Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kannur

ഓണ്‍ലൈൻ ഷെയര്‍ ട്രേഡിംഗില്‍ 28,38,511 രൂപയുടെ തട്ടിപ്പ്; കണ്ണൂര്‍ സൈബര്‍ പൊലിസ് കേസെടുത്തു

കണ്ണൂർ: ഓണ്‍ലൈൻ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിനെതിരെ പരാതിയില്‍ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. കണ്ണൂർ തായത്തെരുവിലെ അപ്പാർട്ട്മെൻ്റില്‍ താമസിക്കുന്ന കെ.കെ. പ്രദീപ് കുമാറിൻ്റെ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്. 2025 ഒക്ടോബർ മാസം മുതല്‍ പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ട സംഘം ഓണ്‍ലൈൻ ഷെയർ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ഇക്കഴിഞ്ഞ നവംബർ 4 മുതല്‍ 21 വരെയുള്ള കാലയളവില്‍ പല തവണകളായി വിവിധ ബാങ്ക് […]
Read more

പോളിംഗ് ഡ്യൂട്ടി; കണ്ണൂരിൽ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി

കണ്ണൂർ: ഡിസംബർ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ കണ്ണൂർ ജില്ലയിൽ പൂർത്തിയായി. ഇതോടെ, ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് നിയമിച്ചു കൊണ്ടുള്ള നടപടികൾ അന്തിമഘട്ടത്തിലായി.തിരഞ്ഞെടുപ്പ് പൊതു നീരീക്ഷക ആർ. കീർത്തിയുടെ സാന്നിധ്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ ആണ് റാൻഡമൈസേഷൻ നിർവഹിച്ചത്.
Read more

കണ്ണൂർ ജയിലിൽ ജിൽസൻ ദേവസ്യയുടെ ആത്മഹത്യ ; കാരണം ഭാര്യയെ കൊലപ്പെടുത്തിയതിലുള്ള കുറ്റബോധം

കണ്ണൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായി കഴിയുന്ന ജിൽസൻ ദേവസ്യയുടെ ആത്മഹത്യയുടെ അന്വേഷണത്തിന് പുതിയ വഴിത്തിരിവുകൾ. പോലീസ് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പ് പ്രകാരം, സാമ്പത്തിക പ്രതിസന്ധികളും കടബാധ്യതകളും, ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കുറ്റബോധവും തുടർച്ചയായി അവനെ അലട്ടിക്കൊണ്ടിരുന്നതായി വ്യക്തമാകുന്നു. വയനാട് കേണിച്ചിറ കേളംഗലം മാഞ്ചിറ സ്വദേശിയായ 43 വയസ്സുകാരനായ ജിൽസൻ പുതിയ ബ്ലോക്കിൽ തടവിലായിരുന്നു.സംഭവം നടന്ന രാത്രി ജിൽസൻ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തടവുകാർക്ക് ജയിൽ കാന്റീനിൽനിന്ന് ലഭിക്കുന്ന ഷേവിംഗ് സെറ്റിലെ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ആത്മഹത്യ […]
Read more

പാനൂരിൽ ഡോക്ടറുടെ ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പാനൂർ പൊലീസ് സ്റ്റേഷന് സമീപം ഡോക്ടറുടെ ഭാര്യയെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. സുരേന്ദ്രൻ്റെ ഭാര്യയായ റീനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിന്നതിനെ തുടർന്ന് പാനൂരിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

കര്‍ണാടക സ്വദേശിയില്‍ നിന്നും 61 കോടി രൂപയിലധികം തട്ടിയെടുത്തു; മയ്യില്‍ സ്വദേശികളായ ദമ്പതികളും മകനും അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍.മയ്യില്‍ സ്വദേശികളായ ദമ്പതികളും മകനുമാണ് അറസ്റ്റിലായത്. കര്‍ണാടക സ്വദേശിയില്‍ നിന്ന് 61 കോടി 86 ലക്ഷം രൂപ തട്ടി എന്നതാണ് കേസ്. മയ്യില്‍ സ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യ ഷീബ, മകന്‍ ഷാരോണ്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂരില്‍ വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ദക്ഷിണ കന്നഡ സ്വദേശി വലേരിയന്‍ ആല്‍ബര്‍ട്ട് ഡിസൂസയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയ ആല്‍ബര്‍ട്ട് […]
Read more

വോട്ടർ പട്ടികാ തീവ്രപരിഷ്കരണം; മട്ടന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ ഇന്ന് പൂർത്തിയാക്കണം

കണ്ണൂർ: തളിപ്പറമ്പ്, മട്ടന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ (Special Intensive Revision – SIR) ഇന്ന് (ബുധനാഴ്ച) തന്നെ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പ്രധാന നിർദേശങ്ങൾ: സമയപരിധി: വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള എസ്.ഐ.ആർ. സമയപരിധി തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 11 വരെ നീട്ടിയിരുന്നു. എങ്കിലും, ഈ രണ്ട് മണ്ഡലങ്ങളിലെയും നടപടികൾ ബുധനാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാനാണ് കളക്ടറുടെ ഉത്തരവ്. ലക്ഷ്യം: ഈ മണ്ഡലങ്ങളിലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഉദ്യോഗസ്ഥരെയും ബൂത്ത് ലെവൽ […]
Read more

ചെറുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കണ്ണൂർ: ചെറുപുഴ ടൗണിലേക്ക് വരികയായിരുന്ന കാറിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുന്‍ഭാഗത്തു നിന്നും തീയും പുകയും ഉയരുന്നത് കണ്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. ചെറുപുഴ പാക്കഞ്ഞിക്കാടുനിന്നും ടൗണിലേക്ക് വരികയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും തീയണയ്ക്കുന്ന പൊടിയെത്തിച്ച് വാഹനത്തില്‍ വിതറിയതിനാല്‍ തീ വാഹനത്തിന്റെ മറ്റുഭാഗത്തേക്ക് പടരുന്നത് തടയാന്‍ കഴിഞ്ഞു. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ പെരിങ്ങോം അഗ്നിരക്ഷ സേന തീയണച്ചു.
Read more

ട്രാക്കിൽ അറ്റകുറ്റപ്പണി; പാലക്കാട് വഴിയുള്ള ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ

പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ ഒന്നിലധികം ദിവസങ്ങളിൽ നടത്തുന്നതിന് ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തൽ, ഭാഗികമായി റദ്ദാക്കൽ എന്നീ ക്രമീകരണങ്ങൾ നടത്തി. ഡിസംബർ 21, 27 തീയതികളിൽ കോയമ്പത്തൂർ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജംഗ്ഷൻ- ഷൊർണൂർ ജംഗ്ഷൻ പാസഞ്ചർ യാത്ര പാലക്കാട് ജംഗ്ഷൻ അവസാനിപ്പിക്കും. ഈ ട്രെയിൻ സർവീസ് പാലക്കാട് ജംഗ്ഷനും ഷൊർണൂർ ജംഗ്ഷനുമിടയിൽ ഭാഗികമായി റദ്ദാക്കും. ഡിസംബർ 10, 17 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന […]
Read more

രാഹുലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കണ്ണൂരിലും കേസെടുത്തു

കണ്ണൂർ: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗണ്‍ പൊലീസ്. സുനില്‍ മോൻ കെ എം എന്ന ഫെസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കണ്ണൂരില്‍ പൊലീസ് കേസ് എടുത്തത്. സന്ദീപ് വാര്യരുടെ പോസ്റ്റിലെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് കേസ്. അതിജീവിതയുടെ അന്തസിനെ ഹനിക്കുന്ന പ്രവൃത്തി ചെയ്‌തെന്ന് എഫ് ഐ ആറില്‍ പറയുന്നു.
Read more

കണ്ണൂരിൽ മയക്ക്‌മരുന്നുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ: താവക്കരയിലെ ഹോട്ടലിൽ വച്ച് യുവതിയെയും യുവാവിനെയും എംഡിഎംഎ സഹിതം പോലീസ് പിടികൂടി. ഒരു സ്ത്രീയും പുരുഷനും ലഹരിവസ്തുവുമായി ഹോട്ടലിൽ ഉണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് നടത്തിയ പരിശോധനയിലാണ് തയ്യിൽ മറക്കരകണ്ടി സ്വദേശികളായ ആരിഫ് സി.എച്ച് (41), അപർണ (25) എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 2.94 ഗ്രാം എംഡിഎംഎ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനു മോഹൻ പി.എയുടെ നിർദ്ദേശ പ്രകാരം എസ്.ഐ ദീപ്തി വി.വിയുടെ നേതൃത്വത്തിൽ എസ്.ഐ […]
Read more

Recent News

Advertisement
WhiteswanTV Footer