Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അപകടങ്ങൾ വർദ്ധിക്കുന്നു; അമിതവേഗതയും മൊബൈലുമെല്ലാം വില്ലൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : മലപ്പുറം ജില്ലയിൽ ഈ വർഷം ഒക്ടോബർ വരെ 3,011 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 263 പേർ മരിക്കുകയും 2,516 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അപകടങ്ങളിൽ കൂടുതലും ഇരുചക്രവാഹന യാത്രികർക്കാണ്. കഴിഞ്ഞ വർഷം 3,483 അപകടങ്ങളിൽ 316 പേർ മരിച്ചിരുന്നു. 2023-ൽ 3,253 അപകടങ്ങളിൽ 309 പേർ മരിക്കുകയും 2,735 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

അമിതവേഗത, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിംഗ്, സീറ്റ്‌ബെൽറ്റ് ധരിക്കാതിരിക്കുക, തെറ്റായ ദിശയിൽ യാത്ര ചെയ്യുക എന്നിവയാണ് പ്രധാന അപകടകാരണം. ബസുകളും ലോറികളും രണ്ടാമതായി അപകടത്തിൽപ്പെടുന്ന വാഹനങ്ങളാണ്.

എ.ഐ. ക്യാമറകൾ വന്നതോടെ ഹെൽമറ്റ് ഉപയോഗം വർധിച്ചെങ്കിലും ചിൻ സ്ട്രാപ്പ് ഉചിതമായി ബന്ധിക്കാത്തത് നിലനിൽക്കുന്ന പ്രശ്നമാണ്. പരിശോധന കണ്ടാൽ പിറകിലിരുന്നയാൾ നമ്പർ പ്ലേറ്റ് കാൽ കൊണ്ട് മറയ്ക്കുന്ന പ്രവണതയും പതിവാണ്. ക്യാമറ വ്യവസ്ഥയിലൂടെ കുട്ടി ഡ്രൈവർമാരെയും നിയമലംഘകരെയും പിടികൂടുന്നതായി അധികൃതർ പറയുന്നു.

ബൈക്കുകളിൽ അനധികൃത മാറ്റങ്ങൾ നടത്തുന്നതിലും മുന്നിൽ യുവാക്കൾ തന്നെയാണ്. മിറർ നീക്കം ചെയ്യൽ, വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിക്കൽ തുടങ്ങി നിരത്തിൽ ആക്രോശകരമായി സഞ്ചരിക്കുന്നതും അപകടസാധ്യത കൂട്ടുന്നുവെന്നാണ് നിരീക്ഷണം.

Recent News

Advertisement
WhiteswanTV Footer