Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Alappuzha

ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ധൻബാദ് എക്സ്പ്രസിന്റെ എസ് 5 കോച്ചിന് താഴെ മനുഷ്യന്റെ കൈ കണ്ടെത്തിയ സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു. കോച്ച് ശുചീകരണത്തിന് വിധേയമായിരുന്ന സമയത്ത്, അർധരാത്രിയോടെ തൊഴിലാളികൾ കൈ കണ്ടു. ട്രെയിൻ തട്ടി മരിച്ച വ്യക്തിയുടെ കൈ ആണെന്നാണ് സംശയം. വെള്ളിയാഴ്ച വൈകുന്നേരം ആലപ്പുഴയിൽ ട്രെയിൻ സർവീസ് അവസാനിച്ചതായിരുന്നു. എസ് 5 കോച്ച് പരിശോധിച്ച ശേഷം, ബാക്കിയുള്ള കോച്ചുകളുമായി ട്രെയിൻ സർവീസ് ആരംഭിച്ചു. സംഭവം സംബന്ധിച്ച് ആർപിഎഫ് കേസെടുത്തു.
Read more

സിപിഎമ്മിനെ മുൾമുനയിൽ നിർത്തി ജി സുധാകരൻ; നാളത്തെ പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണം

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ നീക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തുന്നതായാണ് വിവരം. സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്. അതേസമയം, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസിൽ ജി സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് ജി സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്.
Read more

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച പുന്നമടക്കായലിൽ നടത്താൻ തീരുമാനമായി. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ഓണാഘോഷ സമയത്ത് ജലമേള നടത്തുന്നത് പ്രവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള കാണികൾക്ക് കൂടുതൽ സൗകര്യമാകുമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഈ വർഷം വള്ളംകളി ഓണാഘോഷ കാലഘട്ടത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. […]
Read more

വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ എസ്തേറി(15)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്കുപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതേണ്ടതായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

ഉദ്ഘാടനത്തിന് മുമ്പേ പെരുമ്പളം പാലം കടന്ന ആദ്യ വി.ഐ.പി ‘കുഞ്ഞ് നിഹാൻ’; കാറിൽ അമ്മവീട്ടിലേക്കുള്ള യാത്ര

ആലപ്പുഴ: നിറവയറുമായി ഫെബ്രുവരി 17-ന് ജങ്കാറിലേറിയാണ് പെരുമ്പളം സ്വദേശിനി ഹിമാഹർഷൻ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയത്. 19-ന് തന്റെ രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകി ഈ അമ്മ. ചികിത്സകഴിഞ്ഞ് മടങ്ങിയത് 26-നായിരുന്നു. അന്ന് പെരുമ്പളം പാലത്തിന്റെ നിർമാണ കരാർകമ്പനിയുടെ പ്രത്യേക അനുമതിയയോടെ ഏഴുദിവസം പ്രായമുള്ള ’നിഹാൻ’ അമ്മവീടണയാൻ പെരുമ്പളംപാലം കടന്നു. പാലം ഉദ്ഘാടന തീയതിപോലും അന്ന് തീരുമാനമായിട്ടില്ല. അങ്ങനെ ഉദ്ഘാടനത്തിനുമുൻപേ പെരുമ്പളംപാലം കാറിലേറി കടന്ന ആദ്യ വി.ഐ.പി. യാത്രക്കാരനായി ആ കുഞ്ഞ് മാറി. 12,000 ജനങ്ങൾ പാർക്കുന്ന പെരുമ്പളത്തേക്കുള്ള […]
Read more

63 വർഷത്തെ സിപിഎം അംഗത്വത്തിന് വിട; മെമ്പർഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

ആലപ്പുഴ: പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ രംഗത്ത്. സിപിഎം മെമ്പർഷിപ്പ് പുതുക്കില്ല. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു.എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കും:നിയമ സഭ […]
Read more

കാർ ലോറിയിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: പതിനൊന്നാം മൈലിനു സമീപം പള്ളിക്കവലയിൽ കാർ ലോറിയിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. തണ്ണീർമുക്കം പഞ്ചായത്ത് പതിനാറാം വാർഡ് മുട്ടത്തി പറമ്പ് വീഴാശ്ശേരികരി വീട്ടിൽ വേണുഗോപാലിന്റെ മകൻ നന്ദഗോപാൽ (22), വയലാർ പഞ്ചായത്ത് ആറാം വാർഡ് മംഗളം പറമ്പ് വീട്ടിൽ കലേഷ് കുമാറിന്റെ മകൻ ആരവ് കൃഷ്ണ (24) എന്നിവരാണ് മരിച്ചത്. ക്ഷേത്രങ്ങളിൽ പൂ അലങ്കരിക്കുന്ന ജോലിയായിരുന്നു ഇരുവർക്കും. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ.
Read more

മക്കൾക്കു വിഷം നൽകിയശേഷം അച്ഛൻ ജീവനൊടുക്കി

ആലപ്പുഴ: സ്കൂളിൽനിന്നു കാറിൽ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെ രണ്ടു പെൺമക്കൾക്ക് വിഷംചേർത്ത ജ്യൂസ് നൽകിയശേഷം അച്ഛൻ ജീവനൊടുക്കി. ആശുപത്രിയിൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച രാത്രി മൂത്തമകളും മരണപെട്ടു. മാന്നാർ തെള്ളിക്കിഴക്കേതിൽ ശിവശൈലത്തിൽ മനോജ് (44), മൂത്തമകൾ ശിവനന്ദന (12 ) എന്നിവരാണ് മരിച്ചത്. ഇളയമകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ് ശിവനന്ദന. ശിവഗംഗ രണ്ടാംക്ലാസിലാണ്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ നിർത്തി വിഷംകലർത്തിയ ജ്യൂസ് കുട്ടികൾക്കു നൽകുകയായിരുന്നുവെന്നാണ് പ്രാഥമിക […]
Read more

കായംകുളത്ത് പ്രതിഭ തന്നെ ഇറങ്ങിയേക്കും; ജില്ലാ സെക്രട്ടറി നാസർ മത്സരിച്ചേക്കില്ല

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ സ്ഥാനാർഥി നിർണ്ണയത്തിൽ പുതിയ വഴിത്തിരിവ്. സിറ്റിംഗ് എംഎൽഎമാരെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക സമവാക്യങ്ങളെ ബാധിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ടുവച്ച നിർദ്ദേശം അനുസരിച്ച് നിലവിലെ എംഎൽഎമാർ തന്നെ ജനവിധി തേടണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലാതലത്തിൽ ആലോചിച്ചിരുന്ന ചില മാറ്റങ്ങൾ പ്രതിസന്ധിയിലായി. പ്രത്യേകിച്ച് കായംകുളം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ യു. പ്രതിഭയ്ക്ക് പകരം ജില്ലാ സെക്രട്ടറി ആർ. നാസറിനെ പരിഗണിച്ചിരുന്ന പദ്ധതി […]
Read more

ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു; നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ ഹൃദയാഘാതം അനുഭവപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട ബസ് മാവേലിക്കരയിലെ കടയിലേക്ക് ഇടിച്ചു കയറി. മാവേലിക്കര നടക്കാവിൽ രാവിലെയാണ് സംഭവം നടന്നത്. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് യാത്രക്കിടെ ഡ്രൈവർ പ്രദീപ് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമായി. ഉടൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer