെ 13 മന്ത്രിസ്ഥാനം നല്‍കാനാണ് നീക്കം. അജിത് പവാര്‍ വിഭാഗത്തിന് ഒന്‍പത് മന്ത്രിമാരെ ലഭിക്കും. 43 അംഗ മന്ത്രിസഭയില്‍ പകുതിയോളം സ്ഥാനങ്ങള്‍ ബിജെപി കൈവശം വയ്ക്കാനാണ് സാധ്യത. മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം ഏക്‌നാഥ് […]
Read more

ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് സുപ്രീം കോടതി

ഡൽഹി : ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. ദീർഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഖകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി. മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ മഹേഷ് ഖാരെയ്‌ക്കെതിരെ എസ് ജാദവ് രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ […]
Read more

മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജെഎംഎം നേതാവ് ഹേമന്ത് സോറൻ ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ മൊർഹബാദി ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് 4 ന് സത്യപ്രതിജ്ഞ നടക്കും. ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാവുന്നത്. ജാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ ഇന്ന് ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കും. നാല് മന്ത്രിസ്ഥാനമാണ് കോൺഗ്രസ് മന്ത്രിസഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടുമില്ല. പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ചടങ്ങിൽ കോൺഗ്രസ് ദേശീയ […]
Read more

എലോൺ മസ്കിന്റെ ഒപ്റ്റിമസിനോട് ഏറ്റുമുട്ടാൻ ഇന്ത്യയുടെ ഹ്യൂമനോയിഡ് റോബോട്ട്

ശക്തമായ റോബോട്ടിക് ടെക്‌നോളജി ഇന്ത്യയില്‍ തന്നെ വികസിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ് കമ്പനി. നോയിഡാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഡ്‌വെര്‍ബ് ടെക്‌നോളജീസാണ് ഹ്യൂമനോയിഡ് റോബട്ടിനെ നിർമിക്കാനുള്ള പരീക്ഷണങ്ങൾ നടത്തുന്നത്. 2025 ഓടെ റോബോട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ തീർത്ത്‌ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ . അഡ്‌വെര്‍ബ് ടെക്‌നോളജീസിന് ഫണ്ട് നല്‍കുന്നത് റിലയന്‍സ് മേധാവി മുകേഷ് അംബാനിയാണ്. റിലയന്‍സിന്റെ ജിയോ എഐ പ്ലാറ്റ്‌ഫോംസ്, 5ജി സേവനങ്ങള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ് റോബട്ടിനെ നിര്‍മ്മിക്കുന്നത്. തത്സമയമായി തീരുമാനങ്ങള്‍ എടുക്കുക എന്നത് ഉൾപ്പടെ ഒട്ടനവധി നൂതന ശേഷികളോടെയായിരിക്കും 2025ല്‍ […]
Read more

മോദി ഭരണഘടന വായിച്ചിട്ടുണ്ടാകില്ല, ഭരണഘടനാ ദിനത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഭരണഘടനാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി ഇന്ത്യന്‍ ഭരണഘടന ഇതുവരെ വായിച്ചിട്ടില്ലെന്നും അക്കാര്യത്തില്‍ തനിക്ക് ഉറപ്പ് പറയാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടന വായിച്ചിരുന്നെങ്കില്‍ ഇന്ന് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യവും ചെയ്യില്ലായിരുന്നെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. ‘ഭരണഘടനാ ദിനത്തില്‍ മോദിയും ബിജെപി സര്‍ക്കാരും പാര്‍ലമെന്റില്‍ ഭരണഘടനാ ദിനാഘോഷം നടത്തി. ഇത് ഇന്ത്യയുടെ ഭരണഘടനയാണ്. എന്നാല്‍ പ്രധാനമന്ത്രി ഇത് വായിച്ചിട്ടില്ല’. ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ […]
Read more

ഷിന്‍ഡെ സര്‍ക്കാര്‍ രാജിവെച്ചു, പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ മഹായുതി

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയ വിജയത്തോടെ അധികാരത്തിലെത്തിയ മഹായുതി സഖ്യം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ കുഴയുന്നു. മുഖ്യമന്ത്രി പദത്തിനായി ബിജെപിയും ശിവസേനയും അവകാശവാദം ഉന്നയിച്ചിരിക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. അതിനിടെ നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രാജിവെച്ചു. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ സിപി രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഷിന്‍ഡെയോട് നിര്‍ദേശിച്ചു. ആദിവാസികളുടെ കുടിലുകൾ പൊളിച്ചു […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.