Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനം തന്നെ: സുപ്രീം കോടതി

ന്യൂഡല്‍ഹി: അലിഗഢ് സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി റദ്ദാക്കി സുപ്രീം കോടതി. ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകര്‍ ആര് എന്നതിനെ അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നത് കൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നും വിധിയില്‍ പറഞ്ഞു. 1967ല്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച കേസിലെ വിധിയാണ് ഏഴംഗ ബെഞ്ച് റദ്ദാക്കിയത്. ബെഞ്ചിലെ നാല് പേര്‍ സര്‍വ്വകാലശാലയുടെ ന്യൂനപക്ഷ പദവിയെ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര്‍ ഭിന്ന വിധിയെഴുതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് […]
Read more

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇന്ന് വിരമിക്കും

ഡോ. ഡി വൈ ചന്ദ്രചൂഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ഇന്ന് വിരമിക്കും. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന്റെ അവസാന പ്രവര്‍ത്തിദിനം. എന്നാല്‍ ശനിയും ഞായറും പൊതു അവധിയായ സാഹചര്യത്തിലാണ് ചന്ദ്രചൂഡ് ഇന്ന് വിരമിക്കുന്നത്. സുപ്രീംകോടതിയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡോ. ഡിവൈ ചന്ദ്രചൂഡ്. ചന്ദ്രചൂഡിന് ശേഷം ജസ്റ്റിസ് സഞ്ജീവ് […]
Read more

അലിഗഡ് സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി: സുപ്രീംകോടതി വിധി ഇന്ന്

ഡല്‍ഹി: അലിഗഡ് കേന്ദ്ര സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. സര്‍വ്വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് വിധി പറയുക. ഹൈക്കോടതി വിധി പുറത്തുവന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രീംകോടതി വാദം കേട്ട് തീരുമാനമെടുക്കുന്നത്. ചീഫ് ജസ്റ്റിസ് ഡോ. ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ഭരണഘടനയുടെ അനുച്ഛേദം 30 ഉറപ്പുനല്‍കുന്ന മൗലികാവകാശമായ മത സ്വാതന്ത്ര്യമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ആര്‍ജ്ജിക്കാമെന്നാണ് ഹര്‍ജിക്കാരുടെ […]
Read more

ദി സ്ക്രിപ്റ്റ് ക്രാഫ്റ്റുമായി പ്രഭാസ് ; സിനിമാമോഹികൾക്ക് പുത്തനവസരം

സ്വന്തമായി ഒരു സിനിമ ചെയ്യുക എന്ന സ്വപനമായി നടക്കുന്ന നിരവധി പേരുണ്ട്. അവരെ ആ സ്വപ്നത്തിലേക്ക് എത്തിക്കാൻ പുതിയ വെബ്‌സൈറ്റുമായി നടൻ പ്രഭാസ്. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന പേരിൽ ആരംഭിക്കുന്ന വെബ്സൈറ്റ് സിനിമ മോഹികൾക്ക് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. തല്പരരായ എഴുത്തുകാര്‍ക്ക് തിരക്കഥയുടെ ആശയം സമര്‍പ്പിക്കാം. 250 വാക്കുകളില്‍ ഒതുക്കി വേണം സമർപ്പിക്കാൻ. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. വൈവിധ്യമായ പുതിയ കഥകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് […]
Read more

സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും ഭീഷണി കോൾ

മുംബൈ : സൽമാൻ ഖാന് പിന്നാലെ ഷാരൂഖ് ഖാനും ഭീഷണി കോൾ. സൽമാൻ ഖാന് ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി കോൾ ലഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഷാരൂഖ് ഖാനും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഭീഷണിയെ തുടർന്ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൽമാനെ ലക്ഷ്യമിട്ട് ഭീഷണിപ്പെടുത്തിയ സംഘം മോചനദ്രവ്യമായി […]
Read more

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എത്രയും വേഗം രാജ്യത്ത് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസമോ അല്ലെങ്കില്‍ ഒരു നിശ്ചിത സമയപരിധിയ്ക്കുള്ളിലോ നടത്താനാണ് ലക്ഷ്യമിടുന്നത്. ഇത് ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് മോദി പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149 -ാം ജന്മദിനത്തില്‍ ഗുജറാത്തിലെ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ബില്ലിന് ഈ വര്‍ഷം ആദ്യം കേന്ദ്രമന്ത്രിസഭ […]
Read more

ദീപോത്സവ് 2024 : 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

ഈ വർഷത്തെ ദീപാവലി ആഘോഷമായ ദീപോത്സവ് 2024 നോടനുബന്ധിച്ച് രാമക്ഷേത്രത്തിൽ 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠക്കു ശേഷമുള്ള ആദ്യത്തെ ദീപോത്സവമാണിത്. കൂടാതെ ബുധനാഴ്ച നടക്കുന്ന ദീപോത്സവത്തിൽ 1,100-ലധികം ആളുകളെ പങ്കെടുപ്പിച്ച് സരയൂ ഘട്ടിൽ ഏറ്റവും വലിയ ആരതി നടത്തി മറ്റൊരു റെക്കോർഡിനും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ പങ്കെടുക്കും. കൂടാതെ ‘ഏക് ദിയാ രാം […]
Read more

രണ്ട് കോടി നല്‍കണം, അല്ലെങ്കില്‍ കൊല്ലും: സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ബോളീവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ താരത്തെ കൊല്ലുമെന്നുമാണ് അഞ്ജാതന്റെ ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് വാട്ട്‌സാപ്പ് വഴി ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ കേസെടുത്ത വര്‍ലി ജില്ല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, എന്‍സിപി (അജിത് പവാര്‍) എംഎല്‍എ സീഷാന്‍ സിദ്ദിഖി എന്നിവര്‍ക്കെതിരെ വധഭീഷണി മുഴക്കി പണം ആവശ്യപ്പെട്ട സംഭവത്തില്‍ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 20 കാരനായ മുഹമ്മദ് […]
Read more

റോഹിംഗ്യൻ അഭയാർത്ഥികളുടെ വിദ്യാഭ്യാസം നിഷേധിച്ചു; ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി

റോഹിംഗ്യൻ അഭയാർത്ഥികളിലെ കുട്ടികളെ പ്രാദേശിക സ്കൂളുകളിൽ ചേർക്കുന്നത് സംബന്ധിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. ഇത് ദേശീയതയെയും ദേശസുരക്ഷയെയും ബാധിക്കുന്ന അന്താരാഷ്ട്ര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിനാൽ തന്നെ കേന്ദ്രസർക്കാരിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഈ പ്രശ്നം തീർപ്പാക്കുന്നതിന് ഹർജിക്കാരൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം നൽകണമെന്നും ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. നിയമപരമായി ഇന്ത്യയിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത റോഹിംഗ്യർ വിദേശികളാണെന്നും കോടതി […]
Read more

ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരിന്റെ കേന്ദ്രഭരണ പദവി താത്കാലികം മാത്രമെന്നും സംസ്ഥാന പദവി എത്രയും പെട്ടെന്ന് തിരികെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള. അടുത്തിടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഉള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി സംബന്ധിച്ച ഉറപ്പ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി ജമ്മുകശ്മീരിലെ നിലവിലെ സംവിധാനത്തില്‍ ചിലര്‍ പഴുതുകള്‍ കണ്ടെത്തുകയും അത് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാല്‍ ഈ സംവിധാനം താത്കാലികം […]
Read more
Advertisement
WhiteswanTV Footer