Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

ജില്ലാ സ്കൂൾ കലോത്സവം; ആരോഗ്യ വകുപ്പിന്റെ സംയുക്ത പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

കണ്ണൂർ: ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കണ്ണൂർ നഗരത്തിൽ ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ സംയുക്ത പരിശോധന നടത്തി. പ്രധാന വേദികൾ, പാചകശാലകൾ, സ്റ്റോർറൂമുകൾ, കുടിവെള്ള സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലാകെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്തുകയായിരുന്നു പരിശോധനയുടെ ലക്ഷ്യം. കണ്ണൂർ ടൗൺ ഭാഗത്ത് ഭക്ഷ്യ-പാനീയ വിതരണം നടത്തുന്ന 11 സ്ഥാപനങ്ങൾ പരിശോധിക്കപ്പെട്ടതിൽ പഴകിയ മിൽക്ക്, ഐസ്‌ക്രീം, ഫലവർഗങ്ങൾ എന്നിവ കണ്ടെത്തി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതും ജലഗുണനിലവാര […]
Read more

പാലത്തായി വിധിയിൽ ആഹ്ളാദപ്രകടനം, പടക്കം പൊട്ടി സ്ത്രീയ്ക്ക് പരിക്ക്; കേസെടുത്ത് പോലീസ്

കണ്ണൂർ: പാലത്തായി പീഡനക്കേസിലെ പ്രതിയെ മരണം വരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കം പൊട്ടി സ്ത്രീക്ക് ഗുരുതര പരുക്ക്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ആഹ്ളാദപ്രകടനം നടത്തിയ 14 പേർക്കെതിരെയും വിധിയിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അൻപതോളം പേർക്കെതിരെയുമാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. കടവത്തൂരിലാണ് ഒരു സംഘം പ്രകടനം നടത്തിയത്. ഇതിനിടെ പടക്കം പൊട്ടിച്ചപ്പോൾ ബിജെപി പ്രവർത്തകയായ വ്യാപാരിക്ക് പരുക്കേറ്റു. കടവത്തൂർ സ്വദേശി ലീലയുടെ പരാതിയിലാണ് പൊലീസ് കേസടുത്തത്. കടവത്തൂർ […]
Read more

കൊളവല്ലൂർ ജില്ല പഞ്ചായത്ത് ഡിവിഷനിൽ ആം ആദ്മി പാർട്ടി യും മത്സര രംഗത്ത്

കണ്ണൂർ: കൊളവല്ലൂർ ജില്ല പഞ്ചായത്ത് ഡിവിഷനിൽ ആം ആദ്മി പാർട്ടി യും മത്സര രംഗത്ത്. കൊളവല്ലൂർ ജില്ല പഞ്ചയാത്ത് ഡിവിഷനിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായി കണ്ണൂർ ജില്ല സെക്രട്ടറി റമീസ് ചെറുവോട്ട് ജനവിധി തേടും. ആദ്യമായിട്ടാണ് ജില്ല പഞ്ചായത്ത് തിരഞ്ഞാടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. കൊളവല്ലൂർ ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കുന്നുണ്ട്. കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ, മൊകേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പ്പങ്ങോട്ടൂർ, മൊകേരി പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കൊളവല്ലൂർ ഡിവിഷൻ.
Read more

തമ്മിലടി ശക്തം; കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക വൈകുന്നു

കണ്ണൂർ : തലശ്ശേരി നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കൽ വൈകുന്നു. സംഘത്തിന്റെ ഒരു വിഭാഗം ആഭ്യന്തര വിയോജിപ്പ് പ്രകടിപ്പിച്ചതാണ് വൈകിപ്പിക്കുന്ന പ്രധാന കാരണം. അർഹമായ പരിഗണന വേണമെന്ന ആവശ്യവുമായി യുവജന സംഘടനകളും മഹിളാ കോൺഗ്രസ്സും രംഗത്ത് വന്നത് നേതൃത്വത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുത്ത ഇല്ലിക്കുന്ന് വാർഡിൽ നിലവിലെ കുയ്യാലി വാർഡ് കൗൺസിലർ പ്രാശാന്തിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. അതേസമയം എൽഡിഎഫ് മുഴുവൻ സ്ഥാനാർഥിപ്പട്ടികയും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ്, ബിജെപി, വെൽഫെയർ […]
Read more

പഴശ്ശി റിസർവോയറിൽ ജല‌നിരപ്പ് ഉയർത്തും; ജനങ്ങൾ ജാഗ്രത പാലിക്കണം

കണ്ണൂർ: ഡിസംബർ–ജനുവരി മാസങ്ങളിലെ കനാൽ ജലവിതരണത്തിനായി ബാരേജിലെ എല്ലാ ഷട്ടറുകളും നവംബർ 18 മുതൽ പൂർണമായി അടയ്ക്കും. ഇതോടെ പഴശ്ശി റിസർവോയറിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് ഉയരും. റിസർവോയർ പ്രദേശത്ത് ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശത്ത് താമസിക്കുന്നവരും ബരേജിന്റെ താഴെ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Read more

കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് റിജില്‍ മാക്കുറ്റി

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. കെപിസിസി അംഗം റിജില്‍ മാക്കുറ്റി മത്സരിക്കും. ആദികടലായിയില്‍ നിന്നാണ് റിജില്‍ മാക്കുറ്റി ജനവിധി തേടുന്നത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശ്രീജ മഠത്തില്‍ മുണ്ടയാട് സീറ്റിലും പി ഇന്ദിര പയ്യാമ്പലം സീറ്റിലും മത്സരിക്കും. ലീഗ് കോണ്‍ഗ്രസിന് വേണ്ടി വിട്ട് നല്‍കിയ വലിയന്നൂര്‍ സീറ്റില്‍ കെ സുമയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തര്‍ക്കത്തിന് ശേഷം വിട്ടുനല്‍കിയ വാരം സീറ്റില്‍ കെ പി താഹിറാണ് ലീഗ് സ്ഥാനാര്‍ത്ഥി
Read more

ടിപി വധക്കേസ്; രേഖകൾ പരിശോധിക്കാതെ തീരുമാനം എടുക്കാനാവില്ലെന്ന് സുപ്രീംകോടതി

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൊലപാത കേസായതിനാൽ രേഖകൾ പരിശോധിക്കാതെ ജാമ്യം നൽകാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. വിചാരണക്കോടതിയിലെ രേഖകളും സാക്ഷിമൊഴികളും ഉൾപ്പെടെ എല്ലാ രേഖകളും പരിശോധിച്ച ശേഷമേ ജാമ്യഹർജിയിൽ തീരുമാനം എടുക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനായി 15 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും നിർദേശം നൽകി. തുടർന്ന് കേസ് പരിഗണനയ്‌ക്കായി മാറ്റി.ജ്യോതിബാബുവിന്റെ ജാമ്യഹർജിയെ കെ.കെ. രമ ശക്തമായി എതിർത്തു. സംസ്ഥാനം മറുപടി നൽകാതെ നീതി വൈകിപ്പിക്കുന്നുവെന്നാണ് […]
Read more

തദ്ദേശ തെരഞ്ഞെടുപ്പ് :ആർ കീർത്തി കണ്ണൂർ ജില്ലയിലെ പൊതു നിരീക്ഷിക

കണ്ണൂർ: തദ്ദേശ ഭരണ തെരെഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ പൊതു നിരീക്ഷികയായി ഐ എഫ് എസ്‌ ഉദ്യോഗസ്ഥയായ ആർ കീർത്തിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. തെരഞ്ഞെടുപ്പ് ചിലവുകൾ നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. നവംബർ 25 മുതൽ അതാത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ് നീരിക്ഷകരുടെ ഡ്യൂട്ടി.
Read more

എസ്‌ഐആർ സമ്മർദ്ദം; രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി

ജയ്പൂര്‍: രാജസ്ഥാനിലും ബിഎല്‍ഒ ജീവനൊടുക്കി. സര്‍ക്കാര്‍ സ്‌കൂള്‍ ടീച്ചറായ മുകേഷ് ജംഗിദ്(45) ആണ് ആത്മഹത്യ ചെയ്തത്. എസ്‌ഐആറിന്റെ ഭാഗമായുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അധ്യാപകന്‍റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നഗ്‌രി കാ ബാസിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകനായിരുന്നു മുകേഷ്. അതോടൊപ്പം തന്നെ ബിഎല്‍ഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബിന്ദായക റെയില്‍വേ ക്രോസിംഗില്‍ ട്രെയിനിന് മുമ്പില്‍ ചാടിയാണ് മുകേഷ് ജീവനൊടുക്കിയതെന്ന് ബിന്ദായക എസ്എച്ചഒ വിനോദ് വര്‍മ പറഞ്ഞു. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് മുകേഷ് […]
Read more

പ്രാദേശിക നേതാക്കളുടെ സമ്മര്‍ദം, അനീഷിന്റെ ആത്മഹത്യയില്‍ കലക്ടറുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതില്‍ ജോലി സംബന്ധമായ ആശങ്കയ്‌ക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും സമ്മര്‍ദമുണ്ടായെന്ന് കണ്ണൂര്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. വീടുകളിലേക്ക് എന്യൂമറേഷന്‍ ഫോമുമായി പോകുന്നതിനു മൂന്ന് പ്രധാന മുന്നണികളുടെയും നേതാക്കള്‍ അനീഷിനെ സമ്മര്‍ദത്തിലാക്കിയിരുന്നതായി പറയപ്പെടുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്ന സമയത്ത് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ചിന്തയും ജീവനൊടുക്കാന്‍ കാരണമായെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അനീഷിന് യാതൊരു സമ്മര്‍ദവുമുണ്ടായിട്ടില്ലെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer