Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Idukki

അടിമാലി മണ്ണിടിച്ചിൽ ദുരന്തം; പുനരധിവാസ ഉറപ്പോടെ പ്രതിഷേധം അവസാനിച്ചു

ഇടുക്കി: പുനരധിവാസ പദ്ധതിയിലെ വൈകിപ്പും അനിശ്ചിതത്വവും ചൂണ്ടിക്കാട്ടി അടിമാലിയിലെ മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. ജില്ല കളക്ടർ ദിനേശൻ ചെറുവാട്ട് നേരിട്ടെത്തി നൽകിയ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം പിന്‍വലിച്ചത്. മണ്ണിടിച്ചിലിൽ വീടുകൾ നഷ്ടപ്പെട്ട 30 കുടുംബങ്ങൾക്ക് ഭൂമിയും സ്ഥിരപുനരധിവാസ സൗകര്യവും ഒരുക്കുമെന്ന് കളക്ടർ ഉറപ്പുനൽകി. വീടുകൾ കിട്ടും വരെ അടിമാലി മാ‍ർ ബസേലിയോസ് കോളേജ് കെട്ടിടത്തിലാവും പുനരധിവാസം. റോഡിലേക്ക് ഇടിഞ്ഞുവീണ മൺകൂന നാളെ മുതൽ നീക്കം ചെയ്യുമെന്ന് തീരുമാനമായി. പ്രതിഷേധത്തിന് മുമ്പായി മന്ത്രി റോഷി അഗസ്റ്റിന്റെ […]
Read more

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ; കൃഷി നശിപ്പിച്ചു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങി പടയപ്പ. കുണ്ടള എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു എന്നാണ് പരിസരവാസികൾ പറയുന്നത്. പടയപ്പ ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. ഇത് തോട്ടം തൊഴിലാളികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ലയങ്ങളുമായി ചേർന്ന് കൃഷി ചെയ്തിരുന്ന വിളകളാണ് പടയപ്പ നശിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തത്. വനം വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നും, ആർ ആർ ടി സംഘമെത്തി കാട്ടാനയെ പ്രദേശത്ത് നിന്ന് തുരത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, തൃശൂർ അതിരപ്പള്ളിയിലും […]
Read more

അറ്റകുറ്റപ്പണി: നവംബർ 11 മുതൽ ഡിസംബർ 11 വരെ മൂലമറ്റം പവർഹൗസ് അടച്ചിടും

ഇടുക്കി: അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇടുക്കി മൂലമറ്റം പവർഹൗസ് ഒരുമാസത്തേക്ക് അടച്ചിടും. നവംബർ 11മുതൽ ഡിസംബർ 10 വരെയാണ് മൂലമറ്റത്ത് നിന്നുളള വൈദ്യുതോത്പാദനം പൂർണമായി നിർത്തുന്നത്. ഇതോടെ, സംസ്ഥാനത്ത് പീക്ക് സമയത്ത് 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. വൈദ്യുതിനിലയത്തിലെ ബട്ടർഫ്‌ളൈ വാൾവിനുളള ചോർച്ച പരിഹരിക്കുക, പ്രധാന രണ്ട് ഇൻലറ്റ് വാൾവുകളുടെ അറ്റകുറ്റപ്പണി എൻ്നിവയ്ക്കാണ് നിലയം അടച്ചിടുന്നത്. എന്നാൽ സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നാണ് കെഎസ്ഇബി വിശദീകരണം. ജൂലൈയിൽ അധികമായി ഉല്പാദിപ്പിച്ച വൈദ്യുതി പഞ്ചാബ്, മധ്യ പ്രദേശ്, ഡൽഹി എന്നീ […]
Read more

അടിമാലിയിലെ ബിജുവിന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഇടുക്കി: അടിമാലിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടികളെന്നാണ് പൊലീസ് പറയുന്നത്. മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ നിലയിലാണ് ബിജുവിനെ കണ്ടെത്തിയത്. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബിജുവിനെ പുറത്തെത്തിക്കാന്‍ സാധിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജുവിന്റെ ഭാര്യ സന്ധ്യ പരിക്കുകളേടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂമ്പന്‍പാറ ലക്ഷം വീട് ഉന്നതിയെ, ഏതാണ്ട് പൂര്‍ണമായി തുടച്ചുനീക്കിയ മണ്ണിടിച്ചില്‍. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. […]
Read more

അടിമാലി മണ്ണിടിച്ചിൽ; കാരണം കണ്ടെത്താനുള്ള പരിശോധനകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഇടുക്കി അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾക്ക് ഇന്ന് തുടക്കം. ജിയോളജി, പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥരടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തും. 2 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് തയാറാക്കും. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ ഉടൻ താൽക്കാലികമായി പുനരധിവസിപ്പിക്കും. കൂമ്പൻപാറയിൽ കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിന് കാരണം കണ്ടെത്താനുള്ള പരിശോധനകൾ ഇന്ന് തുടങ്ങും. ജിയോളജി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, റവന്യു തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുക. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ മണ്ണടിപ്പാണ് അപകടത്തിന് […]
Read more

വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും: സുരേഷ് ഗോപി

ഇടുക്കി: വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചു. വട്ടവടയിലെ കലുങ്ക് സംവാദത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇത് പ്രഖ്യാപിച്ചത്. പ്രസംഗത്തിൽ പി എം എ വൈ പദ്ധതിക്ക് പകരം ലൈഫ് മിഷനിൽ വീട് നൽകുമെന്ന് പറഞ്ഞെങ്കിലും, സർക്കാർ വാക്കു പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി. “വോട്ട് വാങ്ങി ജയിച്ച് ജനങ്ങളെ വഞ്ചിക്കുന്നവർക്ക് മാതൃകയായിരിക്കും ഇത്, ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെക്കുറിച്ചും കേന്ദ്രമന്ത്രി […]
Read more

അതിതീവ്ര മഴ; നാളെ ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

ഇടുക്കി: അതിതീവ്ര മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാലും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാലും നാളെ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖാപിച്ച് കളക്ടർ. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
Read more

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: മാങ്കൂളം വിരിപാറയിൽ മിനി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് .തമിഴ്നാട് തിരുപ്പൂരിൽ നിന്നുള്ള വിനോദസഞ്ചാരികളുമായെത്തിയ ബസാണ് അപകടത്തിൽ പെട്ടത്. ബസിലുണ്ടായിരുന്നത് 26 മുതിർന്നവരും 8 കുട്ടികളുമാണ് . ഇറക്കം ഇറങ്ങിവരുമ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടമായതായാണ് പ്രാഥമിക നിഗമനം. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കേറ്റ 8 പേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

ഇടുക്കിയിൽ ശക്തമായ മഴ; മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് വയോധികന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി കുമളിയിൽ രാത്രിയിൽ പെയ്തത് കനത്ത മഴ. റോഡിലേക്ക് വീണ മൺകൂനയിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു. വെള്ളാരംകുന്ന് പറപ്പള്ളിൽ വീട്ടിൽ പി.എം.തോമസ് (തങ്കച്ചൻ–66) ആണ് മരിച്ചത്. മത്തൻകട ഭാഗത്ത് രാത്രിയിലായിരുന്നു അപകടം നടന്നത്. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. കനത്ത മഴയിൽ, റോഡിൽ മണ്ണും കല്ലും കിടക്കുന്നതു കാണാതെ സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. കുമളിയിലും പരിസരപ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. മൂന്നാർ–കുമളി റോഡിൽ പുറ്റടിക്കു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെടുങ്കണ്ടം താന്നിമൂട്, കല്ലാർ, […]
Read more

മുല്ലപ്പെരിയാർ ഡാം തുറന്നു; ഷട്ടർ ഉയർത്തിയത് 70 സെന്റിമീറ്റർ

ഇടുക്കി: വൃഷ്ടി പ്രദേശത്തെ ജലനിരപ്പിന്റെ റൂൾ കർവ് പിന്നിട്ടതിന് പിന്നാലെ മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. 70 സെന്റിമീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്. 1040 ഘനയടി വെള്ളം ഡാമിൽ നിന്ന് ഒഴുക്കി വിടും. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നത്. വൃഷ്ടി പ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിരുന്നു. പെരിയാർ തീരത്ത് ജലനിരപ്പ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നിരുന്നാലും നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത […]
Read more
Advertisement
WhiteswanTV Footer