Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉർദു അധ്യാപകൻ പി.പി. മുജീബ് റഹ്മാന് എം.ജി. പട്ടേൽ ദേശീയ അവാർഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം : രാജ്യത്തെ ഏറ്റവും മികച്ച ഉർദു അധ്യാപകർക്ക് നൽകി വരുന്ന എം.ജി.പട്ടേൽ ദേശീയ അവാർഡ്’ 2025മാറാക്കര എ.യു.പി.സ്കൂളിലെ ഉർദു അധ്യാപകനായ  പി.പി.മുജീബ് റഹ്മാൻ കോഡൂർ ഏറ്റു വാങ്ങി.

മഹാരാഷ്ട്രയിലെ ജെയ്സിംഗ്പൂരിൽ നടന്ന ചടങ്ങിലാണ് ഏറ്റുവാങ്ങിയത്. അധ്യാപന രംഗത്തെ മികവുകൾ കൂടാതെ സാമൂഹിക,സാംസ്കാരിക, സേവന മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ  കൂടി പരിഗണിച്ചാണ് പുരസ്കാരം .

1995 ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് മുഹമ്മദ് ശഫീഅ ഗൗസ് സാഹിബ് പട്ടേലിനോടുള്ള ആദര സൂചകമായിട്ടാണ് ശാൻദാർ സ്പോർട്സ് ആൻ്റ് എജ്യുക്കേഷൻ അസോസിയേഷൻ അവാർഡ് നൽകി വരുന്നത്.

മുഴുവൻ സംസ്ഥാനത്തും വിവിധ വിദ്യാഭ്യാസ-സാമൂഹ്യ സ്ഥാപനങ്ങളിൽ അംഗമായാണ് മുജീബ് റഹ്മാൻ പ്രവർത്തിക്കുന്നത്. ഉർദു ഭാഷ പ്രചാരണത്തിനായി വിവിധ കേന്ദ്രങ്ങളിൽ സൗജന്യ ക്ലാസുകളും നടത്തുന്നുണ്ട്. കലിക്കറ്റ് സർവകലാശാല സി-സോൺ സർഗ്ഗ പ്രതിഭ പട്ടവും നേടിയിട്ടുണ്ട്.


കോഡൂർ ഒറ്റത്തറയിൽ താമസിക്കുന്ന മുജീബ് റഹ്മാൻ  വടക്കേമണ്ണയിലെ പരേതനായ പത്തായപ്പുരക്കൽ അബൂബക്കർ ഹാജിയുടെയും ആയിഷയുടെയും മകനാണ്. കോട്ടുമല പാക്കട ഉനൈസയാണ് ഭാര്യ. ഹിബ റഹ്മ,ഹസീബ് റഹ്മാൻ,ഹയ റഹ്മ, ഹഷീം റഹ്മാൻ,ഹാമിസ് റഹ്മാൻ എന്നിവർ മക്കളാണ്.

Recent News

Advertisement
WhiteswanTV Footer