കണ്ണൂർ: ഡിസംബർ–ജനുവരി മാസങ്ങളിലെ കനാൽ ജലവിതരണത്തിനായി ബാരേജിലെ എല്ലാ ഷട്ടറുകളും നവംബർ 18 മുതൽ പൂർണമായി അടയ്ക്കും. ഇതോടെ പഴശ്ശി റിസർവോയറിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് ഉയരും.
റിസർവോയർ പ്രദേശത്ത് ജലനിരപ്പ് ഉയരുന്നതിനാൽ പ്രദേശത്ത് താമസിക്കുന്നവരും ബരേജിന്റെ താഴെ പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.






