തമിഴ് തോഴന് ആശംസകളുമായി ഉദയനിധി സ്റ്റാലിന്
ചെന്നൈ : തമിഴ് നടൻ വിജയ് നയിക്കുന്ന ‘തമിഴക വെട്രി കഴക’(ടി.വി.കെ) ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം 4 മണിക്ക്. വിജയ്ക്കും പാര്‍ട്ടിക്കും ആശംസകള്‍ അറിയിച്ചിരിക്കുകയാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. ആദ്യ സമ്മേളനത്തിന് വിക്രവാണ്ടിയിൽ വമ്പൻ വേദിയാണ് ഒരുങ്ങിയിരിക്കുന്നത്. രണ്ടു ലക്ഷത്തോളം പേരാണ് സമ്മേലനത്തിൽ പങ്കെടുക്കുക. തമിഴ് പൈതൃകത്തോടും സാമൂഹിക നീതിയോടുമുള്ള പ്രതീകാത്മക പ്രതിബദ്ധതയുടെ സൂചകമായി ബി.ആർ. അംബേദ്കർ, പെരിയാർ, അന്തരിച്ച മുൻ മുഖ്യമന്ത്രി കാമരാജ്, സ്വാതന്ത്ര്യ സമര സേനാനികളായ വേലു നാച്ചിയാർ, അഞ്ജലൈ […]
Read more

