Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി

കണ്ണൂർ: തലശ്ശേരിയിൽ പണിതീരാത്ത കെട്ടിടത്തിൽ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മകൾ നൽകിയ പരാതിയിൽ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
Read more

മാക്കൂട്ടം ചുരം റോഡിൽ പുലി; വാഹനത്തിന് കുറുകെ ചാടി ഓടുന്ന ദൃശ്യം മൊബൈലിൽ

കണ്ണൂർ: കൂട്ടുപുഴ – വീരാജ്പേട്ട ചുരം റോഡിലെ മാക്കൂട്ടം വനപാതയിൽ വാഹനത്തിനു കുറുകെ ചാടി ഓടുന്ന പുലിയുടെ ദൃശ്യം മൊബൈൽ ക്യാമറയിൽ പതിഞ്ഞു. ഈ മേഖലയിൽ പുലിയെ കാണുന്നത് അപൂർവ്വമായതിനാൽ വനപാലകർക്കും പൊതുജനങ്ങൾക്കും ഇത് വലിയ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ 10 മണിയോടെ ഇരിട്ടിയിൽ നിന്ന് വീരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന വിളക്കോട് ചാക്കാട് സ്വദേശികളായ കെഎസ്ഇബി ജീവനക്കാരൻ അനീഷും സുഹൃത്ത് ജ്യോതിഷും സഞ്ചരിച്ച കാറിന് മുന്നിലൂടെയാണ് പുലി ഓടി മറഞ്ഞത്. സംഭവസമയത്ത്, യാത്രക്കാർ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നിന്ന് […]
Read more

കുന്നോത്ത് പറമ്പിൽ എൽഡിഎഫിന് തലവേദനയായി സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം വിമതനായി മത്സര രംഗത്ത്

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ ഔദ്യോഗിക ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ സി.പി.എം മുൻ നേതാവ് വിമതനായി മത്സരിക്കുന്നത് മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ വാർഡിൽ സി.പി.എമ്മിന് ശക്തമായ സ്വാധീനമുണ്ടായിട്ടും സീറ്റ് ഘടകകക്ഷിയായ രാഷ്ട്രീയ ജനതാദളിന് (ആർ.ജെ.ഡി) നൽകിയതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. വിമത നീക്കം മുന്നണിയിൽ:രണ്ട് തവണ പഞ്ചായത്ത് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ചിട്ടുള്ള സി.പി.എം പുത്തൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം കെ. രാജുവാണ് വിമതനായി രംഗത്തെത്തിയിരിക്കുന്നത്. ഇവിടെ ആർ.ജെ.ഡിയേക്കാൾ ഇരട്ടിയിലധികം […]
Read more

കണ്ണൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; വിമത സ്ഥാനാർത്ഥിയെ പുറത്താക്കി

കണ്ണൂർ: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥിയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. കണ്ണൂർ കോർപ്പറേഷൻ പയ്യാമ്പലം ഡിവിഷനിലാണ് സംഭവം. യു.ഡി.എഫ്. മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന അഡ്വ. പി. ഇന്ദിരയ്‌ക്കെതിരെ മത്സരിക്കുന്ന കെ.എൻ. ബിന്ദുവിനെയാണ് ഡി.സി.സി. പുറത്താക്കിയത്. ബിന്ദുവിന് പിന്തുണ നൽകിയ ബൂത്ത് പ്രസിഡന്റ് എം.പി. രഘൂത്തമനെയും സസ്‌പെൻഡ് ചെയ്തതായി ഡി.സി.സി. അധ്യക്ഷൻ മാർട്ടിൻ ജോർജ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ശക്തമായ പോരാട്ടം കോൺഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നാണ് പയ്യാമ്പലം ഡിവിഷൻ. നിലവിലെ ഡെപ്യൂട്ടി മേയർ കൂടിയായ […]
Read more

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന്

കണ്ണൂർ: ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് ചൊവ്വാഴ്‌ച രാവിലെ 9.47 നും 10.10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റം. പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തംബ്രാക്കൾ കൊടിയേറ്റുന്നതോട് കൂടി ഉത്സവത്തിന് ആരംഭം കുറിക്കും. ഉച്ചക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയ്യാറാക്കിയ നിവേദ്യ സാധനങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കുന്നു. തുടർന്ന് 3 മണി മുതൽ മലയിറക്കൽ കർമ്മവും, 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ പൂർവ്വിക ആയോധന കലാ […]
Read more

വോട്ടർ പട്ടിക പുതുക്കൽ; കല്ലിക്കണ്ടി എൻ.എ.എം. കോളേജ് വിദ്യാർത്ഥികൾക്ക് സബ് കളക്ടറുടെ അഭിനന്ദനം

കണ്ണൂർ: വോട്ടർ പട്ടിക പുതുക്കൽ തീവ്രയജ്ഞ പരിപാടിയുടെ പൂർത്തീകരണത്തിൽ മികച്ച പങ്കാളിത്തം വഹിച്ച കല്ലിക്കണ്ടി എൻ.എ.എം. കോളേജ് വിദ്യാർത്ഥികളെ തലശ്ശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി കോളജിലെത്തി അഭിനന്ദിച്ചു. ബി.എൽ.ഒ.മാരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് സബ് കളക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് കോളജ് പ്രിൻസിപ്പൽ ഡോ. എ.പി. ഷമീറിന്റെ പ്രത്യേക താൽപ്പര്യത്തിൽ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ മുപ്പതോളം ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ.മാർ) പങ്കെടുത്തു.കോളജിലെ എൻ.സി.സി. കാഡറ്റുകൾ ഉൾപ്പെടെ 120 വിദ്യാർത്ഥികൾ വോട്ടർ പട്ടികയിലെ വിവരങ്ങൾ […]
Read more

വൃത്തിയുള്ള വീടും നാടും പ്രകൃതി സംരക്ഷണവും ഉറപ്പുനൽകാൻ സ്ഥാനാർഥികൾ പ്രതിജ്ഞാബദ്ധരാകണം: സപര്യ കേരളം

കണ്ണൂർ: നമ്മുടെ വീടും നാടും വൃത്തിയായി സൂക്ഷിക്കുകയെന്ന കടമ നിറവേറ്റാൻ ഓരോ സ്ഥാനാർഥിയും പ്രതിജ്ഞാബദ്ധരാകണമെന്ന് സപര്യ സംസ്ഥാന സമിതി തദ്ദേശ സ്വയംഭരണ സ്ഥാനാർഥികളോട് അഭ്യർഥിച്ചു. കേവലം പരിസ്ഥിതി സംരക്ഷണം എന്നതിലപ്പുറം പ്രകൃതി സംരക്ഷണം തന്റെ ദൗത്യമാണെന്ന തിരിച്ചറിവ് ജയിക്കുന്ന ജനപ്രതിനിധിയിൽ ഉണ്ടായാലേ പ്രകൃതി സംരക്ഷണം സാധ്യമാവൂയെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് സപര്യ മുഖ്യ ഉപദേഷ്ടാവ് സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു. വികസനം എന്നാൽ കുറേ കെട്ടിടം പണിയുകയല്ല മറിച്ച് നിലവിലുള്ള നിർമ്മിതികളെ സംരക്ഷിച്ചു പരിപാലിക്കുകയെന്ന കാഴ്ചപ്പാടാണ്. സപര്യ പ്രമേയ […]
Read more

പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി നൽകി യുഡിഎഫ്; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂർ: കണ്ണൂരിൽ യുഡിഎഫ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. കണ്ണൂർ കോർപറേഷനിലെ കാപ്പാട്, തിലാനൂർ ഡിവിഷനുകളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. രാത്രിയിൽ അജ്ഞാതർ ബോർഡുകൾ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബോർഡുകൾ നശിപ്പിച്ചതിനെ തുടർന്ന് യുഡിഎഫ് ചക്കരക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയവരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും

കണ്ണൂർ: കണ്ണൂർ പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. സിപിഎം പ്രവർത്തകരായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. വി കെ നിഷാദ് പയ്യന്നൂർ നഗരസഭയില്‍ 46 ആം വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണ്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. എല്‍ഡിഎഫ് സ്ഥാനാർത്ഥിയും കുറ്റക്കാരന്‍ പൊലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് കോടതി […]
Read more

എംഡിഎംഎ സഹിതം രണ്ടുപേർ തലശ്ശേരി പോലീസിന്റെ പിടിയിൽ

കണ്ണൂർ: തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായി കണ്ട രണ്ടുപേരെ പരിശോധിച്ചപ്പോൾ മാരക ലഹരി വസ്തുവായ എംഡിഎംഎ കണ്ടെത്തി. പാനൂർ ആണ്ടിപ്പീടിക സ്വദേശിയായ മുഹമ്മദ് റഫ്നാസ് വി.പി (28), തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിയായ നാഫിഹ് നാസർ കെ.പി (28) എന്നിവരാണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 0.79 ഗ്രാം എംഡിഎംഎ കണ്ടെത്തുകയുണ്ടായി. സ്വന്തം ഉപയോഗത്തിനാണ് ഇത് സൂക്ഷിച്ചതെന്ന് പ്രതികൾ പോലീസിനോട് വ്യക്തമാക്കി. തലശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു പ്രകാശ് ടി വിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer