Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഇന്ത്യൻ മത്സ്യതൊഴിലാളികൾ സമുദ്രാതിർത്തി ലംഘിക്കുന്നു; ആരോപണവുമായി ശ്രീലങ്ക

കൊളംബോ: ഇന്ത്യൻ മത്സ്യതൊഴിലാളികൾ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നു എന്ന് വിമർശനവുമായി ശ്രീലങ്കൻ പ്രസിഡന്‍റ് അനുര ദിസനായകെ. ശ്രീലങ്കയുടെ ഭാഗമായ സമുദ്രത്തിൽ നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കക്ക് അവകാശപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാർ കവരുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് തടയാൻ ഏതറ്റം വരെയും പോകുമെന്നും ജാഫ്നയിൽ നടന്ന പൊതുയോഗത്തിൽ അറിയിച്ചു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേന അറസ്റ്റ് ചെയുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇന്നലെയും 23 പേര് ശ്രീലങ്കയിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ […]
Read more

രോഹിത്തിനെയും കോഹ്ലിയേയും പിന്തുണച്ച് ഗൗതം ഗംഭീര്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ഫോം ഇല്ലാതെ വലയുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്കും പൂര്‍ണ പിന്തുണയുമായി പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച ഓസീസ് മുന്‍താരം റിക്കി പോണ്ടിങ്ങിനെതിരെ ഗംഭീര്‍ ആഞ്ഞടിച്ചു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പോണ്ടിങ്ങിന് എന്താണ് കാര്യമെന്നാണ് ഗംഭീറിന്റെ ചോദ്യം. കഴിഞ്ഞ കുറേ നാളുകളായി മോശം ഫോം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് പോണ്ടിംഗ് കോഹ്ലിയെ വിമര്‍ശിച്ചത്. അഞ്ച് വര്‍ഷത്തിനിടയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വെറും രണ്ട് സെഞ്ച്വറികള്‍ മാത്രം നേടി മറ്റൊരു […]
Read more

മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കും: അമിത് ഷാ

മുംബൈ: തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മഹാരാഷ്ട്രയിൽ മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം. മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുക വഴി നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ വ്യവസ്ഥകൾ വരും. കൂടാതെ മുസ്‌ലിം സമുദായത്തിന് 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ അടുത്തിടെ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിരുന്നു. അത് നടപ്പിലായാൽ മറ്റ് പിന്നാക്കവിഭാഗങ്ങൾക്ക് സംവരണനഷ്ടങ്ങളുണ്ടാക്കും. സംവരണത്തിന് നിലവിൽ 50 ശതമാനം പരിധിയുണ്ട്. ഏതുവർധനയും […]
Read more

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ 51മത് ചീഫ് ജസ്റ്റിസായാണ് സഞ്ജീവ് ഖന്ന ചുമതലയേറ്റത്. 2025 മെയ് 13വരെ സഞ്ജീവ് ഖന്നയ്ക്ക് പദവിയില്‍ തുടരാം. ഡോ. ഡിവൈ ചന്ദ്രചൂഡ് വിരമിച്ച സ്ഥാനത്തേക്കാണ് സഞ്ജീവ് ഖന്ന നിയമിതനായത്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡൽഹി യൂണിവേഴ്സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. […]
Read more

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യയുടെ 51മത് ചീഫ് ജസ്റ്റിസായാണ് സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കുക. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. 2025 മെയ് 13വരെ സഞ്ജീവ് ഖന്നയ്ക്ക് പദവിയില്‍ തുടരാം. ഡിവൈ ചന്ദ്രചൂഡ് വിരമിച്ച സ്ഥാനത്തേക്കാണ് സഞ്ജീവ് ഖന്ന നിയമിതനാകുന്നത്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ദില്ലി യൂണിവേഴ്സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് […]
Read more

ബിജെപിക്ക് വിമർശന മറുപടിയുമായി കല്‍പ്പന സോറൻ

ജാർഖണ്ഡ് തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് വിമർശന പരാമർശങ്ങളുമായി ബിജെപിയും ജെഎംഎമ്മും. ജാര്‍ഖണ്ഡിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നിരുന്നു, അതിന് മറുപടി നൽകി ജെഎംഎം നേതാവ് കല്‍പ്പന സോറന്‍ എംഎല്‍എ. ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് കല്‍പ്പന സോറന്‍ ബിജെപിയെ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് പെണ്‍കുട്ടികളെ പറ്റി ബിജെപി ചിന്തിക്കുന്നതെന്നും കല്‍പ്പന സോറന്‍. ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെ കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണ്. തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് ബിജെപി പെണ്‍കുട്ടികളെ പറ്റി ചിന്തിക്കുന്നത്. മണിപ്പൂര്‍ ഇന്ത്യയുടെ […]
Read more

സമൂസ വിവാദം ഉള്ളതാണോ ?

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശ് പോലീസ്, എസ്പി നേതാവ് അസം ഖാന്റെ കാണാതായ പോത്തുകളെ തിരയാന്‍ പോയത് സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ പോത്തിന് പകരം സമൂസയാണെന്നാണ് കേള്‍ക്കുന്നത്. സത്യമാണോ ? ഹിമാചല്‍പ്രദേശ് സിഐഡി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിനായി കരുതിയ സമൂസ കാണാതായതിനെച്ചൊല്ലിയുള്ള വിവാദം മുറുകുന്നുവെന്നാണ് ബിജെപി പറയുന്നത് ഇത് ഉള്ളതാണോ…സമൂസ കാണാതായതില്‍ ഇത്രയേറെ പ്രശ്‌നമുണ്ടാക്കേണ്ടതുണ്ടോ…. സമൂസ കാണാതായതില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്ന ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് […]
Read more

ഡൊണാൾഡ് ട്രംപിനും കമല ഹാരിസിനും ആശംസയറിയിച്ച് രാഹുൽഗാന്ധി

അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും സ്ഥാനാർത്ഥിയായിരുന്ന കമല ഹാരിസിനും രാഹുൽഗാന്ധിയുടെ ആശംസ കത്ത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ അമരക്കാരനായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന കമല ഹാരിസ് ഡൊണാൾഡ് ട്രംപിനോട് പരാജയം സ്വീകരിച്ചിരുന്നു. ഇപ്പോൾ ഇരുവർക്കും ആശംസയറിയിച്ചിരിക്കുകയാണ് രാഹുൽഗാന്ധി. ഇന്ത്യയും അമേരിക്കയും ചരിത്രപരമായ സൗഹൃദമാണ് പങ്കിടുന്നത്. ട്രംപിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ദൃഢമാകുമെന്നും രാഹുൽ കത്തിൽ അഭിപ്രായപ്പെട്ടു. പ്രസിഡന്‍ഷ്യല്‍ ഇലക്ഷനിൽ വീറോടെ പോരാടിയ കമല […]
Read more

ബ്രെറ്റ് ലീയുടെ കയ്യൊപ്പ്; ക്രിക്കറ്റ് ബോളും ബാറ്റും ഇനി തലശ്ശേരിയിൽ

ഓസ്ട്രേലിയൻ ക്രിക്കറ്റർ ബ്രെറ്റ് ലീയുടെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും ബാറ്റും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്വന്തം. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ വേഗതയേറിയ ബൗളറായി പ്രശസ്‌തി നേടിയ ബ്രെറ്റ് ലീ അദ്ദേഹത്തിന്റെ കയ്യൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും, ബാറ്റും ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു. ഓസ്ട്രേലിയയിലെ സിഡ്‌നിയിൽവെച്ച് നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീര്‍, സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയവും ഇതിഹാസതാരം ബ്രെറ്റ് ലീയെയും സന്ദർശിച്ചപ്പോഴാണ് തലശ്ശേരിക്ക് ഇങ്ങനെയൊരു അംഗീകാരമുദ്ര കൈമാറിയത്. കേക്കും, […]
Read more

ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ആദരം: മോദി

ജമ്മു – കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല എന്നും ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ആദരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ നാസിക്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് അധികാരത്തിൽ വന്നത് നുണ പ്രചരിപ്പിച്ചാണ്. അധികാരത്തിൽ വന്നതിനു ശേഷം വാഗ്‌ദാനങ്ങൾ മറന്നു. പൊതു ഖജനാവ് കാലിയാക്കി. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തി. കോൺഗ്രസ് ഭരണം അഴിമതി വർധിപ്പിച്ചു. കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണ് എന്നും മോദി വിമർശിച്ചു. […]
Read more
Advertisement
WhiteswanTV Footer