അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തുടരെ രണ്ടാം കിരീട നേട്ടത്തിലേക്ക് നയിക്കുക മാത്രമല്ല, ഗ്രൗണ്ടില്‍ ആവേശകരമായ ചില നിമിഷങ്ങളും കൊഹ്ലി നല്‍കി. ഔട്ടായത് സമ്മതിക്കാതെ ഗ്രൗണ്ടില്‍ തുടര്‍ന്നതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. മത്സരത്തിന്റെ 16ാം ഓവറിലാണ് സംഭവം. ഗുജറാത്ത് താരങ്ങള്‍ കോഹ്‌ലിയുടെ വിക്കറ്റ് ആഘോഷിക്കുമ്പോഴും സൂപ്പര്‍ താരം ഗ്രൗണ്ടില്‍ തുടര്‍ന്നു.
156 റണ്‍സ് ലക്ഷ്യത്തിലേക്ക് ആര്‍സിബി ബാറ്റ് ചെയ്യുമ്പോള്‍ 16ാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. അര്‍ഷദ് ഖാന്റെ പന്തില്‍ വിരാട് കോഹ്‌ലി മിഡ് ഓഫിലേക്ക് അടിച്ച പന്ത് തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കൈപ്പിടിയിലൊതുക്കിയിരുന്നു. ഗുജറാത്ത് താരങ്ങള്‍ ഈ വിക്കറ്റ് നേട്ടം ആവേശത്തോടെ ആഘോഷിക്കാനും തുടങ്ങി.
🏏 Gujarat Titans vs Royal Challengers Bengaluru, Final
— MK Sharma ✍️ (@EmediaManoj) May 31, 2026
ON-FIELD MOMENT
A brief discussion between Virat Kohli and Shubman Gill over a catch decision. #GTvsRCB #RCBvsGT #TATAIPL pic.twitter.com/xYwbcXXsXn
എന്നാല്‍ കോഹ്‌ലി ഔട്ട് സമ്മതിച്ചില്ല. പന്ത് ഗ്രൗണ്ടില്‍ തൊട്ടെന്ന് പറഞ്ഞ കൊഹ്ലി ക്രീസ് വിട്ടുമില്ല. അതോടെ അമ്പയര്‍മാര്‍ക്ക് തേഡ് അമ്പയര്‍ക്ക് വിടേണ്ടി വന്നു. ഒടുവില്‍ തേഡ് അംപയറുടെ പരിശോധനയില്‍ കോഹ്‌ലിയുടെ വാദം തന്നെ ശരിയാണെന്നു തെളിഞ്ഞു. ബി?ഗ് സ്‌ക്രീനില്‍ നോട്ട് ഔട്ട് എന്നു തെളിഞ്ഞപ്പോള്‍ കോഹ്‌ലി വന്‍ ആഘോഷമാണ് നടത്തിയത്. പിന്നാലെ താരം ബാറ്റിങും തുടര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായി മാറുകയും ചെയ്തു.






