ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ന്യത്തം ചെയ്യ്ത പതിമൂന്നുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു
മധ്യപ്രദേശില്‍ ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ന്യത്തം ചെയ്യുന്നതിനിടെ പതിമൂന്നുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലെ സമര്‍ ബില്ലോറാണ് മരിച്ചത്. പ്രാദേശിക ആഘോഷത്തിന്റെ ഭാഗമായി സമറിന്റെ വീടിനടുത്ത് ഡിജെ പരിപാടി നടന്നിരുന്നു. പരിപാടിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഡാന്‍സ് ചെയ്യവെ സമര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സമര്‍ കുഴഞ്ഞുവീണത് ശ്രദ്ധിക്കാതെ മറ്റുള്ളവര്‍ ഡാന്‍സ് തുടര്‍ന്നു. തുടര്‍ന്ന് സമറിന്റെ മാതാവ് ജമുന ദേവി കരഞ്ഞുകൊണ്ട് മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. സമറിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് ഗുരുതരമായിരുന്നില്ലെന്നുമാണ് […]
Read more

