അടിയന്തരാവസ്ഥക്കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ട്, ഈ ഫലം അസാധാരണമല്ല: എം ബി രാജേഷ്
തിരുവനന്തപുരം: അടിയന്തരാവസ്ഥ കാലത്ത് 20ൽ 20ലും ഇടതുപക്ഷം തോറ്റിട്ടുണ്ടെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്നും മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടർന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാൻ നടപടി സ്വീകരിച്ചു. തുടർന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചുവന്നു. ജനാധിപത്യത്തിൽ ഇതെല്ലാം സാധാരണമാണ്. പരമാധികാരികള്‍ ജനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു. ദേശീയതലത്തിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമ്പോള്‍ തൃശൂരിൽ ബിജെപി വിജയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദേശീയ തലത്തിൽ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ കേരളത്തിൽ […]
Read more

