Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

അരൂർ ദേശീയ പാത അപകടം; കളക്‌ടർ സ്ഥലം സന്ദർശിച്ചു

ആലപ്പുഴ : അരൂർ ദേശീയ പാത അപകടം നടന്ന സ്ഥലം ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇന്ന് പുലർച്ചെ ആരൂർ–തുറവൂർ ഉയർന്ന പാത നിർമാണ പ്രദേശത്ത് നടന്നത് എന്നും ഗർഡർ തകർന്നു വീണുണ്ടായ ഈ അപകടത്തിന്റെ വിവരം ലഭിച്ച ഉടൻ സംഭവസ്ഥലം സന്ദർശിച്ചിരുന്നു എന്നും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട രാജേഷിൻറെ കുടുംബത്തിൻറെ ദുഖഃത്തിൽ പങ്കുചേരുന്നു എന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ അപകടത്തിൻറെ കാരണം വിശദമായി പരിശോധിക്കാനും ഭാവിയിൽ ഇത്തരം […]
Read more

അരൂർ ഉയരപ്പാത അപകടം; നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഉറപ്പ് നൽകും വരെ മൃതദേഹം ഏറ്റെടുക്കില്ലന്ന് കുടുംബം

ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണുണ്ടായ അപകടത്തിൽ മരിച്ച പിക് അപ് വാനിന്റെ ഡ്രൈവർ രാജേഷിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം വ്യക്തമാക്കി. ഇതിൽ ഒരു തീരുമാനം ആവണ‍മെന്നും നാളെ മറ്റൊരാൾക്ക് ഈ ഗതി ഉണ്ടാവരുതെന്നും പ്രതികരണം. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഉറപ്പ് തരണം. രാജേഷിനു ഭാര്യയും രണ്ടു കുട്ടികളും വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഇളയ കുട്ടി ജന്മനാ ഡയബറ്റിക് ആണ്. ചികിത്സക്ക് തന്നെ വലിയ തുക വേണമെന്നും കുടുംബത്തിന്റെ ഏക ആശ്രയം രാജേഷ് […]
Read more

ജവഹർ ബാലഭവൻ 50 ന്റെ നിറവിൽ

ആലപ്പുഴ : ജവഹർ ബാലഭവൻ ആലപ്പുഴ സുവർണ്ണ ജൂബിലി നിറവിൽ. നവംബർ 13 ന് ആഘോഷ പരിപാടികൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 15,16,17 തിയതികളിലായി കുട്ടികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കും സിനിമാ താരങ്ങളായ സാജിത് യഹിയാ, കുക്കു പരമേശ്വരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 13 ന് വിദ്യാത്ഥികൾക്കായി ദേശഭക്തി ഗാനാലാപന മത്സരങ്ങളും മറ്റു കലാപരിപാടികളും സംഘടിപ്പിക്കുമെന്നു സംഘടക സമിതി അറിയിച്ചു ഒരു വർഷം നീണ്ട പരിപാടികളാണ് ആഘോഷ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് […]
Read more

അപകട കാരണം പ്രാഥമിക നിഗമനത്തിൽ ഹൈഡ്രോളിക് ജാക്ക് തകരാർ; ജില്ലാ കളക്ടർ

ആലപ്പുഴ: അരൂർ -തൂറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം പ്രാഥമിക നിഗമനത്തിൽ ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്. ഗർഡർ തൂണുകൾക്ക് മുകളിൽ കയറ്റിയപ്പോൾ ജാക്കി പ്രവർത്തിച്ചില്ല. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതിൽ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു ​ഗർഡറുകൾ തകർന്നുവീണത്. പിക്കപ് വാനിന് മുകളിലേക്കായിരുന്നു ​ഗർഡറുകൾ തകർന്ന് വീണത്. അപകടത്തിൽ ആലപ്പുഴ സ്വദേശി രാജേഷ് മരിച്ചിരുന്നു. അപകടം നടന്ന് […]
Read more

അരൂർ ​ഗർഡർ അപകടം; ദേശീയ പാതയിൽ ​ഗതാ​ഗത നിയന്ത്രണം

ആലപ്പുഴ: അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ ഗതാഗത നിയന്ത്രണം. ​ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക്‌ വാഹനങ്ങൾ കടത്തി വിടുന്നില്ല. വാഹനങ്ങൾ വഴി തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവർ അരൂക്കുറ്റി വഴി തിരിഞ്ഞുപോകണം. ഇന്ന് പുലർച്ചെയോടെയായിരുന്നു അരൂർ തുറവൂർ ഉയരപ്പാത മേഖലയിൽ പിക്കപ് വാനിന് മുകലിലേക്ക് ​ഗർഡർ വീണ് അപകടം ഉണ്ടായത്. സംഭവത്തിൽ വാൻ ഡ്രൈവർ […]
Read more

പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് അപകടം; ഒരാൾ മരിച്ചു

ആലപ്പുഴ: അരൂർ–തുറവൂർ ദേശീയപാത ഉയരപ്പാത നിർമ്മാണപ്രദേശത്ത് പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഒരാൾ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. രണ്ട് ഗർഡറുകളാണ് താഴേക്ക് പതിച്ചത്. ഒന്ന് പിക്കപ് വാനിന് പൂർണമായും മറ്റൊന്ന് ഭാഗികമായും മേൽവശത്ത് പതിച്ച നിലയിലായിരുന്നു. ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തിക്കിടയിലാണ് സംഭവം നടന്നത്. തമിഴ്നാട്ടിൽ നിന്ന് മുട്ട കയറ്റി എറണാകുളത്ത് ഇറക്കിയ ശേഷം ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്ന പിക്കപ് വാനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് കരാർ കമ്പനിയുടെ അനാസ്ഥയാണ് കാരണമെന്ന് വാഹനയുടമ ആരോപിച്ചു. […]
Read more

സീറ്റ് തർക്കം; കുട്ടനാട്ടിൽ തമ്മിൽ തർക്കിച്ച് സിപിഐ യും സിപിഎമ്മും

കുട്ടനാട്: കുട്ടനാട്ടിൽ തദ്ദേശതിരഞ്ഞെടുപ്പ് സീറ്റുവിഭജനത്തെ ചൊല്ലി തർക്കം മുറുകി സിപിഐയും സിപിഎം ഉം . പരസ്പരം പോരടിക്കുന്ന സമീപനമാണ് ഇടതുമുന്നണി കുട്ടനാട്ടിൽ. രാമങ്കരി ആണ് ശ്രദ്ധാകേന്ദ്രം. ഇവിടെ സിപിഎമ്മും സിപിഐയും തമ്മിൽ മത്സരിക്കുമെന്ന് ഉറപ്പായി. പഞ്ചായത്ത് ഭരണംപിടിക്കുക എന്ന ലക്ഷ്യത്തോടെ എട്ടു സീറ്റിലാണ് സിപിഐ മത്സരിക്കുക. ഒരുതരത്തിലും ഒന്നിച്ചുപോകാനാവില്ലെന്ന് ഇരുപാർട്ടികളും തറപ്പിച്ചു പറയുന്നു. സിപിഐ വിരോധം കാരണം സിപിഎം കോൺഗ്രസിന് കൈകൊടുത്ത സ്ഥലമാണ് രാമങ്കരി. വിഭാഗീയത മൂത്ത് സിപിഎമ്മിന്റെ ടിക്കറ്റിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ രാജേന്ദ്രകുമാറിനെ താഴെയിറക്കാൻ […]
Read more

മണ്ണാറശാല ആയില്യം; ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

ആലപ്പുഴ: മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ ഇന്ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ചിട്ടുണ്ട്. അതേസമയം പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള ആയില്യം പൂജയും എഴുന്നള്ളത്തും ഇന്ന് നടക്കും. വാസുകി ഭാവത്തിലുള്ള തിരുവാഭരണമാണ് ആയില്യം നാളിൽ ചാർത്തുന്നത്. രാവിലെ 9 മുതൽ ഇല്ലത്ത് നിലവറയ്ക്കു സമീപം വലിയമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങൾക്കു ദർശനം നൽകും. ഉച്ചപ്പൂജയ്ക്കു ശേഷം കുടുംബ കാരണവരുടെ നേതൃത്വത്തിൽ നിലവറയോടു ചേർന്നുള്ള തളത്തിൽ […]
Read more

ടൂറിസ്റ്റുകൾക്ക് ലഹരി വില്പന നടത്തുന്ന രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നവർ സൗത്ത് പൊലീസിന്റെ പിടിയിൽ. പ്രധാന വിനോദസഞ്ചാര മേഖലകളായ ആലപ്പുഴ ബീച്ച്, പുന്നമട ഫിനിഷിംഗ് പോയിന്റ് എന്നീ ഭാഗങ്ങളിൽ കഞ്ചാവ് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തിവന്നിരുന്ന സിവിൽ സ്റ്റേഷൻ വാർഡിൽ, കാദർ പറമ്പിൽ ഫിറോസ് (38), ആറാട്ടുവഴി കനാൽ വാർഡ് പുതുവൽ പുരയിടത്തിൽ സിദ്ദിഖ് (32), പുന്നപ്ര തെക്ക് പഞ്ചായത്ത് 12ാം വാർഡിൽ ആലുംമൂട് അനീഷ് (35), വട്ടയാൽ വാർഡിൽ അഷ്‌കർ കോട്ടേജിൽ മുഹമ്മദ് അഷ്‌കർ (38), ആലിശ്ശേരി വാർഡിൽ പുത്തൻപുരയിൽ […]
Read more

ആലപ്പുഴ നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട; വിദേശികൾക്ക് മയക്ക് മരുന്ന് വിൽക്കുന്ന സംഘം പിടിയിൽ

ആലപ്പുഴ : ആലപ്പുഴ നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. നഗരത്തിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകൾക്കടക്കം കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തെയാണ്ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന വിനോദസഞ്ചാര മേഖലകളായ ആലപ്പുഴ ബീച്ച്, പുന്നമട ഫിനിഷിംഗ് പോയിൻ്റ് എന്നീ ഭാഗങ്ങളിൽ  കഞ്ചാവ് ചെറിയ പാക്കറ്റുകൾ ആക്കി  വിൽപ്പന നടത്തി വരികയായിരുന്ന കാദർ പറമ്പിൽ ഫിറോസ് (38), പുതുവൽ പുരയിടം സിദ്ദിഖ് (32),  പന്ത്രണ്ടാം വാർഡിൽ ആലുംമൂട് അനീഷ്, അഷ്കർ കോട്ടേജിൽ  മുഹമ്മദ് അഷ്കർ (38), പുത്തൻപുരയിൽ  […]
Read more

Recent News

Advertisement
WhiteswanTV Footer