Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

മട്ടന്നൂരിൽ റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ റോഡരികിനോട് ചേർന്നു കിടന്നുറങ്ങിയിരുന്നയാള്‍ക്ക് ടൂറിസ്റ്റ് ബസ് കയറിയിറങ്ങി ദാരുണാന്ത്യം . ഇതര സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് റോഡില്‍ നിന്നും പാർക്കിങ് ചെയ്യുന്നതിനായി നിർത്തിയിടുന്നതിനിടെയാണ് അപകടം. പാർക്കിങ് കോംപൗണ്ടിൻ്റെ ഗേറ്റിനോട് ചേർന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദ്ദേഹം കണ്ടവർ മട്ടന്നൂർ പൊലിസില്‍ വിവരം അറിയിച്ചതിനാല്‍ എസ്.ഐ പി.ലിനേഷിൻ്റെ നേതൃത്വത്തിലെത്തിയ പൊലിസ് സംഘം മൃതദേഹം ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മാറ്റി. തുണികള്‍ […]
Read more

റിട്ടേണിംഗ് ഓഫീസര്‍ സിപിഐഎം ഭീഷണിക്ക് വഴങ്ങി; മലപ്പട്ടത്ത് പത്രികതള്ളപ്പെട്ട് നിത്യശ്രീ

കണ്ണൂർ: സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മലപ്പട്ടം കോവുന്തല വാർഡില്‍ പത്രിക തള്ളപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി നിത്യശ്രീ രംഗത്ത്. റിട്ടേണിംഗ് ഓഫീസർ സിപിഐഎം ഭീഷണിക്ക് വഴങ്ങിയെന്നും പത്രികയിലേത് തന്റെ ഒപ്പ് തന്നെയാണെന്ന് റിട്ടേണിംഗ് ഓഫീസർ സാക്ഷ്യപ്പെടുത്തിയതാണെന്നും നിത്യശ്രീ പറഞ്ഞു. അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് കണ്ടാണ് നിത്യശ്രീയുടെ പത്രിക റിട്ടേണിംഗ് ഓഫീസർ തള്ളിയത്. സൂക്ഷ്മ പരിശോധനയ്ക്കിടെ അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ നിത്യശ്രീയെ വിളിച്ചു വരുത്തി റിട്ടേണിംഗ് ഓഫീസറുടെ മുന്നില്‍ വെച്ച്‌ മറ്റൊരു പേപ്പറില്‍ ഒപ്പ് […]
Read more

പാലത്തായി പോക്സോ കേസ്: പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കണ്ണൂര്‍: പാലത്തായി പോക്സോ കേസിലെ പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് ശേഷം ഇയാളെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്. അധ്യാപകനായ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. […]
Read more

പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

പേരാവൂർ: പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി. തെറ്റുവഴി വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.ജെ. ജോസഫിന്റെയും ഡമ്മി സ്ഥാനാർഥി റീനയുടെയും പത്രികകളാണ് സൂക്ഷ്മ‌ പരിശോധനയിൽ തള്ളിയത്. നാമനിർദേശകൻ മറ്റൊരു വാർഡിൽ നിന്നായതാണ് പത്രികകൾ തള്ളാൻ കാരണം.
Read more

കണ്ണൂര്‍ വായാട്ടുപറമ്പില്‍ കൊപ്ര ഫാക്‌ടറിയിൽ വൻ തീപിടിത്തം; ആയിരം ലീറ്റര്‍ വെളിച്ചെണ്ണ നശിച്ചു, ഒന്നേകാല്‍ കോടിയുടെ നഷ്ടമെന്ന് ഉടമ

കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ആലക്കോട് വായാട്ടുപറമ്പില്‍ കൊപ്ര ഫാക്‌ടറിയില്‍ വൻ തീപിടിത്തം. സെൻ്റ് ജോസഫ് പള്ളിക്ക് സമീപത്തെ ഗ്രാമിക കോക്കനട്ട് ഓയില്‍ ഫാക്‌ടറിയിലാണ് ശനിയാഴ്ച്ച പുലർച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. രണ്ടു ലോഡ് കൊപ്രയും ആയിരം ലീറ്റർ വെളിച്ചെണ്ണയും മെഷീനറിയും കത്തിനശിച്ചു. കെട്ടിടത്തിനും കേടുപാട് സംഭവിച്ചു. വയറിങ്ങും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് സംശയിക്കുന്നു. കൊപ്ര കത്തുന്ന മണം അനുഭവപ്പെട്ട ഉടമ പുളി യമ്മാക്കല്‍ ഫ്രെഡി സെബാസ്റ്റ്യൻ വന്നു നോക്കിയപ്പോഴാണ് തീ […]
Read more

തലശ്ശേരി–കൂർഗ് റോഡ് നവീകരണം; മാക്കൂട്ടം ചുരം ഭാഗത്ത് പ്രവർത്തി പുനരാരംഭിച്ചു

കണ്ണൂർ: കനത്ത മഴയെ തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ചിരുന്ന തലശ്ശേരി–കൂർഗ് റോഡ് നവീകരണ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചു. മഴയ്ക്ക് മുന്നോടിയായി ആരംഭിച്ച പണി കാലവർഷം നേരത്തേ എത്തിയതോടെ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. നിലവിൽ കൂട്ടുപുഴ–മാക്കൂട്ടം ഭാഗത്തെ 1.300 കിലോമീറ്റർ ദൂരം പുനർനിർമ്മിക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. വിരാജ്‌പേട്ട എൻബിഎൻ കൺസ്ട്രക്ഷൻസ് കരാർ ഏറ്റെടുത്ത ഭാഗമാണിത്.7 മീറ്റർ വീതിയിലുള്ള മെക്കാഡം ടാറിംഗ്, കോൺക്രീറ്റ്, ഓവുചാൽ എന്നിവ ഉൾപ്പെടുത്തി 2.8 കോടി രൂപ ചെലവിലാണ് നവീകരണം. മഴ കാരണം നിർത്തിവെച്ച മറ്റ് ഭാഗങ്ങളിലും […]
Read more

എസ്ഡിപിഐ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ കോട്ടയം ഗ്രാമപഞ്ചായത്തിൽ നിന്നും ജനവിധി തേടുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികൾ കോട്ടയം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറുമായ പി.പി സജിതക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു. കോട്ടയം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്ന് നഫീസത്തുൽ മിസിരിയ ടീച്ചറും, നാലാം വാർഡിൽ കെ താജുദ്ദീൻ പുറക്കളവും, എട്ടാം വാർഡിൽ കെപി സിദ്ദീഖ് കോട്ടയം പൊയിൽ, പതിനാലാം വാർഡിൽ പി എം മുനീർ കൂവപ്പാടി, പതിനഞ്ചാം വാർഡിൽ എം എം മുംതാസുമാണ് നാമനിർദ്ദേശ […]
Read more

ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തിയ സംഭവം; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹ ഭാഗമെന്ന് നിഗമനം

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ, കണ്ണൂരിൽ അപകടത്തിൽ മരിച്ച വ്യക്തിയുടേതാണെന്ന നിഗമനം ശക്തമാകുന്നു. തിങ്കളാഴ്ച കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ മൃതദേഹത്തിൽ നിന്നാണ് കാൽ വേർപെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നവംബർ 17-ന് കണ്ണൂരിൽ നിന്നുള്ള സർവീസ് പൂർത്തിയാക്കി മടങ്ങിയ മെമു ട്രെയിനിലാണ് കാലിന്റെ ഭാഗം കുടുങ്ങി ആലപ്പുഴയിൽ എത്തിയത് എന്നാണ് സംശയം. കൂടുതൽ പരിശോധനകൾക്കായി കണ്ണൂരിൽ നിന്നുള്ള പോലീസ് സംഘം ഇന്ന് ആലപ്പുഴയിലെത്തും. ഇന്നലെ രാവിലെ ഒമ്പതോടെ എറണാകുളം–ആലപ്പുഴ മെമു […]
Read more

തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് വേണ്ടി പൊരുതാനുറച്ച് മമ്പറം ദിവാകരൻ

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിന് വേണ്ടി മത്സരിക്കാന്‍ മുതിർന്ന നേതാവ് മമ്പറം ദിവാകരന്‍. വേങ്ങാട് പഞ്ചായത്തില്‍ 15ാം വാര്‍ഡിലാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ധര്‍മ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മമ്പറം ദിവാകരന്‍. നേരത്തെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് മമ്പറം ദിവാകരന് അന്ന് പാര്‍ട്ടി നടപടി നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അന്നത്തെ […]
Read more

പയ്യന്നൂർ നഗരസഭയിൽ എൽ ഡി എഫ് സ്ഥാനാർഥിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സര രംഗത്ത്

കണ്ണൂർ: കണ്ണൂർ പയ്യന്നൂർ നഗരസഭയിൽ വിമതനായി സിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സരത്തിന്. പയ്യന്നൂർ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. പയ്യന്നൂർ നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ് മത്സരിക്കുന്നത്. ഡിവിഷനിൽ കോൺഗ്രസ് എസിലെ പി. ജയനാണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർഥി. എന്നാൽ വൈശാഖിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി വ്യക്തമാക്കി. വിമതയായി ബ്രാഞ്ച് സെക്രട്ടറി മത്സരിക്കും.
Read more

Recent News

Advertisement
WhiteswanTV Footer