ഹൽവ ലവേഴ്‌സിന് ഈസിയായി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം ബനാന ഹൽവ. വ്യത്യസ്ത രുചികളിൽ ഹൽവ ഉണ്ടാക്കാം. പൈനാപ്പിൾ, കാന്താരി, ബദാം, കരിക്ക് എന്നു തുടങ്ങി ഒരുപാട് രുചിഭേദങ്ങൾ ഉണ്ട്. ഇതിൽ നിന്നൊക്കെ വെറൈറ്റിയാണ് ബനാന ഹൽവ. ഇതിന് നല്ല സ്വാദാണ്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
രണ്ടര കിലോ പഞ്ചസാര
അര കിലോ നെയ്യ്
ഏലക്കാപ്പൊടി
ഒരു ടേബിൾ സ്പൂൺ ബദാം, അണ്ടിപ്പരിപ്പ്
തയാറാക്കുന്ന വിധം
ആദ്യം നെയ്യിൽ ആവശ്യമുള്ള അളവിലിൽ അണ്ടിപ്പരിപ്പും ബദാമും വറുത്തെടുക്കുക. ശേഷം നല്ല പഴുത്ത നേന്ത്രപ്പഴം മിക്സിയിൽ അരച്ചെടുത്ത് ഒരു പാത്രത്തിൽ ഒഴിക്കുക. ഇതിലേക്ക് പഞ്ചസാരയും ചേർത്ത് അടുപ്പിൽ വച്ച് ഒന്ന് ഒന്നര മണിക്കൂർ ഇളക്കിക്കൊണ്ടിരിക്കുക. ഇടക്കിടക്ക് നെയ്യ് ചേർത്തു കൊടുക്കുകയും വേണം. ഇത് നല്ല വലിഞ്ഞ് മുറുകിയ പാകമാവുമ്പോൾ ഏലക്ക പൊടിയും വറുത്തുവച്ച അണ്ടിപ്പരിപ്പും ബദാമും ചേർത്ത് ഒരു സ്റ്റീൽ പാത്രത്തിൽ നെയ്യ് തടവി അതിലേക്ക് വിളമ്പി നല്ലപോലെ ഷേപ്പ് ചെയ്തു എടുക്കുക. നല്ലവണ്ണം തണുത്തതിനുശേഷം മുറിച്ച് കഴിക്കാം.






