Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ സംസ്കരിച്ച സംഭവം; സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആലപ്പുഴ: പള്ളിത്തോട് പ്രദേശത്ത് അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവത്തിൽ കൊലപാതകമില്ലെന്ന് പൊലീസ് വ്യക്തമാക്കി. 75 വയസ്സുകാരിയായ രാധയുടെ മരണം സ്വാഭാവികമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന സംശയത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്ന മകൻ ഗിരീഷിനെ പൊലീസ് വിട്ടയക്കും. രാധയുടെ ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുരൂഹതയെ തുടർന്ന് ഇന്നലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാധ മരിച്ചതെന്നും, മറ്റാരെയും അറിയിക്കാതെ […]
Read more

അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചുമൂടി; മദ്യലഹരിയിൽ മകൻ

ആലപ്പുഴ: തുറവൂരിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ കുഴിച്ചുമൂടി. കൊലപാതകമാണെന്ന സംശയത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെയാണ് കുത്തിയതോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ അമ്മ രാധ (75) മരിച്ചെന്നും ആരെയുമറിയിക്കാതെ വീടിനുമുന്നിൽ കുഴിയെടുത്തു സംസ്കരിച്ചെന്നുമായിരുന്നു ഗിരീഷ് നാട്ടുകാരോടു പറഞ്ഞത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി വഴക്കുകൂടുന്നത് പതിവായിരുന്നു. ഇതിനാൽ രാധ മരിച്ചവിവരം നാട്ടുകാരിൽ ചിലർ പോലീസിലറിയിച്ചു. പോലീസെത്തിയപ്പോൾ ഗിരീഷ് മദ്യലഹരിയിലായിരുന്നു. രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ് പോലീസിനോടുപറഞ്ഞു. […]
Read more

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും. കേരളത്തെ ഒന്നടങ്കം മോശമായി ചിത്രീകരിക്കുന്നതാണ് ചിത്രത്തിന്റെ തലക്കെട്ട് എന്നും ഇതു മാറ്റണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ ഇടയാർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ബലമായി ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ ഉൾക്കൊള്ളിക്കുന്ന ടീസർ ഏറെ വിവാദമായിരുന്നു. എന്നാൽ ടീസറിലുള്ള കാര്യങ്ങളെല്ലാം ചിത്രത്തിലില്ല […]
Read more

സംസ്ഥാനത്ത് മഴ കനക്കുന്നു : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം തന്നെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ​തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി […]
Read more

തൃക്കുന്നപ്പുഴയിൽ ഉത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; തോക്ക് ചൂണ്ടി ഭീഷണി

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത്. തോക്ക് ചൂണ്ടി ഭീഷണിയും പിന്നാലെ കൂട്ടമർദ്ദനവുമുണ്ടായി. തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവാണ് തോക്ക് ചൂണ്ടി രണ്ടാമത്തെ സംഘത്തെ ഭീഷണിപ്പെടുത്തിയത്. ഇതോടെ വിഷ്ണുവിന്റെ തലയിൽ രണ്ടാമത്തെ സംഘം പട്ടിക ഉപയോഗിച്ച് അടിച്ചു. പിന്നാലെ രണ്ട് സംഘങ്ങളും തമ്മിൽ കൂട്ടത്തല്ലുണ്ടാകുകയായിരുന്നു. അതിക്രമങ്ങളിൽ പത്തോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ പൊലിസ് പിടിച്ചെടുത്തു.
Read more

വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്; വയറ്റിൽ കത്രിക കണ്ടെത്തി

ആലപ്പുഴ: 5 വർഷങ്ങൾക്ക് മുൻപ് വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ്ക്ക് വിധേയായ യുവതിയുടെ വയറ്റിൽ നിന്നുമാണ് കത്രിക കണ്ടെത്തിയത്. പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് […]
Read more

പൂച്ചാക്കലിൽ 24കാരൻ 2 കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

ആലപ്പുഴ: പൂച്ചാക്കലിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. അരൂക്കുറ്റി മറ്റത്തിൽ നികർത്തിൽ പാട്ടുപറമ്പ് വീട്ടിൽ വിമൽരാജ് വി ( 24 ) ആണ് പിടിയിലായത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോറ്റിക്സ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രദേശത്ത് യുവാവ് കഞ്ചാവ് വിൽക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രത്യേക പരിശോധനയിൽ ഇയാൾ […]
Read more

നിവേദ്യം വാങ്ങാൻ കടലിൽ ചാടിയ മത്സ്യതൊഴിലാളി മുങ്ങി മരിച്ചു

ആലപ്പുഴ: നിവേദ്യം വാങ്ങാനായി കടലിലേക്ക് ചാടിയ മത്സ്യത്തൊഴിലാളി മരിച്ചു. ആറാട്ടുപുഴ തറയിൽ കടവ് ആൽത്തറവീട്ടിലെ രവിയുടെ മകൻ രജു ആണ് മരിച്ചത്. തറയിൽ കടവ് മഹാദേവക്ഷേത്രത്തിന് ഏകദേശം 500 മീറ്റർ പടിഞ്ഞാറ് തീരക്കടലിലാണ് സംഭവം നടന്നത്. ക്ഷേത്രത്തിലെ ശിവരാത്രി നാളുകളുമായി ബന്ധപ്പെട്ട മീനൂട്ട് ചടങ്ങിന് വേണ്ട നിവേദ്യം ലഭ്യമാക്കാൻ രജു മത്സ്യബന്ധനത്തിന് കൈലാസം വള്ളം വഴി തീരക്കടലിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കരയിലേക്ക് നീന്തുന്നതിനിടെയാണ് അദ്ദേഹം മുങ്ങി പോയത്. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]
Read more

ആലപ്പുഴ എസ്‌ഡി കോളേജിൽ ചോദ്യപേപ്പർ മാറി നൽകിയത്തിൽ എസ്‌എഫ്‌‌ഐ പ്രതിഷേധം

ആലപ്പുഴ: എസ്ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച്ച. സപ്ളിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും മാറി നൽകി. വീഴ്‌ചയുണ്ടായതിന് പിന്നാലെ പരീക്ഷാഫലം കേരള സർവകലാശാല തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ കോളേജിൽ സമരം ആരംഭിച്ചിരിക്കുകയാണ്. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. സപ്ളിമെന്ററി പരീക്ഷയ്ക്കെത്തിയവർക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയ്ക്കെത്തിയവർക്ക് സപ്ളിമെന്ററിയുടെ ചോദ്യപേപ്പറും നൽകുകയായിരുന്നു. ഡിസംബർ അവസാനവും ജനുവരി ആദ്യവുമാണ് പരീക്ഷകൾ നടന്നത്. ഫെബ്രുവരി നാലുമുതൽ ഫലം വന്നുതുടങ്ങി. എന്നാൽ ചോദ്യപേപ്പർ […]
Read more

വസ്തു തർക്കം; ഭാര്യാസഹോദരനെ അരിവാൾകൊണ്ട് വെട്ടിയ പ്രതിക്ക് കഠിനതടവ്

ആലപ്പുഴ: വസ്തുത്തർക്കത്തെ തുടർന്ന് ഭാര്യയുടെ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. എഴുപുന്ന സൗത്ത് കൂവക്കാടുതറ വീട്ടിൽ സോമൻ (42) ആണ് ശിക്ഷിക്കപ്പെട്ടത്. കുത്തിയതോട് പോലീസ് രജിസ്റ്റർചെയ്ത കേസിൽ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻ കോടതി ജഡ്ജി എച്ച്. ഷുഹൈബാണ് ശിക്ഷ വിധിച്ചത്. സോമന്റെ ഭാര്യയുടെ സഹോദരൻ കൂവക്കാടുതറ വീട്ടിൽ ശശിയെ അരിവാൾകൊണ്ട് പിടലിക്കും കവിളിലും വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. 2020 ജൂൺ 27-നു രാത്രി ഒൻപതിനായിരുന്നു സംഭവം. പ്രോസിക്യൂഷനു […]
Read more

Recent News

Advertisement
WhiteswanTV Footer