രാഹുല്‍ ഗാന്ധി 12ന് വയനാട്ടിലെത്തും
കല്‍പ്പറ്റ:കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 12-ന് വയനാട്ടിലെത്തും.ദേശീയ നേതാക്കളും മണ്ഡല സന്ദര്‍ശനത്തിനായി എത്തുന്ന രാഹുലിന് ഉജ്ജ്വലമായ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. എന്നാല്‍ റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നല്‍കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. മണ്ഡലം മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെ മുതിര്‍ന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.സ്ഥാനം ഒഴിയുന്നതിന് മുമ്പായി വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. വയനാട്ടില്‍ […]
Read more

