സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

പിഎസ്‌സി നിയമനത്തിൽ രാജ്യത്ത്‌ കേരളം മുന്നില്‍; യുപിഎസ്‍സി റിപ്പോർട്ട്‌

രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ. കഴിഞ്ഞ വർഷം 25 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത്‌ 51498 നിയമനങ്ങൾ. മൂന്നരക്കോടിമാത്രം ജനസംഖ്യയുള്ള കേരളത്തിൽ ഈ കാലയളവിൽ 34110 നിയമനം നടന്നതായി  യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‍സി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അരുണാചൽ പ്രദേശ്, മണിപ്പുർ, മിസോറാം  എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കണക്കുകളാണ്‌ യുപിഎ‌സ്‌സി പുറത്തുവിട്ടത്‌. കേരളം പിഎസ്‌സി വഴി പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തുമ്പോൾ പല സംസ്ഥാനങ്ങളിലും ആയിരത്തിൽ താഴെയാണ്‌ നിയമനം. […]
Read more

ബൂട്ടഴിച്ച് സുനിൽ ഛേത്രി

ഇന്ത്യന്‍ ഫുട്ബോളിന്റെ കുതിപ്പുകൾക്കു സാക്ഷിയായ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി. 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടത്തിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ഗോൾ രഹിത സമനില. കരിയറിലെ 151–ാം രാജ്യാന്തര മത്സരം തോൽവി അറിയാതെ പൂർത്തിയാക്കി ഛേത്രി ഗാലറിയിൽ നിറഞ്ഞ ആരാധകരോടു വിട ചൊല്ലി. അവസാന പോരാട്ടത്തില്‍ 90 മിനിറ്റും ക്യാപ്റ്റൻ ഛേത്രി ഗ്രൗണ്ടിൽ തുടർന്നെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. രാജ്യാന്തര കരിയറിൽ 94 ഗോളുകളും 11 അസിസ്റ്റുകളുമായാണ് ഛേത്രിയുടെ […]
Read more

സത്യപ്രതിജ്ഞ ചടങ്ങ്; അയൽരാജ്യ തലവന്മാരെ ക്ഷണിച്ച് മോദി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ദില്ലിയിൽ പുരോ​ഗമിക്കുന്നു. അയൽരാജ്യ തലവന്മാരെ വീണ്ടും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. റനിൽ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും മോദിയുടെ ക്ഷണമുണ്ട്. അതേസമയം, ഭൂട്ടാൻ രാജാവിനോടും നേപ്പാൾ പ്രധാനമന്ത്രിയോടും മോദി ഫോണിൽ സംസാരിച്ചതായാണ് വിവരം. എന്നാൽ ഇവർക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല. വ്ലാദിമിർ പുടിനും റിഷി സുനക്കും മോദിയുമായി സംസാരിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. […]
Read more

രാഹുല്‍ വയനാടിനോട് വിടപറയും; പ്രിയങ്ക വയനാട്ടിലേക്ക് ?

രണ്ടു സീറ്റുകളില്‍ മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്നും രാജിവെക്കും. വയനാടിന് പുറമെ റായ്ബറേലിയില്‍ നിന്നുമായിരുന്നു രാഹുല്‍ മത്സരിച്ചത്. റായ്ബറേലി ഗാന്ധി കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ ആത്മബന്ധമുള്ള മണ്ഡലമാണ്. കാല്‍നൂറ്റാണ്ടുകളോളം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി മത്സരിച്ച് വിജയിച്ച മണ്ഡലമായിരുന്നു റായ്ബറേലി. സോണിയാ ഗാന്ധി രാജ്യസഭാംഗമായതോടെ ഒഴിവുവന്ന റായ്ബറേലിയില്‍ രാഹുലാണോ അതോ പ്രിയങ്കയാണോ എന്ന ചര്‍ച്ച തീരുമാനമാവാതെ നീണ്ടു.വയനാട് തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുമോ അതോ രാഹുലിന്റെ പഴയ സീറ്റായ […]
Read more

കോൺ​ഗ്രസിനെയും ആപ്പിനെയും മലർത്തിയടിക്കാൻ അമൃത്പാൽ സിങ്, വന്‍ ഭൂരിപക്ഷത്തിലേക്ക്

ദില്ലി: അസം ജയിലിൽ നിന്ന് പഞ്ചാബിലെ ഖദൂർ സാഹിബിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മതപ്രഭാഷകൻ അമൃതപാൽ സിംഗ് വിജയത്തിലേക്ക്. വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അമൃത്പാൽ സിം​ഗം 1.60 ലക്ഷം വോട്ടിന് മുന്നിലാണ്. സ്വതന്ത്ര സ്ഥാനാർഥിയായണ് അമൃത്പാൽ മത്സരിക്കുന്നത്. കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടതിനെ തുടർന്നാണ് വാരിസ് പഞ്ചാബ് ദെ നേതാവായ അമൃതപാൽ സിംഗ് അസമിലെ ദിബ്രുഗഢിലെ ജയിലിലായത്. തൻ്റെ അനുയായികളിൽ ഒരാളെ അറസ്റ്റ് ചെയ്തതിൻ്റെ പേരിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു ജനക്കൂട്ടം […]
Read more

അടിയന്തരാവസ്ഥക്കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്, ഈ ഫലം അസാധാരണമല്ല: എം ബി രാജേഷ്

തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്നും മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാൻ നടപടി സ്വീകരിച്ചു. തുടർന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവന്നു. ജനാധിപത്യത്തിൽ ഇതെല്ലാം സാധാരണമാണ്. പരമാധികാരികള്‍ ജനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു.  ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമ്പോള്‍ തൃശൂരിൽ ബിജെപി വിജയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദേശീയ തലത്തിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തിൽ […]
Read more

‘ഇത് രാഷ്ട്രീയവിജയം, വടകരയോട് നന്ദി, പാലക്കാട് ഉപതിരഞ്ഞെടുപ്പും UDF ജയിക്കും’ -ഷാഫി

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സമ്മാനിച്ച വടകരയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ. വിജയമുറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി. യു.ഡി.എഫിന്റേത് രാഷ്ട്രീയവിജയമാണെന്നും അതിന്റെ മുഴുവൻ ക്രെഡിറ്റും വടകരയിലെ ജനങ്ങൾക്കാണെന്നും ഷാഫി പറഞ്ഞു. ‘രാഷ്ട്രീയബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലെ ജനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്. വടകരയുടെ മതേതര മനസിന്റെ വിജയമാണ്. അവിടത്തെ ജനതയുടെ രാഷ്ട്രീയബോധത്തിന്റെ വിജയമാണ്. ജനാധിപത്യ-മതേതരമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരുടെ വിജയമാണ്. അതിന്റെ പരിപൂർണമായ ക്രെഡിറ്റും വടകരയിലെ ജനങ്ങൾക്ക് കൊടുക്കുന്നു. […]
Read more

കനൽ ഒരു തരിയാകില്ല, രാജസ്ഥാനിൽ സിപിഎമ്മിന് വൻ കുതിപ്പ്, തമിഴ്നാട്ടിലും മുന്നേറ്റം; കേരളത്തിൽ 2 സീറ്റിൽ ലീഡ്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തന്നെ ചർച്ചയായതാണ് സി പിഎമ്മിന്‍റെ ദേശീയ പദവിയും ചിഹ്നം നഷ്ടമാകുമോയെന്ന ആശങ്കയും. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ലെങ്കിലും രാജസ്ഥാനിൽ നിന്നും തമിഴ് നാട്ടിൽ നിന്നും സി പി എമ്മിന് ആശ്വാസ വാർത്തയുണ്ട്. രാജസ്ഥാനിൽ ഒരു സീറ്റിൽ സി പി എം വമ്പൻ കുതിപ്പാണ് നടത്തുന്നത്. രാജസ്ഥാനിലെ സികാർ മണ്ഡലത്തിലാണ് സി പി എം സ്ഥാനാർത്ഥി മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ഏറ്റവും ഒടുവിൽ വിവരം […]
Read more

എറണാകുളത്ത് ഹൈബി തന്നെ; കന്നി മത്സരത്തിൽ മികച്ച പ്രകടനവുമായി കെ.ജെ.ഷൈൻ

എറണാകുളം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ഭൂരിപക്ഷം 92000 ലധികം. രാവിലെ 11 മണിവരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 1,60,503 ലധികം വോട്ടുകൾ നേടിയിട്ടുണ്ട്. എതിർ സ്ഥാനാർഥി ഇടതുപക്ഷത്തിന്റെ കെ.ജെ.ഷൈൻ 82,892 വോട്ടുകളും നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് എൻഡിഎയുടെ ഡോ. കെ.എസ്. രാധാകൃഷ്ണൻ തുടരുന്നു. ഇതുവരെ 49,281 വോട്ടുകളാണ് നേടിയിട്ടുള്ളത്. ട്വന്റി 20യുടെ ആന്റണി ജൂഡിക്ക് ഇതുവരെ 13,396 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. വോട്ടുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 1.75 ലക്ഷം വോട്ടുകൾക്കായിരുന്നു ഹൈബി ഈഡന്റെ […]
Read more

തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില: രാജീവ് ചന്ദ്രശേഖറും ശശി തരൂരും തമ്മിൽ കടുത്ത പോരാട്ടം

തിരുവനന്തപുരത്ത്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ തലസ്ഥാനത്ത് മാറിമറിഞ്ഞ് ലീഡ് നില. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രേശഖറും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ലീഡ് മാറിമറിയുന്ന നിലയാണ് കണ്ടുവരുന്നത്. വോട്ടെണ്ണൽ ആരംഭിച്ച സമയത്ത് ലീ‍ഡ് ചെയ്തിരുന്നത് രാജീവ് ചന്ദ്രേശഖറായിരുന്നു. പിന്നീട് ശശി തരൂർ ലീഡ് ഉയർത്തി. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രാജീവ് ചന്ദ്രശേഖറാണ് രണ്ടായിരത്തിനടുത്ത് ലീഡ് ചെയ്യുന്നത്. തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപിയും ലീഡ് ചെയ്യുന്നുണ്ട്.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.