Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകും: സുരേഷ് ഗോപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: വട്ടവടയിലെ 18 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചു. വട്ടവടയിലെ കലുങ്ക് സംവാദത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഇത് പ്രഖ്യാപിച്ചത്.

പ്രസംഗത്തിൽ പി എം എ വൈ പദ്ധതിക്ക് പകരം ലൈഫ് മിഷനിൽ വീട് നൽകുമെന്ന് പറഞ്ഞെങ്കിലും, സർക്കാർ വാക്കു പാലിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തി. “വോട്ട് വാങ്ങി ജയിച്ച് ജനങ്ങളെ വഞ്ചിക്കുന്നവർക്ക് മാതൃകയായിരിക്കും ഇത്, ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണം” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെക്കുറിച്ചും കേന്ദ്രമന്ത്രി പരിഹസിച്ചു. “നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ” എന്നായിരുന്നു പരാമർശം. വട്ടവടയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വേണമെന്നും നാട്ടുകാരുടെ ആവശ്യത്തിനും അദ്ദേഹം മറുപടി നൽകി.

തനിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നയാളാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി. അവരിൽനിന്ന് ഇതൊന്നും പ്രതീക്ഷിക്കേണ്ടന്നും. അവരൊക്കെ മാറട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Advertisement
WhiteswanTV Footer