Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

യാത്രാബോട്ടിൽനിന്ന് വെള്ളത്തിൽ വീണ ഒന്നാംക്ലാസുകാരിയെ രക്ഷിച്ച് ബോട്ട് ജീവനക്കാർ

കുട്ടനാട്: യാത്രാബോട്ടിൽനിന്നു കാൽവഴുതി വെള്ളത്തിൽവീണ പെൺകുട്ടിയെ ജീവനക്കാർ രക്ഷപ്പെടുത്തി. കൈനകരി കെ.ഇ. കാർമൽ സ്കൂളിൽ പഠിക്കുന്ന ഒന്നാംക്ലാസ് വിദ്യാർഥിനി ജിഫ മരിയ തോമസാണ് വീണത്. ബുധനാഴ്ച രാവിലെ 7.50-നായിരുന്നു സംഭവം. നെടുമുടി ആലപ്പുഴ ആയിരവേലി വഴി സർവീസ് നടത്തുന്ന എസ് 40 നമ്പർ ബോട്ട് എൺപതാംചിറ ബോട്ടു ജെട്ടിയിൽ അടുത്തപ്പോൾ ബോട്ടിൽ അമ്മയോടൊപ്പമുണ്ടായിരുന്ന കുട്ടി വെള്ളത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാസ്കർമാരായ സെൽവരാജ്, ജയലാൽ എന്നിവർ വെള്ളത്തിലേക്കു ചാടി. താഴ്ന്നുപോയ കുട്ടിയെ ഇവർ മുങ്ങിയെടുക്കുകയായിരുന്നു. വെള്ളം വയറ്റിൽപ്പോയതൊഴിച്ച് […]
Read more

സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനും, എസ്എൻഡിപിക്ക് മുസ്ലീം വിരോധമില്ല: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യം വച്ചല്ലെന്ന് എസ്‌എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യം എന്നത് കൊണ്ട് കോവലം നായർ, ഈഴവ ഐക്യമല്ല പറഞ്ഞതെന്നും ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിഷ്‌കളങ്കനും മാന്യനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ നടന്ന എസ്എൻ ട്രസ്റ്റ് യോഗത്തിൽ സംസാരിക്കെയാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ‘ഐക്യനീക്കം തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. എനിക്ക് ഒരുപാട് പിൻബലം തന്ന വ്യക്തയാണ് സുകുമാരൻ […]
Read more

പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പദ്മശ്രീ

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകയായ കാല്ലക്കയില്‍ ദേവകി അമ്മയ്ക്ക് പദ്മശ്രീ. ആലപ്പുഴ സ്വദേശിയാണ് കൊല്ലക്കയില്‍ ദേവകി അമ്മ. പാരിസ്ഥിതിക മേഖലയ്ക്കുള്ള സമഗ്ര സംഭാവനയുടെ പശ്ചാത്തലത്തിലാണ് ബഹുമതി. ഇന്ത്യയുടെ നാരീശക്തി പുരസ്‌കാര ജേതാവു കൂടിയാണ് ദേവകി അമ്മ. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ച് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വനമുണ്ടാക്കിയ ദേവകി അമ്മ വനത്തില്‍ 3000-ത്തിലധികം ഔഷധസസ്യങ്ങളെയും വന്‍മരങ്ങളെയും പരിപാലിക്കുന്നു. തപസ്വനം എന്നറിയപ്പെടുന്ന മനുഷ്യനിര്‍മ്മിത വനം സൃഷ്ടിച്ചതിലൂടെ പതിറ്റാണ്ടുകളായി പരിസ്ഥിതി സംരക്ഷണത്തിന് നല്‍കിയ സംഭാവനയ്ക്കാണ് അംഗീകാരം. […]
Read more

വിലപിടിപ്പുള്ള ഫോണും രേഖകളുമടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ചു മാതൃകയായി വിദ്യാർഥികൾ

പുളിങ്കുന്ന്: കളഞ്ഞുകിട്ടിയ ബാഗും വിലപിടിപ്പുള്ള മൊബൈൽ ഫോണും രേഖകളും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് വിദ്യാർത്ഥിയും യുവാവും മാതൃകയായി. കൈനകരി തോട്ടുവാത്തല പനമുക്കം വീട്ടിൽ മനോജിന്റെ മകൻ നിവേദ്, കൈനകരി തോട്ടുവാത്തല ദേവസംപറമ്പ് വീട്ടിൽ സന്തോഷിന്റെ മകൻ അബിൻ എന്നിവരാണ് ബാഗ് തിരികെ നൽകാൻ മുൻകൈ എടുത്തത്. പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് നിവേദ്. അബിൻ സ്കൂബാ ഡൈവറാണ്. പ്രവാസിയായ പുളിങ്കുന്ന് കാഞ്ഞിക്കൽ വീട്ടിൽ ജോസഫ് മാത്യുവിന്റേതായിരുന്നു ബാഗ്. ഒരുലക്ഷം രൂപ വിലയുള്ള മൊബൈൽ […]
Read more

സതീഷ് തോന്നയ്ക്കല്‍ ടിവികെയില്‍ ചേര്‍ന്നു

ആലപ്പുഴ: NCP S മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി യും ഇടതുപക്ഷ സഹയാത്രികനുമായ സതീഷ് തോന്നയ്ക്കല്‍ TVK യിലേക്ക്. TVK പ്രസിഡന്റ് ശ്രീ വിജയുമായി ചെന്നൈ കൂടിക്കാഴ്ച നടത്തി. തമിഴ്‌നാടിന്റെ അടുത്ത സംസ്ഥാനമായ കേരളത്തിലും പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും കമ്മറ്റികള്‍ രൂപീകരിക്കുവാനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാനുമാണ് തീരുമാനം തമിഴ്‌നാട്ടിലെ എന്നപോലെ കേരളത്തിലും വിജയ് ഫാന്‍സ് ശക്തമാണ് , മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീമതി ജയലളിതയുടെ പാര്‍ട്ടിയില്‍ സജീവമായിരുന്ന നിലവിലെ മുഖ്യമന്ത്രി […]
Read more

സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് വോട്ട് മുന്നിൽകണ്ട്: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോ​ഗം കൗൺസിലിൽ അം​ഗീകാരം ലഭിച്ചു. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി- എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ നിർണായകയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായാടി മുതൽ നസ്രാണി വരെ അനിവാര്യമെന്നാണ് പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ […]
Read more

ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു. ജിൻസി–ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി. തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിലെ കുളിമുറിയിലെ ബക്കറ്റിൽ കുട്ടി വീഴുകയായിരുന്നു. കുഞ്ഞ് കുളിമുറിയിലേക്ക് പോയ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് കുട്ടിയെ കാണാനില്ലെന്ന് തോന്നിയതോടെ നടത്തിയ തെരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിൽ വീണുകിടക്കുന്നത് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക […]
Read more

സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥ; ഫേസ്ബൂക്ക് പോസ്റ്റുമായി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഡി സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പി മാനസികാവസ്ഥയാണ്. വി.ഡി.സതീശന്‍ എസ്.എന്‍.ഡി.പി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നുവെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രൂക്ഷ വിമര്‍ശനം. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ തുടച്ചു നീക്കിയ ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണു സതീശന്റെ ശ്രമം. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്നു […]
Read more

കേസിൽ നിർണ്ണായക വഴിത്തിരിവ്; ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ ഇഡി പരിശോധന

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വസതിയിൽ ഇഡി പരിശോധന.പോറ്റിയുടെ തിരുവനന്തപുരത്തെ വസതിയിലാണ് ഇഡി പരിശോധന നടത്തുക .ദേവസ്വം ബോർഡ് ആസ്ഥാനത്തും, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായിരുന്ന എ പത്മകുമാർ, കെ വാസു എന്നിവരുടെ വീട്ടിലും ഇഡി പരിശോ​ധന നടത്തും. പോറ്റിയുടെ വീട് ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇഡി പരിശോധന നടക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഓഫീസിലും ചെന്നൈ സ്മാർട്ട് ക്രിയേഷനിലും പരിശോധന നടക്കും.കേസിൽ നിർണ്ണായകമെന്ന് തോന്നുന്നിടത്തെല്ലാം അന്വേഷണം ഉണ്ടകുമെന്നാണ് ഇഡിയുടെ വെളിപ്പെടുത്തൽ.കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന […]
Read more

തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാനില്ല ; കെ സി വേണുഗോപാല്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്നും കെ സി വേണുഗോപാല്‍ പറയുന്നു. മുഖ്യമന്ത്രിയായി ആരെയും ഉയര്‍ത്തിക്കാട്ടുന്ന രീതി കോണ്‍ഗ്രസിനില്ല, അതിനാല്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കമുള്ള നേതാക്കള്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല, അതേസമയം മുഖ്യമന്ത്രിയുടെ പേരില്‍ ഒരു തര്‍ക്കവും പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി രീതിയനുസരിച്ച് എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം തേടി […]
Read more

Recent News

Advertisement
WhiteswanTV Footer